അവിശ്വസനീയം! 2.75 സെന്റ്, 18 ലക്ഷം; ഇത് സാധാരണക്കാരന്റെ സൂപ്പർവീട്
വളരെ സാധാരണക്കാരായ ഒരു കുടുംബം വളരെ ചെറിയ പ്ലോട്ടിൽ, കുറഞ്ഞ ബജറ്റിൽ ഒരുക്കിയ സ്വപ്നവീടിന്റെ കഥയാണിത്. ഷിബു. ദിവസവേതന തൊഴിലാളിയാണ്. ഭാര്യ ബ്യൂട്ടിഷ്യനും. എറണാകുളം വടുതലയിൽ വെറും 2.75 സെന്റ് ഭൂമിയാണ് ഇവർക്കുണ്ടായിരുന്നത്.ഒരു സാധാരണ കുടുംബത്തിന്റെ ബുദ്ധിമുട്ടുകളിലൂടെ ഏറെക്കാലം ജീവിച്ച

വളരെ സാധാരണക്കാരായ ഒരു കുടുംബം വളരെ ചെറിയ പ്ലോട്ടിൽ, കുറഞ്ഞ ബജറ്റിൽ ഒരുക്കിയ സ്വപ്നവീടിന്റെ കഥയാണിത്.
ഷിബു. ദിവസവേതന തൊഴിലാളിയാണ്. ഭാര്യ ബ്യൂട്ടിഷ്യനും. എറണാകുളം വടുതലയിൽ വെറും 2.75 സെന്റ് ഭൂമിയാണ് ഇവർക്കുണ്ടായിരുന്നത്.ഒരു സാധാരണ കുടുംബത്തിന്റെ ബുദ്ധിമുട്ടുകളിലൂടെ ഏറെക്കാലം ജീവിച്ച വീട്ടുകാർക്ക്, അവിടെ അന്തസുള്ള ഒരു വീട് പണിയണം എന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ഡിസൈനർ ബിനു മോഹനെ അവർ സമീപിച്ചു.
പണ്ട് ചതുപ്പുനിലമായിരുന്നു ഇവിടം. അതിനാൽ അടിത്തറ കെട്ടാൻ കുറച്ചധികം അധ്വാനമുണ്ടായി. ചുറ്റിലും ബെൽറ്റ് കൊടുത്ത് കോളം വാർത്തശേഷം, പില്ലറിലാണ് താഴത്തെ നില മുഴുവൻ താങ്ങി നിർത്തുന്നത്. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്-ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വെള്ള നിറം പുറംചുവരുകൾക്ക് കൊടുത്തു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 1172 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഇത്രയും ചെറിയ സ്ഥലത്ത് ഇത്രയും മുറികളുള്ള വീട് ഒതുക്കാൻ കഴിഞ്ഞു എന്നതാണ് ഹൈലൈറ്റ്.
ആദ്യം സ്വീകരണമുറി. ഇവിടെ ടിവി യൂണിറ്റും പ്രെയർ സ്‌പേസും വേർതിരിച്ചു. ഇവിടെ നിന്നും ഡൈനിങ് ഹാളിലേക്ക് കടക്കാം. സ്‌റ്റെയറിന്റെ താഴെ ഫ്രിഡ്ജും ഇൻവെർട്ടറും കൊടുത്ത് സ്ഥലം ഉപയുക്തമാക്കി. കൺസീൽഡ് സ്‌റ്റോറേജുള്ള കൗണ്ടർടോപ്പ് വാഷ് ബേസിനാണ് ഡൈനിങ്ങിൽ കൊടുത്തത്. ഇവിടെ ആർട്ട് ടൈലുകൾ പതിച്ച് ഇടം ഹൈലൈറ്റ് ചെയ്തു. യൂണിറ്റിന് 40 രൂപ വിലയുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ പിന്നീട് വീട്ടുകാർ റെഡിമെയ്ഡായി വാങ്ങിയതാണ്.
താഴെ ഒന്നും മുകളിൽ മൂന്നും കിടപ്പുമുറികൾ വിന്യസിച്ചു. മൂന്നു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം കൊടുത്തു. താഴെ ഒരു കോമൺ ബാത്റൂമും വേർതിരിച്ചു. കളേർഡ് മൾട്ടിവുഡ് കൊണ്ടാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു മൂന്നു റിങ്ങുകൾ പിൻവശത്ത് സജ്ജീകരിച്ചു.
ചുരുക്കത്തിൽ, ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിട്ടും, സ്ട്രക്ചറും കോമൺ ഫർണിഷിങ്ങും (ഫർണിച്ചറുകൾ ഒഴികെ) ഉൾപ്പെടെ 18 ലക്ഷം രൂപയ്ക്ക് ഈ സ്വപ്നവീട് സഫലമാക്കാൻ കഴിഞ്ഞു. ചതുരശ്രയടിക്ക് ഏകദേശം 1500 രൂപയ്ക്ക് വീട് പൂർത്തിയാക്കാൻ കഴിഞ്ഞു. സാധാരണക്കാരെ സംബന്ധിച്ച് ഇത് വലിയൊരു പ്രതീക്ഷ തന്നെയാണ്.
- ചെലവ് കുറച്ച ഘടകങ്ങൾ
- 6 ഇഞ്ചിന്റെ സിമന്റ് ബ്രിക്കാണ് ഭിത്തി കെട്ടാനുപയോഗിച്ചത്. ഇതുവഴി കട്ടയുടെ എണ്ണം ലാഭിക്കാൻ കഴിഞ്ഞു.
- പ്രധാന മൂന്നു വാതിലുകൾ മാത്രമേ തടിയുള്ളൂ. ബാക്കിയെല്ലാം 2000 രൂപ മാത്രമുള്ള സ്കിൻ ഡോറുകളാണ്.
- പ്രധാന സ്‌റ്റെയർകേസും ടെറസിലേക്കുള്ള സ്‌റ്റെയർകേസും ഇൻഡസ്ട്രിയൽ വർക്കിൽ നിർമിച്ചു.
- അകത്തളങ്ങൾ വളരെ മിതമായി ചിട്ടപ്പെടുത്തി. ഫോൾസ് സീലിങ് ഒഴിവാക്കി ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
Project facts
Location- Vaduthala, Ernakulam
Plot- 2.75 cent
Area- 1172 SFT
Owner- Shibu
Designer- Binu Mohan
Sreeshankara Designers & Builders, Kottayam
Mob- 9048421019
Y.C- Apr 2021
English Summary- Low Cost House Kerala; Veedu Malayalam