ഇങ്ങനെയൊക്കെ മാറാമോ! 25 വർഷം പഴക്കമുള്ള വീടിന്റെ പുതിയമുഖം
അടൂരിൽ താമസിക്കുന്ന അനിയൻ വർഗീസിന്റെ വീടിന് 25 വർഷത്തെ പഴക്കം. പൊളിച്ചു പണിയലോ കൂട്ടിച്ചേർക്കലോ വേണമെന്നില്ല. ഉള്ള വീട് ഒന്നു സ്റ്റൈലനാക്കിയെടുക്കണം. വീടു പുത്തനായിരിക്കണം. ഈ ആവശ്യം അദ്ദേഹം പങ്കുവച്ചത് ആർക്കിടെക്ട് ഫ്രെഡി ഏബ്രഹാമുമായാണ്. വീടിന്റെ പുത്തൻ ലുക്കിനുള്ള ഹൈവേ റൈഡ് അവിടെ

അടൂരിൽ താമസിക്കുന്ന അനിയൻ വർഗീസിന്റെ വീടിന് 25 വർഷത്തെ പഴക്കം. പൊളിച്ചു പണിയലോ കൂട്ടിച്ചേർക്കലോ വേണമെന്നില്ല. ഉള്ള വീട് ഒന്നു സ്റ്റൈലനാക്കിയെടുക്കണം. വീടു പുത്തനായിരിക്കണം. ഈ ആവശ്യം അദ്ദേഹം പങ്കുവച്ചത് ആർക്കിടെക്ട് ഫ്രെഡി ഏബ്രഹാമുമായാണ്. വീടിന്റെ പുത്തൻ ലുക്കിനുള്ള ഹൈവേ റൈഡ് അവിടെ തുടങ്ങുകയായിരുന്നു. നാലു കിടപ്പുമുറികളുള്ള വീടാണ്. എന്നാൽ, വായുസഞ്ചാരം കുറഞ്ഞ് വെളിച്ചം കുറഞ്ഞ അന്തരീക്ഷം. തെക്ക് ദർശനമാണ്. വീടിനകത്തെ ചൂടും ദുസ്സഹം. ഇതിനെല്ലാം പരിഹാരമായിട്ടാണ് മേക്കോവർ വേണ്ടിയിരുന്നത്.
ആദ്യം വീടിന്റെ എലവേഷൻ മാറ്റി. നീളമുള്ള സൺഷേഡും പ്രൊജക്ഷനും ഒറ്റനോട്ടത്തിൽ പുതുമ നൽകി. സൺഷേഡിൽ നിന്ന് സിറ്റൗട്ടിലെ ചാരുപടിയിലേക്കു ജിഐ മെറ്റൽ സപ്പോർട്ട് കൊടുത്തു. വീടിന്റെ മുകൾനിലയിലുണ്ടായിരുന്ന ഓപ്പൺ ടെറസ് ഡമ്മി വാൾ കൊടുത്തു മറച്ചു. ടെറാക്കോട്ട ടൈലുകളും ഹുരുഡീസ് ബ്ലോക്കുകളുമാണ് ഇതിനായി ഉപയോഗിച്ചത്. ഈ രീതി വീടിനകത്തേക്ക് കൂടുതൽ വായുസഞ്ചാരം കിട്ടുന്നതിനും ചൂടു കുറയ്ക്കുന്നതിനും സഹായകമായി.
പഴയ സിറ്റൗട്ടും കാർപോർച്ചും അതേ പോലെ നിലനിർത്തി. ചില ൈഡനിങ് വർക്കുകൾ കൊണ്ട് ആ ഭാഗം ഭംഗിയാക്കി. എലവേഷന്റെ ഭാഗമായി നൽകിയ നീളമുള്ള സൺഷേഡ് നേരിട്ടു വെയിലടിക്കുന്നതു തടഞ്ഞു. സിറ്റൗട്ടിൽ ഗ്രാനൈറ്റാണ് വിരിച്ചിരിക്കുന്നത്. അവിടെ ഇരിക്കാനുള്ള സ്ഥലത്ത് മരംകൊണ്ടുള്ള ഫിനിഷിങ്ങാണ്. വീടിന്റെ മുറ്റവും ഇന്റർലോക്ക് ടൈൽസ് വിരിച്ചു മനോഹരമാക്കി.
ഇന്റീരിയറിൽ ഉണ്ടായിരുന്ന ഒരു പ്രധാന പോരായ്മയാണ് സ്റ്റെയർകേസ്. സ്റ്റെപ്പുകളുടെ ഉയരം കയറാനും ഇറങ്ങാനും നന്നേ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സ്റ്റെയർകേസ് മോഡേൺ ആക്കി. സ്റ്റെപ്പുകളുെട ഉയരം കുറച്ചു. സ്റ്റെപ്പിന് പഴയ കിച്ചനിലെ കാബിനറ്റിന്റെ തടി പുനരുപയോഗിച്ചു. ജിഐ ഫ്രെയിമിലാണ് ഇതു പിടിപ്പിച്ചത്.
പഴയ വീട്ടിൽ ബെഡ്റൂമുകൾക്കൊന്നും അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാ മുറിയും ബാത്ത് അറ്റാച്ച്ഡ് ആക്കി. താഴെ ഉണ്ടായിരുന്ന വാഷ് ഏരിയയുടെ വീതി കുറച്ചു ബെഡ്റൂമിലേക്കുള്ള വാതിലിന്റെ സ്ഥാനം ശരിയാക്കി. അകത്തളങ്ങളിലെ പഴയ സീലിങ് ടെറാക്കോട്ട ടൈൽ നിലനിർത്തിക്കൊണ്ടു തന്നെ ജിപ്സം സീലിങ് കൂടി നൽകി.
പഴയ സ്റ്റെയർ കേസിന്റെ ലാൻഡിങ് സ്പേസ് അതേപടി നിലനിർത്തിയാണ് ഡിസൈൻ ചെയ്തത്. ലാൻഡിങ് സ്പേസിൽ നിന്ന് എൽ ആകൃതിയിൽ താഴോട്ടു പണിതു. ജിഐ പൈപ്പും മരവുമാണ് സ്റ്റെയർകേസിനു കൊടുത്തത്. പഴയ വീടിന്റെ മൊസൈക്ക് തറ പൂർണമായും മാറ്റി. ഫ്ലോറിങ് ടൈലുകളിട്ടു മുകൾ നിലയിൽ അപ്പർ ലിവിങ് ഒരുക്കി.
അടുക്കളയിൽ കാബിനറ്റുകളും സ്ലാബും മുഴുവനായും പുതുക്കി പണിതു.
പഴയ 4 അടി കട്ടിലുകൾ ക്വീൻ സൈസ് ആക്കി. മോഡേൺ രീതിയിൽ ഹെഡ് ബോർഡും സൈഡ് ടേബിളും വാർഡ്രോബ് യൂണിറ്റുകളും കിടപ്പുമുറിയിൽ സജ്ജീകരിച്ചു. ബാത്ത്റൂമിൽ വൈറ്റ് ഏരിയയും ഡ്രൈ ഏരിയയും നൽകി ഡിസൈൻ ചെയ്തു. പഴയ വീടിന്റെ ടെറസിനെ ഓഫിസ് മുറിയാക്കി. ബാക്കി സ്ഥലത്ത് ഊഞ്ഞാലുമിട്ടപ്പോൾ ടോട്ടൽ മേക്കോവർ.
Architect- Fredy Sabu
Mob- 9562464770
തയാറാക്കിയത്
രശ്മി അജേഷ്
English Summary- Renovated House; Kerala Homes