മലപ്പുറത്താണ് സലീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദേശീയപാതാവികസനത്തിൽ ഇവരുടെ 30 വർഷം പഴക്കമുള്ള വീട് പൊളിച്ചുകളയേണ്ടി വന്നു. അങ്ങനെയാണ് അതേപ്ലോട്ടിൽ പിന്നിലേക്കിറക്കി പുതിയ വീട് പണിയാൻ വീട്ടുകാർ തീരുമാനിച്ചത്. വീട്ടുകാർ തമ്മിലുള്ള ഹൃദ്യമായ ആശയവിനിമയത്തിനും വീടിന്റെ പരിപാലനത്തിനും നല്ലത്

മലപ്പുറത്താണ് സലീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദേശീയപാതാവികസനത്തിൽ ഇവരുടെ 30 വർഷം പഴക്കമുള്ള വീട് പൊളിച്ചുകളയേണ്ടി വന്നു. അങ്ങനെയാണ് അതേപ്ലോട്ടിൽ പിന്നിലേക്കിറക്കി പുതിയ വീട് പണിയാൻ വീട്ടുകാർ തീരുമാനിച്ചത്. വീട്ടുകാർ തമ്മിലുള്ള ഹൃദ്യമായ ആശയവിനിമയത്തിനും വീടിന്റെ പരിപാലനത്തിനും നല്ലത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറത്താണ് സലീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദേശീയപാതാവികസനത്തിൽ ഇവരുടെ 30 വർഷം പഴക്കമുള്ള വീട് പൊളിച്ചുകളയേണ്ടി വന്നു. അങ്ങനെയാണ് അതേപ്ലോട്ടിൽ പിന്നിലേക്കിറക്കി പുതിയ വീട് പണിയാൻ വീട്ടുകാർ തീരുമാനിച്ചത്. വീട്ടുകാർ തമ്മിലുള്ള ഹൃദ്യമായ ആശയവിനിമയത്തിനും വീടിന്റെ പരിപാലനത്തിനും നല്ലത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറത്താണ് സലീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദേശീയപാതാവികസനത്തിൽ ഇവരുടെ 30 വർഷം പഴക്കമുള്ള വീട് പൊളിച്ചുകളയേണ്ടി വന്നു. അങ്ങനെയാണ് അതേപ്ലോട്ടിൽ പിന്നിലേക്കിറക്കി പുതിയ വീട് പണിയാൻ വീട്ടുകാർ തീരുമാനിച്ചത്.

വീട്ടുകാർ തമ്മിലുള്ള ഹൃദ്യമായ ആശയവിനിമയത്തിനും വീടിന്റെ പരിപാലനത്തിനും നല്ലത് ഒരുനിലവീടെന്ന തിരിച്ചറിവിൽ ഒരുനില മതിയെന്ന് തീരുമാനിച്ചു. ധാരാളം മഴപെയ്യുന്ന കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ പരിഗണിച്ച് സ്ലോപ്പ് റൂഫാണ് എലിവേഷന് തിരഞ്ഞെടുത്തത്. മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. ഇതിലൂടെ മുകൾനിലയിൽ വിശാലമായ മൾട്ടി യൂട്ടിലിറ്റി സ്‌പേസും ലഭ്യമായി.

വീടിന്റെ സൈഡ് എലിവേഷൻ വ്യൂ. സ്‌കൈലൈറ്റും പൂമുഖവും കാണാം.
ADVERTISEMENT

സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. സ്വകാര്യത വേണ്ടയിടത്ത് അത് നൽകി, എന്നാൽ ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നുമുണ്ട്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, രണ്ടു കോർട്യാർഡുകൾ,  അപ്പർ യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

'കോംപാക്ട് ക്യൂട്ട്' തീമിലാണ് ലിവിങ്. ഇതിന്റെ ഭിത്തി ലൂവർ ഫിനിഷിൽ അലങ്കരിച്ചത് വ്യത്യസ്തമാണ്. വളരെ മിനിമലായി ഫോൾസ് സീലിങ് ചെയ്തു. പല്ലിയുടെയും പ്രാണികളുടെയും ശല്യം ഒഴിവാക്കാൻ ഇതിൽ ഓപ്പൺ കട്ടിങ് എഡ്ജുകൾ കൊടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ടീക്+ ഫാബ്രിക് ഫിനിഷിൽ കസ്റ്റമൈസ് ചെയ്തതാണ് ഫർണിച്ചർ. വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ലിവിങ്ങിൽ വുഡൻ ഫിനിഷ്ഡ് ടൈലുമുണ്ട്.

സെന്റർ കോർട്യാർഡ്

വീട്ടിലെ ഹൈലൈറ്റ് വിശാലമായ ഗ്രീൻ കോർട്യാർഡ് സ്‌പേസാണ്. വീടിനിടയിലുള്ള ഓപ്പൺ സ്‌പേസ് വയർ മെഷ് കൊണ്ട് ക്ളോസ്ഡ് ആക്കിയാണ് ഇതൊരുക്കിയത്. ഇവിടെ ആർട്ടിഫിഷ്യൽ ഗ്രാസും ഒരു വാട്ടർ ബോഡിയും ഉൾപ്പെടുത്തി. വീട്ടിൽ വളർത്തുന്ന ചെറുകിളികൾ ഇവിടെ സന്തോഷത്തോടെ ചിറകുവിരിച്ചു പറന്നുകളിക്കുന്നു. വീട്ടുകാരുടെ പ്രിയപ്പെട്ട ഒത്തുചേരൽ ഇടവും ഒഴിവുസമയങ്ങൾ ചെലവഴിക്കുന്ന ഇടവും ഇതാണ്. ഇതിന്റെ വശത്തായാണ് രണ്ടു കിടപ്പുമുറികൾ. ഇവിടെ വിശാലമായ ഗ്ലാസ് ജാലകങ്ങൾ കൊടുത്തു. അങ്ങനെ രാവിലെ കിളികളുടെ കളകളാരവം കേട്ടുണരാം.

വീടിനെ കൂട്ടിയിണക്കുന്ന ഗ്രീൻ പാറ്റിയോ സ്‌പേസ്. ചുറ്റും മെഷ് ഉപയോഗിച്ച് സുരക്ഷിതമാക്കി.

ഇതുകൂടാതെ ഒരു സെന്റർ കോർട്യാർഡ് കൂടിയുണ്ട് വീട്ടിൽ. ഇവിടെ പർഗോള സ്‌കൈലൈറ്റുണ്ട്. ഇതുവഴി നാച്ചുറൽ ലൈറ്റ് എത്തി വീട്ടകങ്ങൾ പ്രസന്നമാക്കുന്നു. ഇതിനുമൂന്നുചുറ്റും ടീക് ഫിനിഷിൽ ഇരിപ്പിടങ്ങളുമുണ്ട്. ഇവിടെയിരുന്ന് ഫാമിലി ലിവിങ്ങിലെ ടിവി കാണാം. കോർട്യാർഡിന്റെ മറുവശം അഭിമുഖീകരിക്കുന്നത് ഓപ്പൺ പാറ്റിയോ സ്‌പേസിലേക്കാണ്. ഈ രണ്ടു സ്‌പേസുകളും ചേർന്ന് ചൊരിയുന്ന പോസിറ്റീവ് എനർജിയാണ് ഈ വീടിന്റെ ആത്മാവ്.

ADVERTISEMENT

ചെലവ് ചുരുക്കാൻ ജിഐ ഫ്രയിമിൽ നാനോവൈറ്റ് ടോപ്പ് വിരിച്ചാണ് ഡൈനിങ് ടേബിൾ നിർമിച്ചത്. വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ലിവിങ്ങിൽ വുഡൻ ഫിനിഷ്ഡ് ടൈലുമുണ്ട്.

ഡൈനിങ്ങിൽനിന്നുള്ള കോർട്യാർഡ് വ്യൂ

കാറ്റിനും വെളിച്ചത്തിനും ഉപയുക്തതക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി.

കിടപ്പുമുറി. പാറ്റിയോ സ്‌പേസിലേക്കുള്ള കാഴ്ചകളും കാണാം.

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 60 ലക്ഷം രൂപയാണ് ചെലവായത്.

ADVERTISEMENT

നിരവധി പരിചയക്കാർ പുതിയ വീട് കാണാനെത്തുകയും നല്ല അഭിപ്രായമറിയിക്കുകയും  ചെയ്‌തെന്ന് വീട്ടുകാർ പറയുന്നു. ചുരുക്കത്തിൽ പഴയ വീടിന്റെ സ്ഥാനത്ത് ആഗ്രഹിച്ച പോലെ പുതിയ സ്വപ്നഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

Location- Malappuram

Plot- 30 cent

Area- 2500 Sq.ft

Owner- Salim

Designer- Suhail PC

Design & Decor

Mob- 8111803245

Y.C- 2022

English Summary- Single Storeyed House Plan Kerala; Veedu Magazine Malayalam