ഷൊർണൂർ- പട്ടാമ്പി ദേശീയപാതയിൽ പ്രൗഢിയുടെ പ്രതീകമായി നിലനിന്നിരുന്ന വീടിനു 15 വർഷത്തിന്റെ മങ്ങൽ ഏറ്റുതുടങ്ങിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ തീരുമാനിച്ചത്. പഴയ വീടുപോലെതന്നെ ആരും ശ്രദ്ധിക്കുന്ന എന്നാൽ പുതിയകാല സൗകര്യങ്ങൾ നിറയുന്ന ഗൃഹമായി അതുമാറി. കാലഹരണപ്പെട്ട ഡിസൈൻ എലമെന്റുകൾ പൊളിച്ചു കളഞ്ഞശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ- പട്ടാമ്പി ദേശീയപാതയിൽ പ്രൗഢിയുടെ പ്രതീകമായി നിലനിന്നിരുന്ന വീടിനു 15 വർഷത്തിന്റെ മങ്ങൽ ഏറ്റുതുടങ്ങിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ തീരുമാനിച്ചത്. പഴയ വീടുപോലെതന്നെ ആരും ശ്രദ്ധിക്കുന്ന എന്നാൽ പുതിയകാല സൗകര്യങ്ങൾ നിറയുന്ന ഗൃഹമായി അതുമാറി.

കാലഹരണപ്പെട്ട ഡിസൈൻ എലമെന്റുകൾ പൊളിച്ചു കളഞ്ഞശേഷം ക്ലീൻ- മിനിമൽ തീമിലേക്ക് എലിവേഷൻ മാറ്റിയെടുത്തു.  ടെക്സ്ചർ, ലൂവർ, ഗ്ലാസ്, ക്ലാഡിങ് എന്നിവയെല്ലാം എലിവേഷന് ആധുനികഛായ പകരുന്നു. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും നൽകിയ പ്രാധാന്യമാണ് മറ്റൊരു സവിശേഷത. 25 സെന്റിൽ വീടൊഴിച്ചിട്ടാൽ ബാക്കി നല്ലൊരു ശതമാനം ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചു.

ADVERTISEMENT

നവീകരണത്തോടെ വീടിനു ഇരുമുഖങ്ങൾ കൈവന്നു. പിൻവശത്തു വിശാലമായ ലാൻഡ്സ്കേപ്പുണ്ട്. ഇവിടെ ഡ്രൈവ് വേയുടെ രണ്ടുവശവും ജിഐ ഗ്രിൽ നാട്ടി വള്ളിച്ചെടികൾ പടർന്നുകയറാൻ പാകത്തിലാക്കി. കൂടാതെ, ക്യാന്റിലിവർ കാർ പോർച്ചും പിൻവശത്തായി സ്ഥിതിചെയ്യുന്നു.

കൂട്ടിച്ചേർക്കലുകൾ പരമാവധി കുറച്ച്, അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് രൂപമാറ്റം സാധ്യമായത്.  പഴയ വീട്ടിൽ ധാരാളം ഇടഭിത്തികൾ ഉണ്ടായിരുന്നു. ഇതുപൊളിച്ചു കളഞ്ഞാണ് അകത്തളങ്ങൾ തുറസായ നയത്തിലേക്ക് മാറ്റിയെടുത്തത്.ഓപ്പൺ തീമിലേക്ക് വന്നതോടെ വിശാലതയും, കൂടുതൽ ജനാലകൾ കൊടുത്തതോടെ ക്രോസ് വെന്റിലേഷനും നവീകരിച്ച വീട്ടിൽ സാധ്യമായി. 

സിറ്റൗട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മജ്‌ലിസ് , കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്  എന്നിവയാണ് 4500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

സൗകര്യങ്ങൾക്കൊപ്പം ആംപിയൻസിന് പ്രാമുഖ്യം നൽകിയാണ് അകത്തളക്രമീകരണങ്ങൾ. ഗ്ലോസി ഫർണിഷിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു. തേക്കിന്റെ പ്രൗഡിയിലാണ് ഫ്ലോട്ടിങ് ഡിസൈനിലുള്ള ഗോവണി. മെറ്റൽ സ്ട്രിപ്പുകളാണ് കൈവരികളുടെ സ്ഥാനത്ത്. ഗോവണിയുടെ വശത്തായി ഇൻബിൽറ്റ് ഇരിപ്പിടവും സജ്ജീകരിച്ചു.

ADVERTISEMENT

ഡൈനിങ്ങിലെ ഫർണിച്ചർ റെഡിമെയ്ഡ് ആയി വാങ്ങി. കസ്റ്റമൈസ് ചെയ്ത വാഷ് ഏരിയയാണ് മറ്റൊരു ഹൈലൈറ്റ്. ഹണികോംബ് ടൈലുകളും ഗോൾഡൻ പ്ലേറ്റഡ് ഫ്ലവർ ഡിസൈനുമാണ് ഭിത്തി ആകര്ഷകമാക്കുന്നത്. ഡ്രൈവ് വേയോടുചേർന്ന് അറേബ്യൻ തീമിൽ ഒരു മജ്‌ലിസും ഒരുക്കിയിട്ടുണ്ട്. മുഴുനീള ജാളികളാണ് ഇവിടുത്തെ ആകർഷണം.

ഒരു ലക്ഷുറി റിസോർട്ടിനെ അനുസ്മരിപ്പിക്കുംവിധമാണ് കിടപ്പുമുറികൾ. വോക് ഇൻ വാഡ്രോബും ഡ്രസിങ് യൂണിറ്റും മാസ്റ്റർബെഡ്‌റൂമിലുണ്ട്. ഹെഡ്ബോർഡിൽ നിന്നും സീലിങ്ങിലേക്ക് പടരുന്ന പാനലിങ്ങാണ് മറ്റൊരാകർഷണം.

പഴയ കിച്ചനിൽ ആധുനിക സൗകര്യങ്ങൾ കൂട്ടിച്ചേർത്തു. മൾട്ടിവുഡ്+ അക്രിലിക് ഫിനിഷിൽ ക്യാബിനറ്റുകൾ കൂട്ടിച്ചേർത്തു. ക്രോക്കറി ഷെൽഫും ബ്രേക്ഫാസ്റ്റ് കൗണ്ടറും പുതിയതായി ഉൾക്കൊള്ളിച്ചു.

അങ്ങനെ ഇപ്പോൾ പട്ടാമ്പി- ഷൊർണൂർ ദേശീയപാതയിലൂടെ പോകുന്ന ആളുകൾ ഒരുതവണയെങ്കിലും ഈ വീട് ശ്രദ്ധിക്കാതിരിക്കില്ല. പഴയ വീട് മനസ്സിൽവച്ചുകൊണ്ട് പിന്നീട് ഇവിടെയെത്തിയ പല ബന്ധുക്കളും സുഹൃത്തുക്കളും കൺഫ്യൂഷനടിച്ചുനിന്നു എന്നതാണ്  കഥയുടെ ക്ലൈമാക്സ്...

ADVERTISEMENT

Project facts

Location- Pattambi, Palakkad

Plot- 25 cents

Area- 4500 Sq.ft

Owner- Ummer Koppan

Architects- Muhammed Faris, Muhammed Fazil

Cognition Design Studio, Valanchery

Mob- 9048671681, 9567892276

Y.C- 2019

English Summary- Home Renovation, Most Searched Renovated House Projects Kerala