ഈ വീടിന് ഇതിലും ചേരുന്ന ഒരു തലക്കെട്ട് കാണില്ല. കാരണം തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയാക് സർജൻ ഡോ. ബിനീഷ് രാധാകൃഷ്ണനും, കൊല്ലം മെഡിക്കൽ കോളേജിലെ അനസ്തീഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യയും മക്കളുമാണ് 'ദ്യുതി' എന്ന ഈ വീട്ടിലെ താമസക്കാർ. ഭർത്താവ് സങ്കീർണമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വീടിന് ഇതിലും  ചേരുന്ന ഒരു തലക്കെട്ട് കാണില്ല. കാരണം തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയാക് സർജൻ ഡോ. ബിനീഷ് രാധാകൃഷ്ണനും, കൊല്ലം മെഡിക്കൽ കോളേജിലെ അനസ്തീഷ്യോളജി വിഭാഗം അസിസ്റ്റന്റ്  പ്രൊഫസർ ഡോ. ദിവ്യയും മക്കളുമാണ് 'ദ്യുതി' എന്ന ഈ വീട്ടിലെ താമസക്കാർ. ഭർത്താവ് സങ്കീർണമായ ഹൃദയശസ്ത്രക്രിയകൾ ചെയ്യുന്ന ആളും ഭാര്യ അതിനായി രോഗിയെ പരുവപ്പെടുത്തുന്ന ആളും. കർമമേഖലയിലെ ഈ ഏകോപനം വീടിന്റെ കാര്യത്തിലും ദർശിക്കാനാകും.

തിരുവനന്തപുരം ശ്രീവരാഹത്തുള്ള 10 സെന്റിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഒരു സുഹൃത്തിൻ്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ വീട്  ഡിസൈനർ ജയേഷ് കുമാറിലേക്കെത്തുന്നത്. വീടിന്റെ  ഘടന മാത്രം കഴിഞ്ഞ അവസ്ഥയിൽ അതിനെ പൂർണതയിലേക്കെത്തിക്കാനുള്ള വെല്ലുവിളി ആ സൗഹൃദത്തിന്റെ  ബലത്തിൽ ഏറ്റെടുക്കുകയായിരുന്നു ജയേഷ്.

ADVERTISEMENT

ഉടമയുടെ താൽപര്യത്തിനനുസൃതമായി ഘടനാപരമായ ചില മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്തത്. അതുവരെ ചെയ്ത പണികളെയൊന്നിനെയും സാരമായി ബാധിക്കാതെ, ആ മാറ്റങ്ങൾ ചെയ്തു തീർക്കാനായതോടെ ആത്മവിശ്വാസം ഇരട്ടിയായെന്ന് ജയേഷ് പറയുന്നു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, സ്‌റ്റോർ റൂം, സെർവന്റ്സ് റൂം, രണ്ടു കിടപ്പുമുറികൾ, സ്റ്റഡി സ്‌പേസ്, കോർട്യാർഡ്, പാറ്റിയോ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ലൈബ്രറി എന്നിവ മുകൾനിലയിലും ക്രമീകരിച്ചു. മൊത്തം ചതുരശ്രയടിയാണ് വിസ്തീർണം.

മിനിമലിസ്റ്റിക് ഇൻറീരിയർ ആശയത്തിലൂന്നിയാണ് ഈ ഭവനത്തിൻ്റെ ഇൻ്റീരിയർ ഒരുക്കിയിട്ടുള്ളത്. വീട്ടുകാരുടെ തിരക്കിട്ട ജീവിതശൈലിയും ഭവനപരിപാലനത്തിനു ലഭിക്കുന്ന സമയവുമൊക്കെ ഇതിൽ മാനദണ്ഡമാക്കിയിരുന്നു.

ഫാമിലി ലിവിങ്,  ഡൈനിങ്  ഏരിയയോട് ചേർത്തുവിന്യസിച്ചു. അവിടം ടിവി കാണാനുള്ള ഇടമായും മാറ്റിയെടുത്തു.

ADVERTISEMENT

വീട്ടുകാർ ഏറ്റവുമധികം സമയം ചെലവിടുന്ന ഫാമിലി ലിവിങ്ങിനോട്  ചേർന്നാണ് പാറ്റിയോ ഒരുക്കിയിരിക്കുന്നത്. ഒരു Koi Pond ഉം അതിലേക്കുള്ള വെള്ളച്ചാട്ടവും പച്ചപ്പ് നിറയ്ക്കുന്ന ചെടികളുമാണ് പാറ്റിയോയുടെ പ്രത്യേകത.

ഗസ്റ്റ് ലിവിങ് ഏരിയയിലെ ആകർഷണങ്ങളിലൊന്ന് മറൈൻ പ്ലൈവുഡിൽ ചെയ്ത വോൾ പാനലിങ്ങാണ്. വെനീർ ഫിനിഷിങ് നൽകി ഇതിന്റെ ഗാംഭീര്യം വർധിപ്പിച്ചിരിക്കുന്നു. കോമൺ വാഷ് ഏരിയയിലും പൂജാമുറിയുടെ ചുമരിലും നാച്വറൽ സ്റ്റോൺ ക്ലാഡിങ് നൽകി.

ഗസ്റ്റ് ലിവിങിനെയും ഡൈനിങ് ഏരിയയെയും വേർതിരിക്കുന്ന ചുമരിലാണ് അക്വേറിയം നൽകിയിരിക്കുന്നത്.

കിച്ചനും വർക്ക് ഏരിയയും ആകർഷകമാക്കുന്നതുപോലെ അനാവശ്യമായി സ്ഥലം നഷ്ടപ്പെടുത്താതിരിക്കാനും ശ്രദ്ധിച്ചിരിക്കുന്നു. അടുക്കളയിലെ ആവശ്യങ്ങൾക്കായി ഒരു ചെറിയ ബ്രേക്ക് ഫാസ്റ്റ് ടേബിൾ കൂടി നൽകി.

ADVERTISEMENT

മൂന്ന് ബെഡ് റൂമുകളാണ് ഈ വീട്ടിലുള്ളത്. മൂന്ന് വ്യത്യസ്ഥമായ തീമുകളിലാണ് ഇവ ഒരുക്കിയിട്ടുള്ളത്. ടെക്സ്ചർ പെയിന്റ് നൽകി ഭിത്തികൾ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. കോമൺ ഏരിയകളിലും കിടപ്പുമുറികളിലും ഫോൾസ് സീലിങ് നൽകി ദീപങ്ങളാൽ മനോഹരമാക്കിയിട്ടുണ്ട്.

വീട്ടുകാരുടെ ഉപയോഗത്തിന് അനുസൃതമായി ഒരു ലൈബ്രറി സ്പേസും ഓഫിസ് റൂമും പൂജാമുറിയും കൂടി ഇവിടെ ഒരുക്കിയിരിക്കുന്നു. മുകളിലെ നിലയിലെ ബാൽക്കണി എക്സ്റ്റീരിയറിൻ്റെ ഭാഗമായി വരുന്നതിനാൽ, പർഗോളയും പ്ലാന്റർ ബോക്സും നൽകി ആകർഷകമാക്കിയിരിക്കുന്നു.

വീടിന്റെ പുറംകാഴ്ചയിലെ മനോഹാരിത, നിഴലും വെളിച്ചവും സമ്മോഹനമായി സമന്വയിപ്പിക്കുന്ന വൈദ്യുതദീപങ്ങളാണ്. അതുകൊണ്ടു തന്നെ, 'ദ്യുതി' എന്ന പേരിനെ അന്വർത്ഥമാക്കുകയാണ് ഈ സ്വപ്നഭവനം.

Project facts

Location- Sreevaraham, Trivandrum

Plot- 9.5 cent

Area- 2800 Sq.ft

Owner- Dr. Binesh Radhakrishnan, Dr. Divya

Designer- Jayesh Kumar

JK Constructions, Haripad

Mob- 9249296025

Y.C- 2021 Dec

English Summary- Doctors House become talk of the town; Veedu Malayalam