സ്ഥല-സാമ്പത്തിക പരിമിതികൾ മറികടന്ന് കുഞ്ഞുവീട് സഫലമാക്കിയ കഥ സച്ചുവും അനിലയും പങ്കുവയ്ക്കുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മക്കടുത്ത് കാവുങ്കൽ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ പുതിയ കൊച്ചുവീട്. ഒരു വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനുമാണുള്ളത്. എന്റെ വിവാഹശേഷം

സ്ഥല-സാമ്പത്തിക പരിമിതികൾ മറികടന്ന് കുഞ്ഞുവീട് സഫലമാക്കിയ കഥ സച്ചുവും അനിലയും പങ്കുവയ്ക്കുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മക്കടുത്ത് കാവുങ്കൽ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ പുതിയ കൊച്ചുവീട്. ഒരു വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനുമാണുള്ളത്. എന്റെ വിവാഹശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥല-സാമ്പത്തിക പരിമിതികൾ മറികടന്ന് കുഞ്ഞുവീട് സഫലമാക്കിയ കഥ സച്ചുവും അനിലയും പങ്കുവയ്ക്കുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മക്കടുത്ത് കാവുങ്കൽ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ പുതിയ കൊച്ചുവീട്. ഒരു വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനുമാണുള്ളത്. എന്റെ വിവാഹശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥല-സാമ്പത്തിക പരിമിതികൾ മറികടന്ന് കുഞ്ഞുവീട് സഫലമാക്കിയ കഥ സച്ചുവും അനിലയും പങ്കുവയ്ക്കുന്നു.

ആലപ്പുഴ ജില്ലയിലെ മുഹമ്മക്കടുത്ത് കാവുങ്കൽ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ പുതിയ കൊച്ചുവീട്. ഒരു വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനുമാണുള്ളത്.

ADVERTISEMENT

എന്റെ വിവാഹശേഷം കുടുംബവീടിനടുത്ത് ഒരു വീട് വച്ച് മാറാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ ബജറ്റ് ആയിരുന്നു പ്രശ്നം. ലോണെടുത്ത് കടക്കാരനായി വീടുപണിയാൻ താൽപര്യമില്ല. കയ്യിൽ ആകെ 4 ലക്ഷത്തോളം രൂപമാത്രമാണുള്ളത്. അതുവച്ച് ഒരു വീട് തീർക്കാനൊക്കുമോ എന്ന അന്വേഷണമാണ് പ്രീഫാബ് വി-ബോർഡ് (Fibre Cement Board) വീടിലെത്തിനിന്നത്.

മെറ്റൽ സ്ട്രക്ചർ പണിതശേഷം ഫൈബർ സിമന്റ് ബോർഡുകൾ സ്ക്രൂ ചെയ്തു വീടുപണിയുന്ന രീതി ഞങ്ങൾ മനസ്സിലാക്കി. ഇതിന് ഒട്ടേറെ ഗുണങ്ങളുണ്ട്.

ഒന്ന്, ഞങ്ങൾക്ക് എത്രയും വേഗം പുതിയ വീടുപണിത് മാറണമായിരുന്നു. വെറും ഒന്നരമാസം കൊണ്ട് വീടുപണി പൂർത്തിയായി. രണ്ട്, ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക് ഞങ്ങൾ സാധാരണ പോലെ ഒരു വീട് പണിയും. അപ്പോൾ ഈ  വീട് അനായാസം അഴിച്ചെടുത്ത് മാറ്റാം, വേണമെങ്കിൽ ആ വീടിന്റെ മുകൾനിലയിൽ ഇത് ഫിറ്റ് ചെയ്തെടുക്കാം.

വെറും ഒന്നര സെന്റിലാണ് വീടും മുറ്റവുമുള്ളത്. ലിവിങ്- ഡൈനിങ്- കിച്ചൻ ഉൾപ്പെടുന്ന ഹാൾ, ഒരു കിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം. ഇത്രയുമാണ് 350 ചതുരശ്രയടിയിലുള്ളത്. വെറും 3.75 ലക്ഷം രൂപയാണ് ചെലവായത്.

ADVERTISEMENT

ലിവിങ്ങിലുള്ള സിംഗിൾ സീറ്റിങ് വീടുപണി സ്ട്രക്ചർ കഴിഞ്ഞു ബാക്കിവന്ന മെറ്റൽ പൈപ്പ് കൊണ്ട് നിർമിച്ചതാണ്. ഒരു ടിവി വോളും ഇവിടെയുണ്ട്. ഇതിൽ മണിപ്ലാന്റ് വച്ച് അലങ്കരിച്ചിട്ടുണ്ട്.

ഉള്ളതുകൊണ്ട് ഓണം പോലെ വീടൊരുക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. വീടിനുള്ളിലെ ചുവരുകളിൽ ഞങ്ങളുടെ കൊച്ചുകുടുംബത്തിന്റെ ഫോട്ടോസാണ്. അതിൽ കൂടുതലും ഞങ്ങളുടെ ഒന്നരവയസ്സുകാരൻ ദേവൂട്ടന്റെ ജനിച്ചതുമുതലുള്ള ഫോട്ടോസാണ്.

ഏറ്റവും കുറഞ്ഞ സ്‌പേസിൽ കിച്ചൻ ഒരുക്കാനാണ് ഓപ്പൺ തീമിൽ കിച്ചൻ ഒരുക്കിയത്. പാചകം ചെയ്യുമ്പോഴുള്ള പുകയും മണവും ഒഴിവാക്കാൻ ഇലക്ട്രിക് ചിമ്മിനിയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. ഓൺലൈനിൽ തപ്പി. പക്ഷേ ഭയങ്കര വില.  ഒടുവിൽ ഞങ്ങൾ അതിന്റെ പ്രവർത്തനം പഠിച്ചിട്ട് വീടുപണിത ആൾക്കാരെക്കൊണ്ട് ഒരു ലോക്കൽ ഇലക്ട്രിക് ചിമ്മിനി പണിയിപ്പിച്ചെടുത്തു. അതോടെ കാശും ലാഭം, അടുക്കളയിലെ മണത്തിനും പരിഹാരമായി.

അടുത്തത് ഭക്ഷണം കഴിക്കാൻ ഒരു ഡൈനിങ് സ്‌പേസായിരുന്നു. കിച്ചൻ കൗണ്ടറിൽ മടക്കിവയ്ക്കാവുന്ന വിധം ഒരു ഡൈനിങ് കൗണ്ടറും സെറ്റ് ചെയ്തു. അങ്ങനെ ആ പ്രോബ്ളവും സോൾവ്ഡ്.

ADVERTISEMENT

അടുത്തത് ഞങ്ങളുടെ കിടപ്പുമുറിയാണ്. ഏകദേശം 140 ചതുരശ്രയടിയുണ്ട് ഇതിന്. അറ്റാച്ഡ് ബാത്റൂം മാത്രം ഈർപ്പത്തിന്റെ പ്രശ്നം ഉണ്ടാകാതിരിക്കാൻ കട്ടകെട്ടി വാർത്തു. കിടപ്പുമുറിയിലും ചുവരുകൾ അലങ്കരിക്കുന്നത് ഞങ്ങളുടെ ഫാമിലി ഫോട്ടോസാണ്. ഹെഡ്‌സൈഡ് വോളിൽ ഹാൻഡിമെയ്ഡായി പുട്ടി വർക്ക് ചെയ്തിട്ടുണ്ട്.

വീടിനുള്ളിൽ നിലത്ത് വിനൈൽ മാറ്റ് ആണ് വിരിച്ചത്.ഒറ്റനോട്ടത്തിൽ ടൈൽസ് പോലെതോന്നും.

വീടിന്റെ ചെറിയ മുറ്റത്ത് ബേബിമെറ്റൽ വിരിച്ചു. മുറ്റവും സിറ്റൗട്ടിലെ ഗാർഡനും സെറ്റ് ചെയ്തത് ഞാനും ഭാര്യയുമാണ്. മുറ്റത്തു രണ്ടു മരങ്ങൾ നിലനിർത്തിയാണ് വീടുപണിതത്. അതിന്റെ തണൽ വീടിനും അനുഗ്രഹമാകുന്നു.

അങ്ങനെ വെറും രണ്ടു മാസം കൊണ്ട് ഞങ്ങളുടെ സ്വപ്നഭവനം പൂർത്തിയായി. വീടിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടപ്പോൾ ധാരാളം ആളുകൾ വിളിക്കുകയും വിഡിയോ എടുക്കാൻ വരികയും ചെയ്തു.  ഇനി അടുത്തതായി വീടിന്റെ വശത്തെ മുറ്റത്ത് ഒരു പച്ചക്കറിതോട്ടം ഒരുക്കാനുള്ള പ്ലാനിലാണ്. 

സച്ചുവും അനിലയും ദേവൂട്ടനും

Project facts

Location- Kavungal, Alappuzha

Plot- 1.5 cent

Area- 350 Sq.ft

Owner- Sachu, Anila

Budget- 3.75 Lakhs

Y.C- July 2022

English Summary- Best Low Cost House in Kerala- Hometour Video in Malayalam