ഭവനനിർമാണചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന കാലത്തും സാധാരണക്കാരന് ചെലവ് കുറഞ്ഞ വീട് സാധ്യമാണ് എന്നുതെളിയിക്കുകയാണ് കോഴിക്കോട് രാമനാട്ടുകരയുള്ള അബ്ബാസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ബന്ധു കൂടിയായ ഡിസൈനർ ഹിദായത്താണ് വീട് രൂപകൽപന ചെയ്തത്. ഹിദായത്തിന്റെ ചെലവുകുറഞ്ഞ സ്വന്തം വീട് (മനോരമഓൺലൈനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനനിർമാണചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന കാലത്തും സാധാരണക്കാരന് ചെലവ് കുറഞ്ഞ വീട് സാധ്യമാണ് എന്നുതെളിയിക്കുകയാണ് കോഴിക്കോട് രാമനാട്ടുകരയുള്ള അബ്ബാസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ബന്ധു കൂടിയായ ഡിസൈനർ ഹിദായത്താണ് വീട് രൂപകൽപന ചെയ്തത്. ഹിദായത്തിന്റെ ചെലവുകുറഞ്ഞ സ്വന്തം വീട് (മനോരമഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു) പോലെ ഒരുവീട് വേണം എന്ന ആവശ്യമാണ് വീട്ടുകാർ ഉന്നയിച്ചത്.

ആകെ 8 സെന്റ് പ്ലോട്ടാണുള്ളത്. അവിടെ നാലു സെന്റിലാണ് വീടിരിക്കുന്നത്. പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്- ബോക്സ് എലിവേഷനിൽ വീട് നിർമിച്ചു. പുറംഭിത്തിയിൽ സിമന്റ് പ്ലാസ്റ്റർ ഗ്രൂവ് ചെയ്ത ശേഷം പ്രൈമർ അടിച്ചു. വീടിന്റെ പുറംഭിത്തിയിൽ ധാരാളം എയർവെന്റുകൾ കൊടുത്തിട്ടുണ്ട്. ഇത് ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഭാവിയിൽ മുകളിലേക്ക് വീട് വിപുലീകരിക്കുകയുമാകാം.

വെള്ള നിറത്തിന്റെ തെളിമയാണ് ഈ വീടിന്റെ അകത്തും പുറത്തും ആദ്യം ശ്രദ്ധിക്കുക. അതിനാൽ ഉള്ളതിലും വിശാലമായി ഇടങ്ങൾ അനുഭവപ്പെടും. വൈറ്റ് വിട്രിഫൈഡ് ടൈലാണ് കൂടുതലും. പ്രധാനവാതിൽ തുറന്നാൽ നേരെ ഭിത്തി വരെ വുഡൻ ഫിനിഷ്ഡ് ടൈൽസ് വിരിച്ചു.

ചെറിയ സിറ്റൗട്ട് കടന്ന് തുറന്ന ലിവിങ്- ഡൈനിങ് ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഫർണിച്ചറുകൾ കൂടുതലും പഴയ വീട്ടിലെ പുനരുപയോഗിച്ചു. ജിഐ സ്ട്രക്ചറിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് ലളിതമായ സ്‌റ്റെയർകേസ്. അതിനടിയിൽ വാഷ് ഏരിയ ക്രമീകരിച്ചു. ഡൈനിങ്ങിനോട് ചേർന്ന് ചെറിയ ഒരു ഫാമിലി സീറ്റിങ് സ്‌പേസുമുണ്ട്. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ലളിതമായ ഗ്ലാസ് ടോപ് ഡൈനിങ് ടേബിളാണ്. 

വളരെ ലളിതസുന്ദരമായാണ് കിടപ്പുമുറികൾ. രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂമും ഒരു കോമൺ ബാത്റൂമും ക്രമീകരിച്ചു.

ADVERTISEMENT

വെറും 19 ലക്ഷം രൂപയ്ക്ക് വീട് പൂർത്തീകരിക്കാൻ കഴിഞ്ഞു. ചതുരശ്രയടിക്ക് 1500 രൂപ മാത്രമാണ് ചെലവ്. നിലവിൽ മിക്കയിടത്തും ഇത് 2000 രൂപയ്ക്ക് മുകളിലാണ് എന്നോർക്കണം. അങ്ങനെ ആഗ്രഹിച്ച പോലെ ബന്ധുവായ ഡിസൈനറുടെ കണ്ടുമോഹിച്ച വീട് പോലെയൊരെണ്ണം സ്വന്തമായ സന്തോഷത്തിലാണ് വീട്ടുകാർ. 

ചെലവ് കുറച്ച ഘടകങ്ങൾ

  • തടിയുടെ ഉപയോഗം പരമാവധി ഒഴിവാക്കി. ജനലുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
  • സ്ക്വയർഫീറ്റിന് 45 രൂപ വിലയുള്ള ടൈൽസ് വിരിച്ചു.
  • ഫോൾസ് സീലിങ്, പാനലിങ് ഒഴിവാക്കി.
  • കിച്ചൻ ക്യാബിനറ്റുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
  • പുട്ടി ഉപയോഗിക്കാതെ വൈറ്റ് പ്രൈമർ മാത്രമാണ് അകത്തും പുറത്തും അടിച്ചത്.

ADVERTISEMENT

Project facts

Location- Ramanatukara, Calicut

Plot- 8 cent

Area- 1255 Sq.ft

Owner- Abbas

Design- Hidayath Bin Ali

Design arc, Ramanattukara

Mob- 9846045109

budget- 19 Lakhs

Y.C- 2021

ചിത്രങ്ങൾ- അഖിൻ കൊമാച്ചി 

English Summary- Budget House Plan Kerala; Hometour Malayalam