കേരളത്തിലെ ഒരു ഇടത്തരം വീട് ചുരുങ്ങിയത് 2000 ചതുരശ്രയടി വരും. എന്നാൽ ആലുവയിലുള്ള അബ്ദുൽ നാസറിന്റെ വീട്ടിൽ കോർട്‌യാർഡുകളുടെ വിസ്തീർണം മാത്രം 2100 ചതുരാശ്രയടിയുണ്ട്! സൈഡ് കോർട്‌യാർഡ്, എക്സ്ടെണൽ കോർട്‌യാർഡ്, ഇന്റേണൽ കോർട്‌യാർഡ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഒരു ഇടത്തരം വീട് ചുരുങ്ങിയത് 2000 ചതുരശ്രയടി വരും. എന്നാൽ ആലുവയിലുള്ള അബ്ദുൽ നാസറിന്റെ വീട്ടിൽ  കോർട്‌യാർഡുകളുടെ വിസ്തീർണം മാത്രം 2100 ചതുരാശ്രയടിയുണ്ട്! സൈഡ് കോർട്‌യാർഡ്, എക്സ്ടെണൽ കോർട്‌യാർഡ്, ഇന്റേണൽ കോർട്‌യാർഡ്, സെന്റർ കോർട്‌യാർഡ് എന്നിങ്ങനെ കോർട്‌യാർഡുകളുടെ ഷോറൂമാണ് ഈ വീടെന്നുതോന്നും.

ഒരുനിലവീട് മതി എന്നതായിരുന്നു വീട്ടുകാരന്റെ ആവശ്യം. എന്നാൽ സൗകര്യങ്ങൾക്ക് ഒരു കുറവുംപാടില്ല. ധാരാളം പച്ചപ്പ് ഉൾപ്പെടുത്തണം, പിന്നെ സ്വകാര്യതയും വേണം. അങ്ങനെയാണ് വീട്ടിൽ മിക്ക മുറികളിലും അനുബന്ധമായി കോർട്‌യാർഡുകൾ ഇടംപിടിച്ചത്.

ADVERTISEMENT

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡുകൾ, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, സ്റ്റഡി ഏരിയ, പ്രെയർ സ്‌പേസ് എന്നിവയാണ് 6295 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വീട്ടിലെ മിക്ക ഇടങ്ങൾക്കും വ്യത്യസ്‌ത തരത്തിലും ഉയരത്തിലുമുള്ള മേൽക്കൂരയാണ് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. പൊതുവിടങ്ങളിൽ ഡബിൾഹൈറ്റും കോർട്‌യാർഡിൽ ഗ്ലാസ് മേൽക്കൂരയും ചിലയിടത്ത് ചരിഞ്ഞ വുഡൻ പാനലിങ് മേൽക്കൂരയും വേർതിരിവ് പകരുന്നു.

ഫാമിലി ലിവിങ്- ഡൈനിങ്- കോർട്യാർഡ് എന്നിവ അടുത്ത സോണിൽ വരുന്നു. ഈ മൂന്നിടങ്ങളും ഒരു വലിയ ഹാളിന്റെ ഭാഗങ്ങളായാണ് വിന്യസിച്ചത്. അതിനാൽ പ്രവേശിക്കുമ്പോൾത്തന്നെ വിശാലത അനുഭവപ്പെടും. ഫാമിലി ലിവിങ്ങിൽനിന്ന് പാഷ്യോയിലേക്ക് ഇറങ്ങാം.  

തേക്കിന്റെ പ്രൗഢിയിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. കോട്ട സ്‌റ്റോൺ, ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റ് എന്നിവയാണ് നിലത്തുവിരിച്ചത്. ചെടികൾ പടർത്താൻ ഉപയോഗിക്കുന്ന ട്രെല്ലിസുകൾ ഈ വീട്ടിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. 

ADVERTISEMENT

പ്രൈവറ്റ് സോണിലാണ് കിടപ്പുമുറികൾ വരുന്നത്. എല്ലാ ബെഡ്‌റൂമുകൾക്കും അനുബന്ധമായി കോർട്യാർഡുണ്ട്. സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങൾ തുറന്നാൽ പച്ചപ്പിന്റെ കാഴ്ചകളും കാറ്റും ഉള്ളിലെത്തും. ഈ ഗ്ലാസ് ജാലകങ്ങൾക്ക് ഗ്രിൽ കൊടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പകരം കാഴ്ച മറയ്ക്കാത്ത വയർ മെഷ് ആണ് ഘടിപ്പിച്ചത്.

ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു.

ഒരുനിലയാണെങ്കിലും ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് വിപുലപ്പെടുത്താം. നിലവിൽ ടെറസും ഗാർഡൻ സ്‌പേസായിട്ടാണ് ഉപയോഗിക്കുന്നത്. വീട്ടിൽ വലിയ ഒത്തുചേരലുകൾ നടക്കുമ്പോഴും ടെറസ് വേദിയാകും. ഇത്രയധികം കോർട്‌യാർഡുകൾ വീട്ടിൽ ഉള്ളതിനാൽ പകൽസമയത്ത് ലൈറ്റിടേണ്ട കാര്യമേയില്ല. ചെടികളുടെ സാമീപ്യം നൽകുന്ന തണുപ്പും പോസിറ്റീവ് എനർജിയും വേറെ ലെവലാണ് എന്ന് വീട്ടുകാർ പറയുന്നു.

Project facts

ADVERTISEMENT

Location- Aluva

Area- 6295 Sq.ft

Owner- Abdul Nasar

Architects- Praveen Mohandas, Vaishnavi

Transform Architects, Thrissur

Mob- 9895020826

English Summary- Green House Plans Kerala; Single Storeyed House Plans