പത്തനംതിട്ട കിടങ്ങന്നൂരാണ് പ്രവാസിയായ ബിജു ചെറിയാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരുനിലയിൽ സൗകര്യങ്ങളെല്ലാം വിശാലമായ ചിട്ടപ്പെടുത്തിയ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടുപണിയുടെ സമയങ്ങളിലെല്ലാം ഗൃഹനാഥനും കുടുംബവും സൗദിയിലായിരുന്നു. വാട്സാപ്/ വിഡിയോ കോൾ വഴിയാണ് പണി മേൽനോട്ടം

പത്തനംതിട്ട കിടങ്ങന്നൂരാണ് പ്രവാസിയായ ബിജു ചെറിയാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരുനിലയിൽ സൗകര്യങ്ങളെല്ലാം വിശാലമായ ചിട്ടപ്പെടുത്തിയ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടുപണിയുടെ സമയങ്ങളിലെല്ലാം ഗൃഹനാഥനും കുടുംബവും സൗദിയിലായിരുന്നു. വാട്സാപ്/ വിഡിയോ കോൾ വഴിയാണ് പണി മേൽനോട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട കിടങ്ങന്നൂരാണ് പ്രവാസിയായ ബിജു ചെറിയാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരുനിലയിൽ സൗകര്യങ്ങളെല്ലാം വിശാലമായ ചിട്ടപ്പെടുത്തിയ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടുപണിയുടെ സമയങ്ങളിലെല്ലാം ഗൃഹനാഥനും കുടുംബവും സൗദിയിലായിരുന്നു. വാട്സാപ്/ വിഡിയോ കോൾ വഴിയാണ് പണി മേൽനോട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട കിടങ്ങന്നൂരാണ് പ്രവാസിയായ  ബിജു ചെറിയാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരുനിലയിൽ സൗകര്യങ്ങളെല്ലാം വിശാലമായ ചിട്ടപ്പെടുത്തിയ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടുപണിയുടെ സമയങ്ങളിലെല്ലാം ഗൃഹനാഥനും കുടുംബവും സൗദിയിലായിരുന്നു. വാട്സാപ്/ വിഡിയോ കോൾ  വഴിയാണ് പണി മേൽനോട്ടം നടത്തിയത്. വീടുപണി ഫിനിഷിങ് സ്‌റ്റേജിലെത്തിയപ്പോഴാണ് അവർ നാട്ടിലെത്തിയത്. എൻജിനീയറുടെയും ഡിസൈനേഴ്സിന്റെയും കൂട്ടായ പരിശ്രമത്തിലാണ് ആരും കൊതിക്കുന്ന രൂപഭാവങ്ങളുള്ള ഭവനം യാഥാർഥ്യമായത്.

പിന്നിൽ റബർതോട്ടവും ചുറ്റും പച്ചപ്പുമുള്ള പ്ലോട്ടാണ്. ചുറ്റുപാടിനോട് ഇഴുകിച്ചേരുന്ന കളർതീമാണ് വീടിനുള്ളത്. ലാൻഡ്സ്കേപ്പും വീടിനു മികച്ച പിന്തുണ നൽകുന്നു. പ്രധാന ഗെയ്റ്റ് കൂടാതെ ഒരു വിക്കറ്റ് ഗെയ്റ്റുമുണ്ട്. കോബിൾ സ്‌റ്റോൺ വിരിച്ച ഡ്രൈവ് വെയിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. അനുബന്ധമായി പുൽത്തകിടിയും ഗാർഡനുമുണ്ട്.

ADVERTISEMENT

മേൽക്കൂര നിരപ്പായി വാർത്തശഷം ജിഐ  ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഇതുവഴി മേൽക്കൂരയ്ക്കിടയിൽ ക്യാവിറ്റി സ്‌പേസ് ലഭ്യമാകുന്നതുമൂലം വീടിനുള്ളിൽ ചൂട് കുറയുന്നു. കൊളോണിയൽ ശൈലി അനുസ്മരിപ്പിക്കുന്ന നീളൻ തൂണുകളും രണ്ടു തട്ടുകളായി നൽകിയ മുഖപ്പുമാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്.

പോർച്ച്, സിറ്റൗട്ട്,  ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, പ്രെയർ സ്‌പേസ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

കാർ പോർച്ച് ഡിറ്റാച്ഡ് ശൈലിയിൽ നിർമിച്ചു. വീടിന്റെ ചെറുമാതൃകയിലാണ് ഇത് നിർമിച്ചത്. ഇവിടെ ഒരു മുറിയും അനുബന്ധമായി ഒരുക്കി.

ചെറിയ പോർച്ചിൽനിന്നും നീളൻ സിറ്റൗട്ടിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെ രണ്ടുവശത്തും കൺസീൽഡ് സ്‌റ്റോറേജ് സൗകര്യമുള്ള സീറ്റിങ് ഒരുക്കി, കൂടാതെ ചെയറുകളുമുണ്ട്.

ADVERTISEMENT

പ്രധാനവാതിൽ തുറക്കുമ്പോൾ ആദ്യം നോട്ടംപതിയുന്നത് ക്രിസ്തുവിന്റെ ചിത്രമുള്ള പ്രെയർസ്‌പേസിലേക്കാണ്. വീടിന്റെ മധ്യത്തിലുള്ള കോർട്യാർഡിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. നാലു തൂണുകളും  മേൽക്കൂരയും മധ്യത്തിലൂടെ നടപ്പാതയും വശത്തായി ഇൻഡോർ ചെടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഈ കോർട്യാർഡിന്റെ വശങ്ങളിലായാണ് മറ്റുസ്‌പേസുകൾ വിന്യസിച്ചിരിക്കുന്നത്. വീടിന്റെ അകത്തളം പ്രകാശമാനമായി നിലനിർത്തുന്നതിൽ കോർട്യാർഡ് പ്രധാനപങ്കുവഹിക്കുന്നു.

പ്രധാനവാതിൽ തുറക്കുമ്പോൾ ഇരുവശത്തുമായി ഫോർമൽ ലിവിങ് ഒരുക്കി. ഒരേപോലെയുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടെ ഭംഗി നിറയ്ക്കുന്നത്. ഒപ്പം മിലിട്ടറി ഗ്രീൻ പെയിന്റടിച്ച ക്ലേ ജാളി സ്‌ക്രീനാണ് മറ്റൊരു കൗതുകം.  പ്ലൈവുഡ്+ വെനീർ ഫിനിഷിൽ ഇന്റീരിയർ തീംപ്രകാരം അളവെടുത്ത് കസ്റ്റമൈസ് ചെയ്തതാണ് ഫർണിച്ചറുകൾ. മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്.

കോർട്യാർഡ് വരുന്ന സെന്റർഹാളിന്റെ വശത്തായി സ്വകാര്യയോടെ ഫാമിലി ലിവിങ് വേർതിരിച്ചു. ഇവിടെ ടിവി യൂണിറ്റുമുണ്ട്.

ADVERTISEMENT

ഡൈനിങ്- മെയിൻ കിച്ചൻ ഓപ്പൺ തീമിലാണ്. ചെറിയൊരു സെർവിങ്- പാൻട്രി സ്‌പേസാണ് ഇത് വേർതിരിക്കുന്നത്.ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് ടേബിൾ കസ്റ്റമൈസ് ചെയ്തതാണ്. ഇവിടെ ഹാങ്ങിങ് ലൈറ്റുകളും ഭംഗി നിറയ്ക്കുന്നു.

സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം കൂടി കണക്കിലെടുത്ത് ഒതുക്കമുള്ള കിച്ചൻ ഒരുക്കി. പ്ലൈവുഡ്+ പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

ഭംഗിയും ഉപയുക്തതയും നിറയുന്നതാണ് നാലു കിടപ്പുമുറികൾ. രണ്ടെണ്ണത്തിൽ അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് വേർതിരിച്ചു. എല്ലാ കിടപ്പുമുറികളിലും സ്‌റ്റോറേജിന്‌ വാഡ്രോബുകൾ സജ്ജീകരിച്ചു.

ഈ വീടിന്റെ ഒരു സവിശേഷത പുറത്തെ ഓരോ കോണിൽനിന്നും വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്നു എന്നതാണ്. വിദേശത്തിരുന്ന് നാട്ടിൽ ആഗ്രഹിച്ചതുപോലെ ഒരു വീട് സഫലമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

Project facts

Location- Kidangannur, Pathanamthitta

Plot- 26 cent

Area- 2800 Sq.ft

Owner- Biju Mathew

Designers- Riyas Backer, Maharoof

ID Associcate, Ramanattukara

Mob-  9947 41 43 42 & 999 5168 999

Structure- Vinod Vallana

Neha Builders

Y.C- 2021 Oct

ചിത്രങ്ങൾ,വിഡിയോ- അഖിൻ കോമാച്ചി 

English Summary- Single Storeyed NRI House Kidangannur; Veedu Magazine Malayalam