കൊച്ചിയിലെ ഐടി ഹബ്ബായ കാക്കനാടിനു സമീപമാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. പുറത്തെ തിരക്കും ബഹളങ്ങളുമൊന്നും അധികം ഉള്ളിലേക്ക് പ്രവേശിക്കാതെ, സ്വച്ഛസുന്ദരമായാണ് ഈ വീട് നിലകൊള്ളുന്നത്. പ്ലോട്ടിന്റെ തെക്കുഭാഗത്തുകൂടി തിരക്കേറിയ പ്രധാന റോഡ് പോകുന്നുണ്ട്.

കൊച്ചിയിലെ ഐടി ഹബ്ബായ കാക്കനാടിനു സമീപമാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. പുറത്തെ തിരക്കും ബഹളങ്ങളുമൊന്നും അധികം ഉള്ളിലേക്ക് പ്രവേശിക്കാതെ, സ്വച്ഛസുന്ദരമായാണ് ഈ വീട് നിലകൊള്ളുന്നത്. പ്ലോട്ടിന്റെ തെക്കുഭാഗത്തുകൂടി തിരക്കേറിയ പ്രധാന റോഡ് പോകുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിലെ ഐടി ഹബ്ബായ കാക്കനാടിനു സമീപമാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. പുറത്തെ തിരക്കും ബഹളങ്ങളുമൊന്നും അധികം ഉള്ളിലേക്ക് പ്രവേശിക്കാതെ, സ്വച്ഛസുന്ദരമായാണ് ഈ വീട് നിലകൊള്ളുന്നത്. പ്ലോട്ടിന്റെ തെക്കുഭാഗത്തുകൂടി തിരക്കേറിയ പ്രധാന റോഡ് പോകുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിലെ ഐടി ഹബ്ബായ കാക്കനാടിനു സമീപമാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. പുറത്തെ തിരക്കും ബഹളങ്ങളുമൊന്നും അധികം ഉള്ളിലേക്ക് പ്രവേശിക്കാതെ, സ്വച്ഛസുന്ദരമായാണ് ഈ വീട് നിലകൊള്ളുന്നത്. പ്ലോട്ടിന്റെ തെക്കുഭാഗത്തുകൂടി തിരക്കേറിയ പ്രധാന റോഡ് പോകുന്നുണ്ട്. അതിനാൽ വീടിനെ തിരിച്ചു, കിഴക്ക് ഭാഗത്തേക്ക് ദർശനമാക്കിയാണ് രൂപകൽപന. 

പല തട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരകൾ വീടിന് പരമ്പരാഗത വീടിന്റെ ചാരുത നൽകുന്നുണ്ട്. ചൂടിനെ തടയുന്ന പൊറോതേം കട്ടകൾ കൊണ്ടാണ് ഭിത്തികൾ കെട്ടിയത്. മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്താണ് ഓട് വിരിച്ചത്. അതിനാൽ പുറംകാഴ്ചയിൽ ഒരുനില വീടാണെങ്കിലും ഫലത്തിൽ ഇരുനിലയുടെ സൗകര്യങ്ങൾ ഇവിടെയുണ്ട്. മുകളിലെ ട്രസ് ഏരിയ, മൾട്ടി യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കാം. ഇടയ്ക്ക് സ്‌പേസ് ഉള്ളതിനാൽ താഴത്തെ നിലയിൽ ചൂടും കുറയുന്നു.

ADVERTISEMENT

45 സെന്റ് പ്ലോട്ട് ഉള്ളതിനാൽ മുറ്റവും ലാൻഡ്സ്കേപ്പും വിശാലമായി ഒരുക്കി. താന്തൂർ സ്‌റ്റോണും ഗ്രാസും ഇടകലർത്തിയാണ് മുറ്റം അലങ്കരിച്ചത്. സ്ട്രക്ചറിന്റെ ഭംഗിയെ ബാധിക്കാത്തവിധം ഡിറ്റാച്ഡ് ശൈലിയിൽ കാർ പോർച്ച് നിർമിച്ചു. ജിഐ ഫ്രയിമിൽ ഓടുവിരിച്ച പോർച്ച് കാണാൻ ഒരു മിനിമൽ ചന്തമുണ്ട്.

എന്നാൽ അകത്തേക്ക് കയറുമ്പോൾ തികച്ചും മോഡേണായ സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 2952 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സെമി-ഓപ്പൺ നയത്തിലാണ് ഇടങ്ങൾ വിന്യസിച്ചത്. അതിനാൽ ഇടങ്ങൾ തമ്മിൽ വിനിമയം സാധ്യമാകുന്നു. കൂടാതെ ഉള്ളിൽ വിശാലതയും അനുഭവപ്പെടുന്നു.

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുമ്പോൾ ആദ്യം സ്വീകരണമുറി. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ലിവിങ്ങിൽ പ്രെയർ സ്‌പേസും വേർതിരിച്ചു. ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കുമ്പോൾ, ഗോവണിയുടെ താഴെ വശത്തായി ഫാമിലി ലിവിങ് ചിട്ടപ്പെടുത്തി. ഇവിടെ ടിവി യൂണിറ്റും വേർതിരിച്ചു. ഫ്ലോറിങ്ങിലും വൈവിധ്യം പരീക്ഷിച്ചിട്ടുണ്ട്. ജയ്സാൽമീർ സ്‌റ്റോണും ടെറാക്കോട്ട ടൈലുകളാണ് നിലത്ത് ഭംഗി നിറയ്ക്കുന്നത്. സ്‌റ്റെയർ ഏരിയ ഡബിൾഹൈറ്റിലാണ്. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർകേസ്.

വിശാലമായ ഡൈനിങ് ഹാളും ഇവിടെയുള്ള കോർട്യാർഡുമാണ് വീടിന്റെ ആത്മാവ്. ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ്‌ ഡോർ വഴി പാഷ്യോയിലേക്കും മുറ്റത്തെ പച്ചപ്പിലേക്കുമിറങ്ങാം. പാഷ്യോയിലും ബെഞ്ച്-മേശ വേർതിരിച്ചിട്ടുണ്ട്. വീട്ടുകാരുടെ ഒരു ഫേവറിറ്റ് കോർണറായി ഇവിടംമാറി.

ADVERTISEMENT

വെട്ടുകല്ല് ക്ലാഡിങ് പതിച്ച ഭിത്തിയുള്ള  നടുമുറ്റമാണ് ഇവിടെയുള്ളത്. ഇതിലെ ഗ്ലാസ് സീലിങ്ങിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. അധികസുരക്ഷയ്ക്ക് മെറ്റൽ ഗ്രില്ലുകളും ചെയ്തിട്ടുണ്ട്. കോർട്യാർഡിന്റെ നിലത്ത് പെബിൾസും ഇൻഡോർ പ്ലാന്റുകളും വിരിച്ച് ഭംഗിയാക്കി. ഇവിടെ ഇരിക്കാൻ ഇൻബിൽറ്റ് അരമതിലും വേർതിരിച്ചു. 

സ്റ്റോറേജിനും സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം സജ്ജീകരിച്ചു. ധാരാളം ജനാലകൾ കിടപ്പുമുറികളിൽ കൊടുത്തിട്ടുണ്ട്. ഇത് തുറന്നിട്ടത് മികച്ച ക്രോസ് വെന്റിലേഷൻ സാധ്യമാകും. ഒപ്പം പുറത്തെ കാഴ്ചകളും വിരുന്നെത്തും.

പ്ലോട്ടിൽ അത്യാവശ്യം പച്ചക്കറിക്കൃഷിയും പഴച്ചെടികളുമൊക്കെ നട്ടുപിടിച്ചിപ്പിട്ടുണ്ട്. ചുരുക്കത്തിൽ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുമ്പോഴും അതിന്റെ ബഹളങ്ങളും മലിനീകരണവുമൊന്നും അകത്തേക്ക് പ്രവേശിക്കുന്നില്ല. ഗേറ്റ് തുറന്നു വീട്ടിലേക്ക് കയറിയാൽ, പെട്ടെന്ന് സ്വച്ഛസുന്ദരമായ മറ്റൊരു ലോകത്തെത്തിയ പ്രതീതി ലഭിക്കുന്നു. ഇതുതന്നെയാണ് വീട്ടുകാർ ഏറ്റവും ആഗ്രഹിച്ചിരുന്നതും...

 

ADVERTISEMENT

Project facts

Location- Kakkanad

Plot- 45 cents

Area- 2952 Sqft

Owner- James Joseph

Architects- Ar. Antony Dayes & Ar. Jinan KJ

JN Architect

Mob- 9846083180, 9986606933

Y.C- 2020

English Summary- Elegant House in Kakkanad; Veedu Magazine Malayalam