ഉർവശീശാപം ഉപകാരമായി; ഇത് കൂലിപ്പണി ചെയ്യുന്ന കുടുംബം സഫലമാക്കിയ 'ആഡംബര'വീട്!
കാസർഗോഡ് കാഞ്ഞങ്ങാടുള്ള ദിനേശന്റെയും കുടുംബത്തിന്റെയും പുതിയവീട് ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഉയർത്തെഴുന്നേൽപിന്റെ പ്രതീകമാണ്. ദിനേശൻ കൂലിപ്പണിക്കാരനാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ള ഭാര്യ തൊഴിലുറപ്പിനും പോകുന്നു. ഏറെ പ്രാരാബ്ധങ്ങളുള്ള ഇവരുടെ ജീവിതത്തിൽ ഇടിത്തീ പോലെയാണ് ദേശീയപാത വികസനം
കാസർഗോഡ് കാഞ്ഞങ്ങാടുള്ള ദിനേശന്റെയും കുടുംബത്തിന്റെയും പുതിയവീട് ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഉയർത്തെഴുന്നേൽപിന്റെ പ്രതീകമാണ്. ദിനേശൻ കൂലിപ്പണിക്കാരനാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ള ഭാര്യ തൊഴിലുറപ്പിനും പോകുന്നു. ഏറെ പ്രാരാബ്ധങ്ങളുള്ള ഇവരുടെ ജീവിതത്തിൽ ഇടിത്തീ പോലെയാണ് ദേശീയപാത വികസനം
കാസർഗോഡ് കാഞ്ഞങ്ങാടുള്ള ദിനേശന്റെയും കുടുംബത്തിന്റെയും പുതിയവീട് ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഉയർത്തെഴുന്നേൽപിന്റെ പ്രതീകമാണ്. ദിനേശൻ കൂലിപ്പണിക്കാരനാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ള ഭാര്യ തൊഴിലുറപ്പിനും പോകുന്നു. ഏറെ പ്രാരാബ്ധങ്ങളുള്ള ഇവരുടെ ജീവിതത്തിൽ ഇടിത്തീ പോലെയാണ് ദേശീയപാത വികസനം
കാസർഗോഡ് കാഞ്ഞങ്ങാടുള്ള ദിനേശന്റെയും കുടുംബത്തിന്റെയും പുതിയവീട് ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഉയർത്തെഴുന്നേൽപിന്റെ പ്രതീകമാണ്.
ദിനേശൻ കൂലിപ്പണിക്കാരനാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ള ഭാര്യ തൊഴിലുറപ്പിനും പോകുന്നു. ഏറെ പ്രാരാബ്ധങ്ങളുള്ള ഇവരുടെ ജീവിതത്തിൽ ഇടിത്തീ പോലെയാണ് ദേശീയപാത വികസനം വന്നുപതിച്ചത്. അങ്ങനെ ആകെയുണ്ടായിരുന്ന ചെറിയ വീടും സ്ഥലവും നഷ്ടമായി. പക്ഷേ 'ഉർവശീശാപം ഉപകാരമായി'. നല്ലൊരു തുക ( ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. ഏകദേശം 35 ലക്ഷം രൂപയ്ക്ക് 16 സെന്റ് സ്ഥലംവാങ്ങി. 37 ലക്ഷത്തോളം ചെലവഴിച്ച് പുതിയ നല്ലൊരു വീടും വച്ചു.
സാധാരണഗതിയിൽ ജീവിതകാലം മുഴുവൻ അധ്വാനിച്ചാലും ഇവർക്ക് ഇത്രയും തുക സ്വരൂപിക്കാനോ ഇങ്ങനെയൊരു വീട് സ്വപ്നം കാണാനോ സാധിക്കുമായിരുന്നില്ല.
നാട്ടിലുള്ള ആർക്കിടെക്ട് ഷിനുവിനെ ഒരു പൊതുസുഹൃത്ത് വഴി പരിചയപ്പെട്ടാണ് ഇവർ വീടുപണി എന്ന ദൗത്യം ഏൽപിച്ചത്. കോഴ്സ് കഴിഞ്ഞു സ്ട്രഗിൾ ചെയ്തിരുന്ന ഷിനുവിനും ഈ ആദ്യ പ്രൊജക്ട് ഗുണകരമായി. അത് ഭംഗിയായി പൂർത്തിയാക്കിയതോടെ കൂടുതൽ ആളുകൾ വീടുപണിക്കായി വിളിക്കാൻതുടങ്ങി.
തങ്ങളുടെ ജീവിതം മെച്ചപ്പെട്ടതിന്റെ പ്രതീകമാകണം പുതിയ വീട്, മൂന്നു കിടപ്പുമുറികൾ വേണം. ഇത്രയും മാത്രമാണ് വീടുപണിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത വീട്ടുകാർ ആവശ്യപ്പെട്ടത്. ബാക്കിയെല്ലാം ആർക്കിടെക്ട് നോക്കിയുംകണ്ടും ചെയ്തുകൊടുത്തു.
ഫ്ലാറ്റ്- സ്ലോപ് റൂഫുകളുടെ മിശ്രണമാണ് എലിവേഷനിൽ കാണാനാവുക. മേൽക്കൂര ജിഐ ട്രസ് വർക്ക് ചെയ്ത് മാംഗ്ലൂർ ടൈൽസ് വിരിച്ചു. ഇതിനുതാഴെ സീലിങ് ഓടുമുണ്ട്. ഇതിനിടയിലുള്ള ക്യാവിറ്റി സ്‌പേസ് ചൂടിനെ ഉള്ളിലേക്ക് പ്രവഹിക്കുന്നത് തടയുന്നു.
പോർച്ച്. ചെറിയ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ചൂട് കാലാവസ്ഥയുള്ള പ്രദേശത്ത് പരമാവധി കാറ്റും വെളിച്ചവും ലഭിക്കുംവിധമാണ് നിർമാണം. പ്രാദേശികമായി ധാരാളം വെട്ടുകല്ല് ലഭിക്കുന്ന സ്ഥലമാണ് കാഞ്ഞങ്ങാട്. അങ്ങനെ മേൽത്തരം വെട്ടുകല്ലുകൊണ്ടാണ് ഭിത്തികെട്ടിയത്. പടിഞ്ഞാറ് ദർശനമാണ് വീട്. പടിഞ്ഞാറൻ വെയിലിനെ തടുക്കാനാണ് ടെറാക്കോട്ട ജാളി ഭിത്തി മുകൾനിലയിൽ കൊടുത്തത്.
സ്‌റ്റെയർ, കോർട്യാർഡ്, ലിവിങ് എന്നിവിടങ്ങളിലെ ഭിത്തിയിൽ നല്ല വെന്റിലേഷൻ നൽകുന്ന പൊറോതേം ബ്രിക്കുകൾ ഉപയോഗിച്ച് ബ്രീത്തിങ് സ്‌പേസ് ഒരുക്കി. ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം നിയന്ത്രിച്ചത് ചെലവ് പിടിച്ചുനിർത്താൻ ഉപകരിച്ചു. പ്രധാന വാതിലുകളടക്കം സ്‌റ്റീൽ ഡോറുകളാണ് ഉപയോഗിച്ചത്. ചതുരശ്രയടിക്ക് 35 രൂപ മാത്രമുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.
ജിപ്സം പ്ലാസ്റ്ററിങ്ങാണ് ഭിത്തിയിൽ ചെയ്തത്. അതിനാൽ നിരവധി ഗുണങ്ങളുണ്ടായി. വെറും 7 ദിവസം കൊണ്ട് പ്ലാസ്റ്ററിങ് പൂർത്തിയാക്കി. ക്യുറിങ് സമയംവേണ്ട. പുട്ടി ഇടേണ്ട. വലിയ വിലയുള്ള പെയിന്റിങ് വേണ്ട എന്നിവയെല്ലാം ഉപകരിച്ചു.
കണ്ടാൽ ഒരു പ്രീമിയം വീട് എന്ന് തോന്നിപ്പിക്കുംവിധമാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. എന്നാൽ ഇതെല്ലാം കോസ്റ്റ് ഇഫക്റ്റീവായാണ് ചെയ്തിരിക്കുന്നത്.
ഓപ്പൺ നയത്തിൽ ഡബിൾ ഹൈറ്റ് സ്‌പേസുകൾ ഉൾപ്പെടുത്തി ഒരുക്കിയതിനാൽ അകത്തേക്ക് കയറുമ്പോൾ നല്ല വിശാലത അനുഭവപ്പെടുന്നു.
ഡബിൾ ഹൈറ്റിലുള്ള ലിവിങ് ഇരുനിലകളെയും കണക്ട് ചെയ്യുന്നു. സമീപമുള്ള കോർട്യാർഡിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ച് പ്രകാശത്തെ ഉള്ളിലേക്കാനയിച്ചു.
കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. ആകെ അറുപതിനായിരം രൂപയ്ക്ക് കിച്ചൻ പൂർത്തിയായി.
അങ്ങനെ ഏറെക്കാലത്തെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും അറുതിയായി. ചെറിയ ഒരുനിലവീട്ടിൽനിന്ന് ആരുംകൊതിക്കുന്ന ഇരുനിലവീട്ടിൽ ദിനേശനും കുടുംബവും ഇന്ന് അഭിമാനത്തോടെ താമസിക്കുന്നു.
Project facts
Location- Kanhangad, Kasargod
Plot- 16 cent
Area- 2100 Sq.ft
Owner- Dineshan
Architect- Shinu KP
Living Earth Architecture, Kanhangad
Mob- 7907262939
Y.C- Dec 2021
Budget- 37 Lakhs
English Summary- Cost Effective Luxury House of a Humble Family; Veedu Magazine Malayalam