മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ആർക്കിടെക്ട് സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് മലപ്പുറം മമ്പാടുള്ള ആർക്കിടെക്ട് ജാസിം ജമാലിന്റെ പുതിയ വീട്. ചാലിയാറിന്റെ തീരത്തുള്ള 25 സെന്റ് പ്ലോട്ടിലാണ് വീടുപണിതത്. പുഴയുടെ മനോഹരകാഴ്ചകൾ ലഭിക്കുംവിധമാണ് രൂപകൽപന. ഒരു നിലയിൽ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ആർക്കിടെക്ട് സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് മലപ്പുറം മമ്പാടുള്ള ആർക്കിടെക്ട് ജാസിം ജമാലിന്റെ പുതിയ വീട്. ചാലിയാറിന്റെ തീരത്തുള്ള 25 സെന്റ് പ്ലോട്ടിലാണ് വീടുപണിതത്. പുഴയുടെ മനോഹരകാഴ്ചകൾ ലഭിക്കുംവിധമാണ് രൂപകൽപന.

ഒരു നിലയിൽ വിവിധ ഇടങ്ങളായി പരന്നുകിടക്കുകയാണ് വീട്. പഴയ ഓടാണ് മേൽക്കൂരയിൽ വിരിച്ചത്. ഇത് ആദ്യകാഴ്ചയിൽത്തന്നെ പഴമയുടെ ഭംഗി ലഭിക്കാൻ സഹായിക്കുന്നു. ചാലിയാറിൽ നിന്നുമുള്ള കാറ്റും കാഴ്ചകളും സ്വീകരിക്കാൻ വിശാലമായ ജാലകങ്ങളും കൊടുത്തു.

ADVERTISEMENT

കല്ലുപാകിയ നടവഴികളും ബഫലോ ഗ്രാസ് വിരിച്ച ലാൻഡ്സ്കേപ്പും ചെടികളും വീടിന്റെ പുറംകാഴ്ചയ്ക്ക് പിന്തുണയേകുന്നു.

വീട്ടുകാരുടെ ഇഷ്ട ഒത്തുചേരൽ ഇടമാണ് സിറ്റൗട്ട്. ഇവിടെനിന്നും ചാലിയാറിന്റെ മനോഹരകാഴ്ചകൾ ആസ്വദിക്കാം. ഇവിടെനിന്നും പ്രധാനവാതിൽ തുറന്നു അകത്തേക്ക് കയറാം. അപ്പോൾ വശത്തായി വിശാലമായ കോർട്യാർഡ് കാണാം. ഗ്ലാസ് സീലിങ്ങിലൂടെ പ്രകാശം ഉള്ളിലെത്തുന്നു. ഇവിടെ ഒരു ഇൻഡോർ പ്ലാന്റും ഹരിതാഭ നിറയ്ക്കുന്നു. ഈ കോർട്യാർഡിന്റെ മറുവശത്തും ഒരു കോർട്യാർഡ് കൊടുത്തിട്ടുണ്ട്. 

താൻ നിർമിച്ചു കൊടുത്തതടക്കം ഇരുനില വീടുകളിൽ, മുകൾനില പലപ്പോഴും ആൾതാമസമില്ലാത്ത കിടക്കുന്നു, അല്ലെങ്കിൽ കുടുംബാംഗങ്ങൾ രണ്ടു ധ്രുവങ്ങളിൽ എന്നപോലെ കഴിയുന്നു എന്ന തിരിച്ചറിവാണ് സ്വന്തം വീട് ഒരുനില മതിയെന്ന് വയ്ക്കാൻ ആർക്കിടെക്ടിനു കാരണമായത്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3950 ചതുരശ്രയടിയിൽ വിന്യസിച്ചത്. 

ADVERTISEMENT

കണ്ണിലും മനസ്സിലും ഫ്രഷ്‌നസ് നിറയ്ക്കുന്ന ഹരിതാഭയാണ് വീടിനുള്ളിൽ നിറയെ. മിക്ക ഇടങ്ങൾക്കും അനുബന്ധമായി ഗ്രീൻ കോർട്യാർഡുണ്ട്. ചിലത് ഗ്ലാസ് മേൽക്കൂരയുള്ളതാണെങ്കിൽ ചിലത് മഴയും വെയിലും ഉള്ളിലെത്തുംവിധം ഓപ്പൺ ടു സ്‌കൈ മാതൃകയിൽ ഉള്ളതാണ്. എയർ പ്യൂരിഫയിങ് ഇൻഡോർ ചെടികളാണ് കൂടുതലായി ഇവിടെ കൊടുത്തത്.

അകത്തളങ്ങൾ തുറസായ നയത്തിൽ ഒരുക്കി. പ്രധാന വാതിൽ തുറന്നു കയറുന്നത് ഓപ്പൺ ഹാളിലേക്കാണ്. ഇതിൽ ലിവിങ്, ഡൈനിങ്, കോർട്യാർഡ് സ്‌പേസുകൾ ഒരുക്കി. കരിങ്കല്ലിന്റെ പരുക്കൻ സൗന്ദര്യം നിറയുന്ന ഭിത്തിയാണ് സ്വീകരണമുറിയിലെ ആകർഷണം. 

ഒരു ഇടനാഴിയിൽ നിരനിരയായാണ് നാലു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ മുറിയിൽ കൊടുത്തു. പുഴയുടെ കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ മുറികളിലുണ്ട്. പോളിഷ്ഡ് സിമന്റ് ഫ്ലോറിങ്ങിന്റെ ലാളിത്യമാണ് മുറികളിൽ. മറ്റു അലങ്കാരപ്പണികളൊന്നുംതന്നെയില്ല.

നീളത്തിലാണ് കിച്ചൻ. സമാന്തരമായി കൗണ്ടറുകൾ കൊടുത്തു. ഓട്ടോ-പെയിന്റ് ഫിനിഷിലാണ് ചുവരുകൾ. വെനീർ കൊണ്ടാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ആറു പേർക്കിരിക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

ADVERTISEMENT

പകൽ വീടിനുള്ളിൽ നിറയെ സ്വാഭാവിക പ്രകാശവും പുഴയിൽ നിന്നുള്ള കാറ്റും ലഭിക്കുന്നു. അതിനാൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യമില്ല. മറ്റുള്ളവർക്ക് മാതൃകയാക്കാൻ ചില ഗുണപാഠങ്ങൾ ചേർത്ത് ആർക്കിടെക്ട് ഒരുക്കിയ ഈ സ്വഭവനം ഒരു പാഠപുസ്തകം തന്നെയാണ്.

Project facts

Location- Mampad, Malappuram

Plot- 25 cent

Area- 3950 SFT

Owner- Abdul Jaleel

Architects- Sulaiman Javad, Jasim Jaleel

encasa archstudio, Calicut

Mob- 7222878888, 7222818888

Y.C- 2020

English Summary- Architect Own House; Home Tour Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT