ചങ്ങനാശേരിയിലാണ് പ്രവാസിയായ റോയിയുടെ പുതിയവീട്. പിന്നിലേക്ക് വീതി കുറഞ്ഞ, അല്പം ചരിവുള്ള 11 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. പ്ലോട്ടിന് അനുസൃതമായാണ് ഈ വീട് ചിട്ടപ്പെടുത്തിയത്. പരമാവധി സ്ഥലഉപയുക്തത ഉറപ്പാക്കാനായി സമകാലിക ഫ്ലാറ്റ്+ ബോക്സ് ആകൃതിയാണ് വീടിനുള്ളത്. വശത്തെ ഡബിൾഹൈറ്റ് പുറംഭിത്തിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരിയിലാണ് പ്രവാസിയായ റോയിയുടെ പുതിയവീട്. പിന്നിലേക്ക്  വീതി കുറഞ്ഞ, അല്പം ചരിവുള്ള 11 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. പ്ലോട്ടിന് അനുസൃതമായാണ് ഈ വീട് ചിട്ടപ്പെടുത്തിയത്.

പരമാവധി സ്ഥലഉപയുക്തത ഉറപ്പാക്കാനായി സമകാലിക ഫ്ലാറ്റ്+ ബോക്സ് ആകൃതിയാണ് വീടിനുള്ളത്. വശത്തെ ഡബിൾഹൈറ്റ് പുറംഭിത്തിയിൽ പ്ലാസ്റ്ററിങ് സമയത്തുതന്നെ ഗ്രൂവുകൾ ചെയ്ത്  ഗ്രേ പെയിന്റ് അടിച്ചു.

ADVERTISEMENT

പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2333 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സ്വകാര്യത ലഭിക്കുംവിധമാണ് ഫോർമൽ ലിവിങ് ഒരുക്കിയത്. വശത്തെ ഭിത്തി വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്താണ് ടിവി യൂണിറ്റ് സ്ഥാപിച്ചത്. നീല കുഷ്യൻ സോഫയാണ് ലിവിങ്ങിലുള്ളത്. 

ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സിറ്റൗട്ടിലും സ്‌റ്റെയറിലും ഗ്രാനൈറ്റ് വിരിച്ചു. സ്‌റ്റെയിൻലെസ് സ്റ്റീൽ കൈവരികളാണ് സ്‌റ്റെയറിൽ.

സ്‌റ്റെയറിനു സമീപമുള്ള ഡബിൾഹൈറ്റ് സ്‌പേസിലാണ് ഡൈനിങ്.

ADVERTISEMENT

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഇവിടെ വുഡൻ ടൈൽസ് വിരിച്ചു. ഒരു വശത്തെ കൗണ്ടർ ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കി മാറ്റി.

വ്യത്യസ്ത തീമിലാണ് മൂന്നു കിടപ്പുമുറികളും. ഹെഡ്‌സൈഡ് ഭിത്തി വേറിട്ട നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.

വിദേശത്തിരുന്നാണ് റോയ് വീടുപണിയുടെ മേൽനോട്ടം നിർവഹിച്ചത്. എന്തായാലും ആഗ്രഹിച്ച പോലെ ഒരു വീട് സ്വന്തമായ സന്തോഷത്തിലാണ്  ഗൃഹനാഥനും കുടുംബവും.

കേരളത്തിലെ മികച്ച വീടുകളുടെ വിഡിയോ വിശേഷങ്ങൾ കണ്ടാസ്വദിക്കൂ!...

ADVERTISEMENT

Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

Project facts

Location- Changanassery

Plot- 11 cent

Area- 2333 Sq.ft

Owner- Roy Antony

Designer- Linson Jolly

Wearch Developers, Kalamassery

Mob- 9539999885

Y.C- Jan 22

***

പ്രിയ വായനക്കാരേ, നിങ്ങളുടെ വീടുപണി അനുഭവങ്ങൾ, രസകരമായ ഓർമകൾ, പറ്റിയ അബദ്ധങ്ങൾ, പഠിച്ച പാഠങ്ങൾ എന്നിവ പങ്കുവയ്ക്കാം. അത് മറ്റുള്ളവർക്ക് ഉപകരിക്കട്ടെ. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. യോഗ്യമായവ പ്രസിദ്ധീകരിക്കും.

English Summary- Contemporary House Plans Kerala; Veedu Magazine Malayalam