പാലക്കാട് കോങ്ങാടാണ് സ്‌കൂൾ ജീവനക്കാരനായ ഹംസയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പഴയ വീട് റോഡരികിലായിരുന്നു. പൊടിശല്യവും അലർജിയും ബുദ്ധിമുട്ടായപ്പോഴാണ് വീടും സ്ഥലവും വിറ്റ്, സ്വച്ഛസുന്ദരമായ സ്ഥലത്ത് 11.5 സെന്റ് വാങ്ങിയത്. മധ്യഭാഗത്ത് വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടാണിത്. റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് കോങ്ങാടാണ് സ്‌കൂൾ ജീവനക്കാരനായ ഹംസയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പഴയ വീട് റോഡരികിലായിരുന്നു. പൊടിശല്യവും അലർജിയും ബുദ്ധിമുട്ടായപ്പോഴാണ് വീടും സ്ഥലവും വിറ്റ്, സ്വച്ഛസുന്ദരമായ സ്ഥലത്ത് 11.5 സെന്റ് വാങ്ങിയത്. 

മധ്യഭാഗത്ത് വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടാണിത്. റോഡ് നിരപ്പിൽനിന്നും ഉയരത്തിലുള്ള പ്ലോട്ട് നിരപ്പാക്കാതെ തനിമ നിലനിർത്തിയാണ് വീടുപണിതത്. സമകാലിക ഫ്യൂഷൻ മാതൃകയിൽ സ്ലോപ്- ഫ്ലാറ്റ് റൂഫുകൾ ഇടകലർത്തിയാണ് എലിവേഷൻ. എക്സ്പോസ്ഡ് വെട്ടുകല്ലിന്റെ തനിമയും ഫിനിഷുമാണ് വീടിന്റെ മുൻവശത്തെ കാഴ്ചയുടെ ഭംഗി. 

ADVERTISEMENT

വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം ചുറ്റുമതിലും വെട്ടുകല്ല് കൊണ്ട് പണിതശേഷം എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തി. ഗെയ്റ്റിന്റെ ഡിസൈനും ശ്രദ്ധേയമാണ്. മെറ്റൽ പൈപ്പിൽ ഗോൾഡൻ കളർ അടിച്ചു. ജിഐ ഷീറ്റിൽ ഡിസൈൻ കട്ടിങ് ഒട്ടിച്ചതാണ് പ്രധാന അലങ്കാരം.

പോർച്ച് പ്രധാന സ്‌ട്രക്‌ചറിൽ നിന്നുമാറ്റി പണിതു. മെറ്റൽ ഫ്രയിമിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചാണ് നിർമാണം. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2550 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ നല്ല വിശാലതയും ക്രോസ് വെന്റിലേഷനും ഉള്ളിൽ സാധ്യമാകുന്നു.

ഡൈനിങ്ങിന്റെ വശത്തായി ഗ്ലാസ് ഡോറുണ്ട്. ഇതുവഴി ചെറിയ വെർട്ടിക്കൽ ഗാർഡനുള്ള മുറ്റത്തേക്ക് ഇറങ്ങാം. 

ADVERTISEMENT

ഡൈനിങ്ങിന് അനുബന്ധമായി മെറ്റൽ ഫ്രയിമിൽ കലിംഗ സ്‌റ്റോൺ വിരിച്ച ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുണ്ട്. ഇവിടെ ഹൈ ചെയറുകളും വിന്യസിച്ചു. കിച്ചൻ ക്യാബിനറ്റുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത് ഗ്ലാസ് ഷട്ടറുകൾ കൊടുത്തു. കൗണ്ടറിൽ കലിംഗ സ്‌റ്റോൺ വിരിച്ചു. പാൻട്രി കിച്ചന് അനുബന്ധമായി ധാരാളം അണ്ടർ - ഓവർ ഹെഡ് ക്യാബിനറ്റുകളുള്ള വർക്കിങ് കിച്ചനുമുണ്ട്.

മെറ്റൽ ഫ്രയിമിൽ തടിപ്പലക വിരിച്ചാണ് സ്‌റ്റെയർ. മെറ്റൽ ഫ്രയിമിൽ തടിപ്പലക വിരിച്ചാണ് സ്‌റ്റെയർ. ഇത് കയറിയെത്തുന്നത് അപ്പർ ലിവിങ് ഹാളിലേക്കാണ്. ഇവിടെ മറ്റ് സീറ്റിങ്ങിനൊപ്പം ഒരു ആട്ടുകട്ടിലുമുണ്ട്.

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. ലളിതസുന്ദരമാണ് മുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും സജ്ജീകരിച്ചു.

നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്തും പരമാവധി ചെലവ് കുറച്ചു ഭംഗിയുള്ള വീട് സഫലമായി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 42 ലക്ഷം രൂപയ്ക്ക് 2550 ചതുരശ്രയടി വീട് പൂർത്തിയായി. ചതുരശ്രയടിക്ക് ഏകദേശം 1650 രൂപ മാത്രമാണ് ഇവിടെ ചെലവായത് എന്ന് ശ്രദ്ധിക്കണം. 

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ 

  • പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലാണ് ഭിത്തി കെട്ടാനുപയോഗിച്ചത്. മുൻവശത്തെ ചുവരുകൾ പ്ലാസ്റ്ററിങ് ചെയ്യാതെ എക്സ്പോസ്ഡ് ആയി നിലനിർത്തി.
  • വീടിനുള്ളിൽ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിച്ചു.
  • ഫർണിച്ചറുകൾ പഴയ വീട്ടിലെ റീമോഡൽ ചെയ്തതാണ്.
  • പ്രധാനവാതിൽ മാത്രം തടി ഉപയോഗിച്ചു. അകത്ത് ഫെറോഡോറുകൾ ഉപയോഗിച്ചു.
  • ജനൽ- വാതിൽ കട്ടിളകൾ/ഫ്രയിമുകൾ മെറ്റൽ ഫിനിഷിൽ നിർമിച്ചു .
  • കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

Project facts

Location- Kongad, Palakkad

Plot- 11.5 cent

Area- 2550 Sq.ft

Owner- Hamsa

Design- Najeeb

Oro Design Studio, Malappuram

Mob- 9946427752

Budget- 42 Lakhs

Y.C- 2021

ചിത്രങ്ങൾ-  അഖിൽ കോമാച്ചി 

English Summary- Best Cost Effective House Palakkad; Veedu Malayalam Magazine