സത്യമാണ്; ഈ വീട് നിൽക്കുന്നത് വെറും രണ്ടേകാൽ സെന്റിൽ!
Mail This Article
ചെറിയ പ്ലോട്ടിൽ വലിയ വീടുകൾ അതാണ് ആർക്കിടെക്റ്റ് മനോജ് പട്ടേലിനെ വ്യത്യസ്തനാക്കുന്നത്. ആ പതിവ് തെറ്റിക്കാതെ നിർമിച്ചതാണ് ഈ വീടും. രണ്ടേകാൽ സെന്റ് സ്ഥലത്താണ് 2100 ചതുരശ്രയടി വിസ്തിർണത്തിലുള്ള വീട്. കേരളത്തിനു പുറത്താണ് വീട് നിർമ്മിച്ചിരിക്കുന്നതെങ്കിലും ആർക്കും മാതൃകയാക്കാവുന്ന ഘടകങ്ങളാണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്.
ഗുജറാത്തിലെ വഡോദരയിലാണ് വൈഭവ് ഗാന്ധിയുടെയും കുടുംബത്തിന്റെയും ഈ വീട്. പ്ലോട്ടിന്റെ അവസ്ഥ, കുടുംബത്തിന്റെ ആവശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് ഗൃഹനിർമാണം. സമകാലികശൈലിയിലാണ് എലിവേഷൻ. ദീർഘചതുരാകൃതിയിൽ കിടക്കുന്ന പ്ലോട്ടിന്റെ രീതിയിലാണ് വീടിന്റെ ഘടനയും. എക്സ്റ്റിരിയറിൽ ഡബിൾ ഹൈറ്റ് വാളിൽ ക്ലേ ടൈൽ ക്ലാഡിങ് നൽകി ഭംഗി വരുത്തിയിട്ടുണ്ട്. ടൈൽ ക്ലാഡിങ് വീടിന് ചുടിൽ നിന്ന് സംരക്ഷണവും ഭംഗിയും പകരുന്നു. വീട്ടിലുള്ള ഏക അലങ്കാരവും ആഢംബരവും ഇതാണ്.
മികച്ച സ്പേസ് മാനേജ്മെന്റാണ് വീടിന്റെ അകത്തളം കാത്തുവച്ചിരിക്കുന്നത്. പ്ലോട്ടിന്റെ വലുപ്പക്കുറവ് ഇന്റിരിയറിനെ ബാധിക്കാതെയാണ് ഇടങ്ങൾ കോർത്തിരിക്കുന്നത്. പബ്ലിക് - പ്രൈവറ്റ് സ്പേസുകൾ സ്വകാര്യതയ്ക്ക് പ്രാമുഖ്യം നൽകുന്നുണ്ട്. ഇന്റിരിയർ ട്രാഫിക്ക് എളുപ്പത്തിലാക്കുന്ന വിധത്തിലാണ് മുറികളുടെ സ്ഥാനം. സിറ്റൗട്ട്, ഫോയർ, സ്വികരണമുറി, ഡൈനിങ്, പൂജസ്പേസ്, കിച്ചൻ, സ്റ്റോർ, ബെഡ് റൂം എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ ക്രമികരിച്ചിരിക്കുന്നത്. മുകളിൽ രണ്ട് കിടപ്പുമുറികളും സ്റ്റോറേജും ബാൽക്കണിയുമാണ്. മൊത്തം സൗകര്യങ്ങളം 2100 ചതുരശ്ര അടിയിലാണ്.
ഫോയർ - ലിവിങ് ഏകീകരിച്ചാണ് ക്രമീകരിച്ചത്. സ്വീകരണമുറിയിൽ നിന്നുമാണ് സ്റ്റെയർ തുടങ്ങുന്നത്. ഗോവണിക്ക് വെർട്ടിക്കൽ റെയിലാണ്. സ്റ്റെയറിനോട് ചേർന്നാണ് ഡൈനിങ്. ഡൈനിങ് -കിച്ചൻ തുറന്ന് കിടക്കുന്ന രീതിയിലാണ്. ഡൈനിങിൽ തന്നെ ഒട്ടും സ്പേസ് ചോരാതെയാണ് വാഷ്കൗണ്ടർ. ഒരു പെഡസ്റ്റൽ വാഷ്ബേസിനിൽ കൈകഴുകുന്നതിനുള്ള സൗകര്യം തീർത്തു. വുഡൻ പാർട്ടിഷനാണ് വാഷ് ഏരിയ മറയ്ക്കുന്നത്. സ്റ്റെയറിന്റെ അടിഭാഗം മുഴുവൻ സ്റ്റോറേജാക്കിമാറ്റി.
ലഭ്യമായ സ്ഥലത്ത് കിച്ചൻ ഒരുക്കിയപ്പോൾ പാരലൽ കിച്ചനാണ് ഉചിതമായത്. സ്റ്റോറേജിന് കൗണ്ടറും ക്യാബിനറ്റും നൽകിയിട്ടുണ്ട്. സ്റ്റോർ റും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഒരു ബാത്റൂമും കിച്ചനോട് ചേർന്നുണ്ട്.
മുകളിലും താഴെയുമായി മൂന്ന് കിടപ്പുമുറികളുണ്ട്. മാസ്റ്റർ ബെഡ്റൂം ആധുനികരീതിയാലാണ്. ബാത് അറ്റാച്ച്ഡാണ് കിടപ്പുമുറികളെല്ലാം.
മികച്ച സ്പേസ് മാനേജ്മെന്റിൽ സൗന്ദര്യത്തിനും സൗകര്യത്തിനും കുറവുവരാതെ കുറഞ്ഞ സ്ഥലത്ത് ചെറിയ ബജറ്റിൽ എങ്ങനെ മനോഹരമായ വീടുകൾ പണിയാം എന്നതാണ് ഈ വീട് നൽകുന്ന ഗൃഹപാഠം. ലോകത്തിന്റെ ഏതുകോണിലും യഥാർഥ ഭവനമോഹി ആഗ്രഹിക്കുന്നതും അതുതന്നെയാണ്.
Project facts
Location- Vadodara, Gujarat
Plot- 2.25 cent
Area- 2100 Sq.ft
Design Team : Ar. Manoj Patel, Aishwarya Gupte, Sonu, Purna, Darshan
Mob- 99243 76644
Y.C- 2020
English Summary- Small Plot House Plan; Veedu Malayalam