മലപ്പുറത്താണ് നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമ്മിശ്ര ശൈലിയിലുള്ള എലിവേഷനാണ് ഇവിടെ ഹൈലൈറ്റ്. സ്ലോപ്-ഫ്ലാറ്റ് റൂഫുകളും ക്ലാഡിങ്ങും ഗ്ലാസ് വർക്കുകളുമെല്ലാം പുറംകാഴ്ചയ്ക്ക് പ്രൗഢി കൂട്ടുന്നു. പല ലെവലുകൾ ആയിട്ടാണ് വീടിന്റെ സ്ട്രക്ചർ. ആദ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറത്താണ് നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമ്മിശ്ര ശൈലിയിലുള്ള എലിവേഷനാണ് ഇവിടെ ഹൈലൈറ്റ്. സ്ലോപ്-ഫ്ലാറ്റ് റൂഫുകളും ക്ലാഡിങ്ങും ഗ്ലാസ് വർക്കുകളുമെല്ലാം പുറംകാഴ്ചയ്ക്ക് പ്രൗഢി കൂട്ടുന്നു. പല ലെവലുകൾ ആയിട്ടാണ് വീടിന്റെ സ്ട്രക്ചർ. ആദ്യത്തെ ലെവലിൽ കാർ പോർച്ച്, രണ്ടാമത്തെ ലെവലിൽ ലിവിങ് ഏരിയയും മറ്റുഭാഗങ്ങളും, മൂന്നാം ലെവലിൽ മറ്റു പ്രൈവറ്റ് സ്‌പേസുകളും എന്നിങ്ങനെയാണ് ക്രമീകരണം. 

പ്ലോട്ടിലുള്ള മരങ്ങളും ചുറ്റിലുമുള്ള പച്ചപ്പും സ്‌റ്റോൺ വിരിച്ച ലാൻഡ്സ്കേപ്പുമെല്ലാം വീടിന്റെ ആംബിയൻസ് കൂട്ടുന്നു.

ADVERTISEMENT

മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. പുറത്തുള്ള പച്ചപ്പിനെ അകത്തേക്കും കൂട്ടിക്കൊണ്ടുവന്നു. നിറയെ ഇൻഡോർ പ്ലാന്റ്സ് അകത്തളങ്ങളിൽ കാണാം.

കാറ്റിനും വെളിച്ചത്തിനും തുല്യപ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങൾ ഇവിടെ കാണാം. സ്വീകരണമുറിയിൽ നിന്നും പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ വലിയ ഗ്ലാസ് ജാലകങ്ങൾ കൊടുത്തു.

പ്രധാനവാതിൽ തുറന്നാൽ ആദ്യം കാണുന്നത് സ്‌റ്റെയറിനോട് ചേർത്തൊരുക്കിയ കോർട്യാർഡാണ്. വെർട്ടിക്കൽ പർഗോളയിലൂടെ  കാറ്റും വെളിച്ചവും അകത്തെത്തുന്നു. കോർട്യാർഡിനോട് ചേർന്നുനൽകിയ വുഡൻ ഡെക്കും ഭംഗിയാണ്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികളിൽ എന്നിങ്ങനെയാണ് 5500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ADVERTISEMENT

കിച്ചൻ ഉൾപ്പെടുന്ന ഭാഗത്തുതന്നെ ഡൈനിങ്ങിനും ലേഡീസ് സിറ്റിങ്ങിനും പാൻട്രിക്കും ഇടംകൊടുത്തു. സ്‌റ്റെയറിന്റെ പിറകിലായി ഫാമിലി ലിവിങ് വേർതിരിച്ചു. സ്‌റ്റെയർ കയറിച്ചെല്ലുന്ന ആദ്യ ലാൻഡിങ്ങിലാണ് ഗസ്റ്റ് ബെഡ്‌റൂം.  ഈ മുറിയിൽ പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണിയും കൊടുത്തു.

കിച്ചന് അനുബന്ധമായി എന്റർടെയിന്മെന്റ് ഏരിയ ഉൾപ്പെടുത്തി. വീട്ടിലെ അംഗങ്ങളെല്ലാം ഒത്തുകൂടുന്നത് കിച്ചനിലെ ബ്രേക്ക്ഫാസ്റ്റ് ഏരിയയിലാണ്. ഇങ്ങനെ വീട്ടുകാരുടെ ജീവിതശൈലിക്ക് ഇണങ്ങുംവിധം ഇടങ്ങൾ രൂപകൽപന ചെയ്തതാണ് ഈ വീടിനെ ഹൃദ്യമായ ഒരു കാഴ്ചാനുഭവമാക്കിമാറ്റുന്നത്.

Project facts

Location- Malappuram

ADVERTISEMENT

Plot- 55 cent

Area- 5500 SFT

Owner- Nazer

Design- Team Arif Muhammed, Sanoop TP

Mob- 9495990567

English Summary- Elegant House Kerala; Home Tour