സുമനസ്സുകൾ ഒരുമിച്ചു; പാവപ്പെട്ട കുടുംബത്തിന് സൂപ്പർവീട് സഫലം! കയ്യടി
ഇടുങ്ങിയ അകത്തളങ്ങളുള്ള വെളിച്ചം കയറാത്ത ഒറ്റമുറി വീട്ടിലാണ് മരപ്പണിക്കാരനായ ഷൈജുമോനും കുടുംബവും താമസിച്ചിരുന്നത്. കയറിക്കിടക്കാൻ നല്ലൊരു വീട് ഇരുവരുടെയും സ്വപ്നമായിരുന്നു. പക്ഷേ സാമ്പത്തിക പരിമിതികൾ അവരെ പിന്നാക്കം വലിച്ചു. ഒടുവിൽ സുമനസ്സുകൾ കൈകോർത്തപ്പോൾ ഷൈജുവിനും കുടുംബത്തിനും സ്വപ്നതുല്യമായ

ഇടുങ്ങിയ അകത്തളങ്ങളുള്ള വെളിച്ചം കയറാത്ത ഒറ്റമുറി വീട്ടിലാണ് മരപ്പണിക്കാരനായ ഷൈജുമോനും കുടുംബവും താമസിച്ചിരുന്നത്. കയറിക്കിടക്കാൻ നല്ലൊരു വീട് ഇരുവരുടെയും സ്വപ്നമായിരുന്നു. പക്ഷേ സാമ്പത്തിക പരിമിതികൾ അവരെ പിന്നാക്കം വലിച്ചു.
ഒടുവിൽ സുമനസ്സുകൾ കൈകോർത്തപ്പോൾ ഷൈജുവിനും കുടുംബത്തിനും സ്വപ്നതുല്യമായ വീട് സഫലമായി. ശരിക്കും ഒരു ക്രൗഡ് ഫണ്ടിങ് മാതൃകയിലാണ് ഇവർക്ക് സ്വപ്നഭവനം സാധ്യമാക്കിയത്. നിർമാണസാമഗ്രികളും മനുഷ്യാധ്വാനവും പണവുമെല്ലാം പലവഴിക്ക് ഇതിനായി സമ്മേളിച്ചു. സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്തുള്ള ഈഗോ ഡിസൈൻ സ്റ്റുഡിയോ ആണ് ഈ വീട് രൂപകൽപന ചെയ്തത്.
വീടിന്റെ കിഴക്ക് വശത്ത് വയലുണ്ട്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും ലഭിക്കുംവിധം കിഴക്കോട്ട് ദർശനമായാണ് വീടുപണിതത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 1050 ചതുരശ്രയടിയിൽ ഒരുക്കിയ പുതിയ വീട്ടിലുള്ളത്. ആദ്യം 500 ചതുരശ്രയടി വീട് നിർമിച്ച് ഫർണിഷ് ചെയ്യാനുള്ള സാമ്പത്തികമേ ഇവർക്കുണ്ടായിരുന്നുള്ളൂ. എന്നാൽ പലവഴിക്ക് കൈത്താങ്ങ് ലഭിച്ചതോടെ വീട് 1000 ചതുരശ്രയടിയിലേക്ക് വിപുലപ്പെടുകയായിരുന്നു.
വീട്ടിലേക്ക് നടവഴി മാത്രമാണുള്ളത്. നിർമാണസാമഗ്രികൾ സൈറ്റിലേക്ക് എത്തിക്കാൻ നല്ലതുപോലെ ബുദ്ധിമുട്ടി. തടിപ്പണികളെല്ലാം ഗൃഹനാഥൻ തന്നെ ചെയ്തു. ഇദ്ദേഹത്തോടൊപ്പം മറ്റു സൈറ്റുകളിൽ പണിയെടുക്കുന്ന സുഹൃത്തുക്കളുടെ സ്നേഹസഹകരണങ്ങൾ കൊണ്ടുകൂടിയാണ് ഈ വീട് ഇത്തരത്തിൽ പൂർത്തിയാക്കാനായത്. തൊഴിലാളികളിൽ ഭൂരിഭാഗവും സൗജന്യമായി സേവനം നൽകി എന്നതാണ് മഹത്തരം.
ചെലവ് കുറയ്ക്കാൻ മേൽക്കൂര പകുതിമാത്രം വാർത്തു. ബാക്കിപകുതി മെറ്റൽ ഷീറ്റ് വിരിച്ചു. വാർക്കാനും ഷീറ്റ് വിരിക്കാനുമുള്ള ചെലവേ വീട്ടുകാർക്കായുള്ളൂ. നിർമാണസാമഗ്രികൾ പലതും സൗജന്യമായി ലഭിച്ചു.
ഡബിൾ ഹൈറ്റ് സ്‌പേസുകൾ ധാരാളമായി വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വിശാലതയും വെളിച്ചവും വെന്റിലേഷനും ഇരുനിലകളും തമ്മിൽ വിഷ്വൽ കണക്‌ഷനും ഉറപ്പുവരുത്തുന്നു.
മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയാണുള്ളത്.
വെറും 10 ലക്ഷം രൂപയാണ് വീടിന് ചെലവായത്. 'വളരുന്ന വീട്' എന്ന ആശയവും ഇവിടെ പ്രാവർത്തികമാക്കി. അതായത് വീട്ടുകാർക്ക് സാമ്പത്തികം വരുന്ന മുറയ്ക്ക് അവർക്ക് അകത്തങ്ങൾ ഫർണിഷ് ചെയ്യുകയോ ഭാവിയിൽ വീട് വിപുലപ്പെടുത്തുകയോ ചെയ്യാം.
ഇപ്പോൾത്തന്നെ താമസമായശേഷം പണം സ്വരുക്കൂട്ടി അവർ വീട് ഫ്ലോറിങ് ചെയ്തു.
ചെലവ് കുറച്ച വഴികൾ
- മേൽക്കൂര പകുതിമാത്രം കോൺക്രീറ്റ് ചെയ്തു. പകുതി ഷീറ്റ് വിരിച്ചു.
- ഇന്റർലോക്ക് കട്ട കൊണ്ട് ഭിത്തി കെട്ടി. ഇത് സൗജന്യമായി ലഭിച്ചു.
- പഴയ തടി, ജനലുരുപ്പടികൾ പുനരുപയോഗിച്ചു. ഇതും സൗജന്യമായി ലഭിച്ചു.
കേരളത്തിലെ ഭവനനിർമാണ രംഗത്ത് ഈ വീട് നൽകുന്ന കുറച്ച് പാഠങ്ങളുണ്ട്. കാശുള്ളവർ വീടുപണിയുമ്പോൾ അതിനായി ചെലവഴിക്കുന്ന തുകയിൽ ഒരു ചെറിയ വിഹിതമോ അല്ലെങ്കിൽ നിർമാണസാമഗ്രികളോ അർഹരായ പാവപ്പെട്ടവർക്ക് നൽകിയാൽ, വിലക്കയറ്റത്തിന്റെ ഈ കാലത്ത് അവർക്ക് വലിയ ആശ്വാസമാകും.
ഇരുട്ടുനിറഞ്ഞ പഴയ കൂരയിൽനിന്ന് ഈ വീട്ടിലേക്ക് മാറിയപ്പോൾ വീട്ടുകാർക്കുണ്ടായ സന്തോഷത്തിന് അതിരുകളില്ല. ശരിക്കും മലയാളികൾക്ക് മാതൃകയാക്കാവുന്ന നല്ലൊരു ആശയമാണിത്.
Project facts
Location- Chathannoor, Kollam
Area- 1050 Sq.ft
Owner- Shaijumon
Design- Ego Design Studio, Trivandrum
Mob- +9198475 96722 +91 9947672960
Budget- 10 Lakhs
Y.C- 2021 Dec
English Summary- House for Poor; A Model to Follow in Kerala; Low Cost House Model