മലപ്പുറം പെരിന്തൽമണ്ണയിൽ തറവാടിനടുത്താണ് ശശിശങ്കർ തന്റെ പുതിയ വീട് സഫലമാക്കിയത്. ഉപജീവനാർഥം പല സ്ഥലങ്ങളിൽ ശേഷം റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ നാട്ടിൽ തിരിച്ചെത്തിയതാണ് ഗൃഹനാഥനും കുടുംബവും. ചുറ്റിലും ധാരാളം മരങ്ങളുള്ള പ്ലോട്ടിന്റെ മധ്യത്തിലായി കേരളത്തിന്റെ ട്രഡീഷണൽ ശൈലി അനുസ്മരിപ്പിക്കുംവിധമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം പെരിന്തൽമണ്ണയിൽ തറവാടിനടുത്താണ് ശശിശങ്കർ തന്റെ പുതിയ വീട് സഫലമാക്കിയത്. ഉപജീവനാർഥം പല സ്ഥലങ്ങളിൽ ശേഷം റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ നാട്ടിൽ തിരിച്ചെത്തിയതാണ് ഗൃഹനാഥനും കുടുംബവും.

ചുറ്റിലും ധാരാളം മരങ്ങളുള്ള പ്ലോട്ടിന്റെ മധ്യത്തിലായി കേരളത്തിന്റെ ട്രഡീഷണൽ ശൈലി അനുസ്മരിപ്പിക്കുംവിധമാണ് വീട് നിർമിച്ചത്. മേൽക്കൂര ചരിച്ചുവാർത്തശേഷം തറവാട്ടിൽ ബാക്കിയുണ്ടായിരുന്ന പഴയ മേച്ചിലോടുകൾ വിരിക്കുകയായിരുന്നു. ഇതിലൂടെ ഒരു റസ്റ്റിക് ലുക്കും പുതിയ വീടിനുലഭിക്കുന്നു.

ADVERTISEMENT

ജീവിതത്തിന്റെ സെക്കൻഡ് ഇന്നിങ്‌സ് സ്വസ്ഥസുന്ദരമായി ചെലവഴിക്കാൻ സാധിക്കുംവിധമാണ് വീടിന്റെ അകത്തള ക്രമീകരണം. കണ്ണിൽ തറയ്ക്കുന്ന കടുംനിറങ്ങളോ അനാവശ്യ ആഡംബരങ്ങളോ ഉള്ളിലില്ല. മിനിമലിസമാണ് ഡിസൈൻ തീം.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

കാറ്റ്, സ്വാഭാവിക വെളിച്ചം, ക്രോസ് വെന്റിലേഷൻ. ഇവയ്ക്ക് പ്രാധാന്യം നൽകിയാണ് വീടിന്റെ രൂപകൽപന. ധാരാളം ജാലകങ്ങളും ഡബിൾ ഹൈറ്റ് സ്‌പേസും വീടിനുള്ളിൽ പ്രസന്നമായ കാലാവസ്ഥ നിലനിർത്തുന്നു. വിശാലത തോന്നിപ്പിക്കുന്നതിനൊപ്പം ഡബിൾഹൈറ്റ് സ്‌പേസ്, ഇരുനിലകളെയും ബന്ധിപ്പിക്കുന്ന കണ്ണിയായും വർത്തിക്കുന്നു.

റസ്റ്റിക് ഗ്രേ ഫിനിഷുള്ള ടൈലാണ് നിലത്ത് വിരിച്ചത്. ഫർണിച്ചറുകൾ കൂടുതലും സ്ലാബ് വാർത്ത് ഇൻബിൽറ്റായി ഒരുക്കിയെടുത്തതാണ്. ലിവിങ്ങിൽ ഇതിനുമുകളിൽ കുഷ്യൻ അപ്‌ഹോൾസ്റ്ററി ചെയ്താണ് ഫർണിച്ചർ അലങ്കരിച്ചത്. 

ADVERTISEMENT

ഡൈനിങ്ങിലെ ഒരുവശത്തെ സീറ്റിങ്  ജനാലയോട് ചേർത്ത് ബേവിൻഡോ ശൈലിയിൽ ഒരുക്കിയതും കൗതുകകരമാണ്. 

ലിവിങ്- ഡൈനിങ് സ്‌പേസുകളെ വേർതിരിക്കുന്ന പാർടീഷനായും സ്‌റ്റെയർകേസ് വർത്തിക്കുന്നു. എംഎസ്+ പെയിന്റ് ഫിനിഷിലാണ് കൈവരികൾ. സ്‌റ്റെയറിൽ അറ്റാച്ച് ചെയ്തവിധത്തിൽ വാഷ് ബേസിൻ ഒരുക്കിയത് കൗതുകകരമായ ഒരു ഡിസൈനായിമാറി.

താഴെ രണ്ടും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ കിടപ്പുമുറികളിലുണ്ട്.

പ്ലൈവുഡ്+  മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ADVERTISEMENT

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 45 ലക്ഷം രൂപയാണ് വീടിന് ചെലവായത്.  ദിനംപ്രതി ഉയരുന്ന നിർമാണച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ, 2000 സ്ക്വയർഫീറ്റ് വീടിന് ഇത് തരക്കേടില്ലാത്ത ബജറ്റാണ് എന്നത് ശ്രദ്ധിക്കണം.

Project facts

Location- Perinthalmanna, Malappuram

Area- 2000 sqft

Plot- 30 cents

Owner- Sasisankar & Shylaja

Architect- Shammi A Shareef

Tales of Design studio, Perinthalmanna

Mob- 8943333118

English Summary- Traditional Minimal House Plans Kerala- Veedu Magazine Malayalam