അതിമനോഹരം; മലയാളികൾക്ക് മാതൃകയാണ് ഈ പ്രകൃതിവീട്; ചെലവും പോക്കറ്റിൽ ഒതുക്കി! പ്ലാൻ

കോസ്റ്റ് എഫക്ടീവ് ബജറ്റിൽ പ്രകൃതിസൗഹൃദമായി ആഡംബരവീട് പണിയണം എന്ന ആഗ്രഹമുള്ളവർക്ക് മാതൃകയാക്കാവുന്ന പ്ലാൻ ആണ് തൃശൂർ കൊരട്ടിയിലുള്ള പ്രഭുലിന്റെ വീടിന്റേത്. ഗൃഹനാഥൻ ആരോഗ്യവകുപ്പ് ജീവനക്കാരനും ഭാര്യ അധ്യാപികയുമാണ്. 100 വർഷത്തിലേറെ പഴക്കമുള്ള തറവാട് സമീപമുണ്ട്. കാലപ്പഴക്കത്തിന്റെ ജീർണതകൾ ഉണ്ടെങ്കിലും
കോസ്റ്റ് എഫക്ടീവ് ബജറ്റിൽ പ്രകൃതിസൗഹൃദമായി ആഡംബരവീട് പണിയണം എന്ന ആഗ്രഹമുള്ളവർക്ക് മാതൃകയാക്കാവുന്ന പ്ലാൻ ആണ് തൃശൂർ കൊരട്ടിയിലുള്ള പ്രഭുലിന്റെ വീടിന്റേത്. ഗൃഹനാഥൻ ആരോഗ്യവകുപ്പ് ജീവനക്കാരനും ഭാര്യ അധ്യാപികയുമാണ്. 100 വർഷത്തിലേറെ പഴക്കമുള്ള തറവാട് സമീപമുണ്ട്. കാലപ്പഴക്കത്തിന്റെ ജീർണതകൾ ഉണ്ടെങ്കിലും
കോസ്റ്റ് എഫക്ടീവ് ബജറ്റിൽ പ്രകൃതിസൗഹൃദമായി ആഡംബരവീട് പണിയണം എന്ന ആഗ്രഹമുള്ളവർക്ക് മാതൃകയാക്കാവുന്ന പ്ലാൻ ആണ് തൃശൂർ കൊരട്ടിയിലുള്ള പ്രഭുലിന്റെ വീടിന്റേത്. ഗൃഹനാഥൻ ആരോഗ്യവകുപ്പ് ജീവനക്കാരനും ഭാര്യ അധ്യാപികയുമാണ്. 100 വർഷത്തിലേറെ പഴക്കമുള്ള തറവാട് സമീപമുണ്ട്. കാലപ്പഴക്കത്തിന്റെ ജീർണതകൾ ഉണ്ടെങ്കിലും
കോസ്റ്റ് എഫക്ടീവ് ബജറ്റിൽ പ്രകൃതിസൗഹൃദമായി ആഡംബരവീട് പണിയണം എന്ന ആഗ്രഹമുള്ളവർക്ക് മാതൃകയാക്കാവുന്ന പ്ലാൻ ആണ് തൃശൂർ കൊരട്ടിയിലുള്ള പ്രഭുലിന്റെ വീടിന്റേത്. ഗൃഹനാഥൻ ആരോഗ്യവകുപ്പ് ജീവനക്കാരനും ഭാര്യ അധ്യാപികയുമാണ്. 100 വർഷത്തിലേറെ പഴക്കമുള്ള തറവാട് സമീപമുണ്ട്. കാലപ്പഴക്കത്തിന്റെ ജീർണതകൾ ഉണ്ടെങ്കിലും വൈകാരിക അടുപ്പം മൂലം ഇത് ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. അങ്ങനെയാണ് കാലോചിതമായി മറ്റൊരു വീട് നിർമിച്ചു താമസം മാറാം എന്ന ചിന്ത വീട്ടുകാർക്കുണ്ടാകുന്നത്. പാരമ്പര്യമായി കൃഷിയുള്ള, മണ്ണിനെ സ്നേഹിക്കുന്ന കുടുംബം. പ്രകൃതിയെ പരമാവധി നോവിക്കാതെയുള്ള ഒരു സുസ്ഥിരഭവനം എന്ന ഇവരുടെ ആഗ്രഹം സഫലമാക്കിയത് കോസ്റ്റ് ഫോർഡിലെ ഡിസൈനർ ശാന്തിലാലാണ്.
രണ്ടു ഹൈറ്റിലുള്ള മേൽക്കൂരയാണ് പുറംകാഴ്ചയുടെ ഭംഗി. ഇതിലൂടെ ഓരോ വശത്തുനിന്നും വ്യത്യസ്ത ആകൃതി വീടിനു തോന്നിക്കുന്നു. ഉയരമുള്ള ഭിത്തിയുടെ ഭാഗത്താണ് മുകളിലെ കിടപ്പുമുറി വരുന്നത്. മേൽക്കൂര ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. താഴെ സീലിങ് ഓടും ചെയ്തിട്ടുണ്ട്. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. മുറ്റത്തുള്ള മരങ്ങൾ സംരക്ഷിച്ചാണ് വീടുപണിതത്. ജാതിയും, റബറും, കുരുമുളകും ഫലവൃക്ഷങ്ങളുമെല്ലാം പറമ്പിൽ ഹരിതാഭ നിറയ്ക്കുന്നു.
നിർമാണ സാമഗ്രികളിൽ തുടങ്ങുന്നു പ്രകൃതിസൗഹൃദ കാഴ്ചപ്പാട്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി ഒഴിവാക്കി. വെട്ടുകല്ല് കൊണ്ടാണ് ചുവരുകൾ നിർമിച്ചത്. ഇതിൽ മണ്ണും കുമ്മായവും കൂട്ടിക്കുഴച്ചാണ് ഫിൽ ചെയ്തിരിക്കുന്നത്. സിമന്റ് പ്ലാസ്റ്ററിങ്ങിനു പകരം മണ്ണ്, ശർക്കര, ഉലുവ, ഗോമൂത്രം എന്നിവ കൂട്ടികുഴച്ച മിശ്രിതമാണ് പൂശിയിരിക്കുന്നത്.
ഓട് വച്ചു വാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് മേൽക്കൂര. ഇതുകൊണ്ടെല്ലാം വീടിനുള്ളിൽ നട്ടുച്ചയ്ക്കുപോലും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ക്രോസ് വെന്റിലേഷൻ സുഗമമാക്കാൻ കോർട്യാർഡും ജാലകങ്ങളും സഹായിക്കുന്നു. അതിനാൽ പകൽ ലൈറ്റും ഫാനുമൊന്നും ആവശ്യമേയില്ല. കറണ്ട് ബില്ലിലും ഇതിന്റെ ഗുണകരമായ പ്രതിഫലനം കാണാം.
സിറ്റൗട്ട്, ഫോയർ, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, സ്റ്റഡി സ്‌പേസ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ അപ്പർ ലിവിങ്, ലൈബ്രറി, ഒരു കിടപ്പുമുറി എന്നിവയും ചിട്ടപ്പെടുത്തി. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.
വീടിന്റെ ആത്മാവ് എന്നുപറയുന്നത് നടുമുറ്റമാണ്. ഈ നടുമുറ്റത്തിനു ചുറ്റുമാണ് മറ്റിടങ്ങൾ വിന്യസിച്ചത്. മഴയും വെയിലുമെല്ലാം ഉള്ളിലെത്തുംവിധമാണ് നിർമാണം. താഴെ നടുത്തളത്തിൽ വെള്ളാരംകല്ലുകൾ വിരിച്ചു. വെള്ളം ഡ്രെയിൻ ചെയ്യാൻ ഓവുകളും ഇവിടെയുണ്ട്.
വീട്ടുകാരന്റെ ആർട്ടിസ്റ്റ് സുഹൃത്തുക്കളാണ് വീടിനുള്ളിൽ മനോഹരമായ ചുവർചിത്രങ്ങൾ വരച്ചു കൊടുത്തത്. ഇതുകൂടാതെ വോൾപേപ്പറുകളും അകത്തളം അലങ്കരിക്കുന്നു. രണ്ടു മക്കളാണ് ഇവർക്ക്. അവരും ബോട്ടിൽ ആർട്ട് ചെയ്ത് ഷോപീസുകൾ വച്ച്, വീട് അലങ്കരിക്കുന്നതിൽ സംഭാവന ചെയ്തിട്ടുണ്ട്.
നിറമുള്ള ഗ്ലാസാണ് പലയിടത്തും ജാലകങ്ങൾക്ക് ഉപയോഗിച്ചത്. ഇതുവഴി വെളിച്ചമെത്തി ഉള്ളിൽ മഴവില്ല് തീർക്കുന്നു. മുകൾനിലയിൽ മുള കൊണ്ട് വില്ലഴികളും സമീപം ഇരിപ്പിട സൗകര്യമുള്ള ജാലകവും ഒരുക്കിയിട്ടുണ്ട്. ഇതിനു സമീപമാണ് സ്റ്റഡി സ്‌പേസ്. ജിഐ സ്ട്രക്ചറിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർകേസ് നിർമിച്ചത്. ഇതിന്റെ താഴെ ഒരു റീഡിങ് സ്‌പേസ് ചിട്ടപ്പെടുത്തി സ്ഥലം ഉപയുക്തമാക്കി. ഗോവണിയുടെ വശത്തെ ഭിത്തിയിൽ ഡിസ്പ്ലേ ഷെൽഫ് വേർതിരിച്ചു.
അതീവലളിതമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, കബോർഡ് എന്നിവയല്ലാതെ മറ്റൊരു അലങ്കാരവും മുറികളിലില്ല. ഒതുക്കമുള്ള അടുക്കളയാണ് ചിട്ടപ്പെടുത്തിയത്. അടുക്കളയിൽ നിന്നും മറ്റിടത്തേക്ക് കാഴ്ച ലഭിക്കാൻ ഷെൽഫ് പാർടീഷനും ഒരുക്കിയിട്ടുണ്ട്.
സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 45 ലക്ഷം രൂപയാണ് ചെലവായത്. ഇത് യഥാർഥത്തിൽ ലാഭമാണ്. നിലവിലെ നിരക്കിൽ 3000 ചതുരശ്രയടി വീട് പണിയാൻ കുറഞ്ഞത് 60 ലക്ഷമെങ്കിലുമാകും എന്നോർക്കുക..
ധാരാളം സുഹൃത്തുക്കളും സാമൂഹിക ഇടപഴകലുമുള്ള ഗൃഹനാഥന് ഒത്തുചേരലുകൾക്കുള്ള ഇടവും മാറ്റിയിട്ടാണ് വീട് നിർമിച്ചത്. എന്നാൽ അപ്പോഴാണ് കോവിഡ് മഹാമാരിയുടെ വരവ്. 2020 അവസാനമാണ് പാലുകാച്ചൽ നടത്തിയത്. വളരെ കുറച്ചു പേരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചടങ്ങ് നടത്തിയത്. ഇപ്പോഴും വളരെ കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വീട് നേരിൽ കണ്ടിട്ടുള്ളത്. ഇപ്പോഴത്തെ തരംഗം കെട്ടടങ്ങി സ്വീകരണമുറികൾ സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുകയാണ് വീടും വീട്ടുകാരും.
Project facts
Location- Koratty, Thrissur
Plot- 30 cent
Area- 3000 SFT
Owner- Prabhul
Designer- Shantilal
COSTFORD, Thriprayar
Mob- 9747538500
Y.C- 2020
Budget- 45 Lakhs
English Summary- Sustainable Home Thrissur; House Plans Under 50 Lakhs