ഒരുരക്ഷയുമില്ല; ഇത് കാഴ്ചയുടെ ഉത്സവം തീർക്കുന്ന വീട്!
മലപ്പുറം പെരിന്തൽമണ്ണയിലാണ് ഡോക്ടർ അബ്‍ദുൾ റൗഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ലളിതവും ഹരിതാഭവുമായ പുറംകാഴ്ചയും കമനീയമായ അകത്തളങ്ങളുമാണ് വീടിന്റെ ഹൈലൈറ്റ്. ലീനിയർ- ബോക്സ് പാറ്റേണിലാണ് എലിവേഷൻ. മനോഹരമായ ലാൻഡ്സ്കേപ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നു. വീടിന്റെ ഓരോ വശങ്ങളിലും തുരുത്തുകളായി

മലപ്പുറം പെരിന്തൽമണ്ണയിലാണ് ഡോക്ടർ അബ്‍ദുൾ റൗഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ലളിതവും ഹരിതാഭവുമായ പുറംകാഴ്ചയും കമനീയമായ അകത്തളങ്ങളുമാണ് വീടിന്റെ ഹൈലൈറ്റ്. ലീനിയർ- ബോക്സ് പാറ്റേണിലാണ് എലിവേഷൻ. മനോഹരമായ ലാൻഡ്സ്കേപ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നു. വീടിന്റെ ഓരോ വശങ്ങളിലും തുരുത്തുകളായി പച്ചപ്പിന്റെ സാന്നിധ്യം ഹാജരുണ്ട്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് , കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ലാൻഡ്സ്കേപ്പിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ സിറ്റൗട്ട് ഒരുക്കി. ലാൻഡ്സ്കേപ്പും വീടിന്റെ അകത്തളവും തമ്മിലുള്ള കണക്ടിങ് സ്‌പേസ് ആയി ഇത് മാറുന്നു. ഒരു മിനി പൂളും ഇവിടെയുണ്ട്.
L ആകൃതിയിലുള്ള ഹെവി കുഷ്യൻ സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. ഇവിടെനിന്നും വിശാലമായ ഫാമിലി ലിവിങ് സ്‌പേസിലേക്കാണ് പ്രവേശിക്കുന്നത്. ഡബിൾഹൈറ്റിലാണ് ഇവിടം. ഫോർമൽ ലിവിങ്ങിലെ അതേ ഫർണിച്ചർ പാറ്റേൺ തുടരുന്നു. ഒരു ഷോ ഷെൽഫിലാണ് ടിവി യൂണിറ്റ് ക്രമീകരിച്ചത്.
പുറത്തെ ലാൻഡ്സ്കേപ്പിന്റെ ഭംഗി ഉള്ളിൽ ഇരുന്നാസ്വദിക്കാൻ പാകത്തിൽ ഗ്ലാസ് ജാലകങ്ങളും വാതിലുകളും കൊടുത്തിട്ടുണ്ട്.
ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ലാൻഡ്സ്കേപ്പിലേക്കിറങ്ങാം. ഒരുവശം ബെഞ്ച് കൺസെപ്റ്റിലാണ് നിലമ്പൂർ തേക്കിലൊരുക്കിയ ഡൈനിങ് സെറ്റ്. ഡൈനിങ്ങിന് ഏരിയയുടെ വശത്തായി ക്രോക്കറി കൗണ്ടറുണ്ട്. ഇതിലാണ് ബ്രോൺസ് പ്ളേറ്റഡ് ഫിനിഷിലുള്ള വാഷ് ഏരിയയുള്ളത്.
വീട്ടിലെ ഹൈലൈറ്റ് ഇടങ്ങളിലൊന്നിലേക്കാണ് സ്‌റ്റെയർ കയറിയെത്തുന്നത്. നീളൻ റീഡിങ് ഏരിയയാണ് ഇവിടുത്തെ താരം. അടിയിൽ കൺസീൽഡ് സ്‌റ്റോറേജ് സൗകര്യത്തോടെയാണ് ഇത് ഒരുക്കിയത്.
ഒരു ലക്ഷുറി റിസോർട്ടിനെ അനുസ്മരിപ്പിക്കുംപോലെയാണ് കിടപ്പുമുറിയുടെ സെറ്റിങ്. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പ്രൈവൈറ്റ് ബാൽക്കണി അനുബന്ധമായിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വിശാലമായ വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സൈഡ് ടേബിൾ എന്നിവയെല്ലാം മുറികളിൽ ഹാജരുണ്ട്.
ആധുനിക സൗകര്യങ്ങൾ നിറയുന്ന കിച്ചൻ. മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഇവിടെയുള്ള ഇൻബിൽറ്റ് വുഡൻ സ്ലാബ് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കുന്നു.
ഈ വീട്ടിലെ ഹൈലൈറ്റ് ഇന്റീരിയർ ഫർണിഷിങ് മികവാണ്. വൈവിധ്യമാർന്ന സാമഗ്രികളുടെ ഉത്സവം തന്നെയാണ് അകത്തളത്തിൽ നിറയുന്നത്.
Project facts
Location- Perinthalmanna, Malappuram
Plot- 18 cent
Area- 3100 Sq.ft
Owner- Dr.Abdul Raoof
Designer- Risiyas Farsa
Farsa Buildesign, Manjeri
Mob- 8943558505
Y.C- 2021
English Summary- Luxury House with Elegant Interiors; Veedu Magazine