തൃപ്പൂണിത്തുറയാണ് ഡോക്ടർ ദമ്പതികളായ ദീപുവിന്റെയും പാർവതിയുടെയും പുതിയ വീട്. തട്ടുകളായുള്ള ഫ്ലാറ്റ് റൂഫും മുഖപ്പും സ്റ്റോൺ ക്ലാഡിങ്ങും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു. വീടിനോട് ചേരുന്ന ചുറ്റുമതിലും കൊടുത്തു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്പൂണിത്തുറയാണ്  ഡോക്ടർ ദമ്പതികളായ ദീപുവിന്റെയും പാർവതിയുടെയും പുതിയ വീട്. തട്ടുകളായുള്ള ഫ്ലാറ്റ് റൂഫും മുഖപ്പും സ്റ്റോൺ ക്ലാഡിങ്ങും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു. വീടിനോട് ചേരുന്ന ചുറ്റുമതിലും കൊടുത്തു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, കൺസൾട്ടിങ് റൂം, ബാൽക്കണി എന്നിവയാണ്  3600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഓപ്പൺ ടു ഓൾ എന്ന നയമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. അതോടൊപ്പം സ്വകാര്യതയും ഉറപ്പാക്കിയിട്ടുണ്ട്.  പ്രധാനവാതിൽ തുറന്നാൽ ഇടതുവശത്തായി പൂജാസ്‌പേസ് കാണാം. അതുകഴിഞ്ഞാണ് ഫോർമൽ ലിവിങ്. ഇവിടെനിന്നും കാണുന്ന കോർട്യാർഡാണ് ഈ സ്‌പേസിന്റെ ഭംഗി നിർണയിക്കുന്നത്.

ADVERTISEMENT

വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ കൺസൾട്ടിങ് റൂം ക്രമീകരിച്ചു. ഫാമിലി ലിവിങ്ങിൽ നിന്നും ഇവിടേക്ക് പ്രവേശിക്കാം. 

ഫാമിലി ലിവിങ്, ഡൈനിങ് നീളൻ ഓപ്പൺ ഹാളിന്റെ ഭാഗമായി കൊടുത്തു. ഡൈനിങ്ങിനോട് ചേർന്നാണ് സ്‌റ്റെയർകേസ്. തേക്കിൻതടിയിലാണ് സ്‌റ്റെയർകേസ്. ഇതിന്റെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു. ഡൈനിങ്ങിന്റെ മറുഭാഗത്ത് ഭിത്തിയിൽ ആർടിഫാക്ട് പോട്ടുകൾ വച്ച് ഭംഗിയാക്കി. മുകൾനിലയിൽ അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ഹോം തിയറ്റർ എന്നിവയാണുള്ളത്.

പുതിയകാല സൗകര്യങ്ങളാൽ സമ്പന്നമാണ് കിടപ്പുമുറികൾ. വോൾപേപ്പറിന്റെയും സീലിങ് പാറ്റേണുകളുടെയും  ഭംഗി ഇവിടെ നിറയുന്നു.

ഓപ്പൺ കിച്ചനാണ്. ഡൈനിങ്ങിൽ നിന്നും കിച്ചൺ വേർതിരിക്കുന്നത് പാൻട്രി കൗണ്ടറാണ്. ഹാങ്ങിങ് ലൈറ്റുകൾ നൽകി ഇവിടം ഭംഗിയാക്കി. യെലോ+ ഗ്രേ കോംബിനേഷനിൽ ധാരാളം സ്റ്റോറേജ് യൂണിറ്റുകൾ കൊടുത്താണ് കിച്ചൻ. 

ADVERTISEMENT

അങ്ങനെ ആഗ്രഹിച്ചപോലെ ഒരു വീട് സ്വന്തമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

Location- Thripunithura   

ADVERTISEMENT

Plot- 9 cent

Area- 3600 SFT

Owner- Dr. Deepu, Dr. Parvathy

Design- Woodnest Interiors, Chalakudy

Mob-7025938888

English Summary- Kerala House Plan; Veedu Malayalam