അവിശ്വസനീയം; ഇത് ആ പഴയ വീടുതന്നെയാണോ!...
മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയിൽ 40 വർഷത്തോളം പഴക്കമുള്ള തറവാട്ടുവീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. വൈകാരികമായി അടുപ്പമുള്ള വീട് പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് നവീകരണം തിരഞ്ഞെടുത്തത്. കാറ്റും വെളിച്ചവും കയറാതെ

മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയിൽ 40 വർഷത്തോളം പഴക്കമുള്ള തറവാട്ടുവീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. വൈകാരികമായി അടുപ്പമുള്ള വീട് പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് നവീകരണം തിരഞ്ഞെടുത്തത്.
കാറ്റും വെളിച്ചവും കയറാതെ ഇരുട്ടുനിറഞ്ഞ അന്തരീക്ഷമായിരുന്നു പഴയ വീട്ടിൽ. ഇടങ്ങൾക്ക് വലുപ്പവും കുറവ്. ഇരുനിലകളിലുമായി ബാത് അറ്റാച്ഡ് അല്ലാത്ത ആറു കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. കൂടാതെ മുകൾനിലയിലേക്കുള്ള സ്‌റ്റെയർ പുറത്തുകൂടിയായിരുന്നു.
ഇവിടെ ഇരുനില വീടിനെ ഒരുനില വീടാക്കി മാറ്റുകയാണ് ചെയ്തത്. 4800 ചതുരശ്രയടി ഉണ്ടായിരുന്ന വീട് 2400 ചതുരശ്രയടിയിലേക്ക് ചുരുങ്ങി. പകരം താഴത്തെ നിലയിൽ കൂടുതൽ മുറികൾ കൂട്ടിച്ചേർത്തു വിപുലമാക്കി. ഗൃഹനാഥൻ പ്രവാസിയാണ്. പരിപാലനം കൂടി എളുപ്പമാക്കാനാണ് വീടിനെ ഒരുനിലയിലേക്ക് ചുരുക്കിയത്.
വൈകാരികമായി അടുപ്പമുള്ള പഴയ വീടിന്റെ അടിസ്ഥാന സ്ട്രക്ചർ നിലനിർത്തിക്കൊണ്ട് അകത്തളങ്ങൾ വിപുലമാക്കുക എന്നത് ഏറെ വെല്ലുവിളിയുയർത്തിയെന്ന് ആർക്കിടെക്ടുകൾ പറയുന്നു. പഴയ മേൽക്കൂര പൂർണമായി പൊളിച്ചുകളഞ്ഞു വാർത്തു. വെട്ടുകല്ലുകൊണ്ടാണ് പുതിയ ഇടങ്ങൾ കെട്ടിയത്.
താഴത്തെ നിലയിലെ അനാവശ്യ ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു ഇടങ്ങൾ പുനർവിന്യസിച്ചതോടെ സ്ഥലപരിമിതിക്ക് പരിഹാരമായി. കൂടുതൽ ജാലകങ്ങളും സ്‌കൈലൈറ്റുകളും ഉൾപ്പെടുത്തിയതോടെ അകത്തളത്തിൽ പ്രകാശം വിരുന്നെത്താൻ തുടങ്ങി.
പോർച്ചിന്റെയും സിറ്റൗട്ടിന്റെയും മുകളിൽ നൽകിയ സ്ലാന്റിങ് മേൽക്കൂരയാണ് എലിവേഷന് പുതുഭാവമേകുന്നത്. ഇത് ജിഐ ട്രസ് ചെയ്ത് ഷിംഗിൾസ് വിരിച്ചിരിക്കുകയാണ്. സിറ്റൗട്ടിന്റെ സമീപമുള്ള ഭിത്തി ബ്ലാക്ക് ക്ലാഡിങ് പൊതിഞ്ഞു ഹൈലൈറ്റ് ചെയ്തതും വേറിട്ടുനിൽക്കുന്നു.
സിംപിൾ എലഗന്റ് തീമിലാണ് ലിവിങ്. ടിവി യൂണിറ്റാണ് ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത്. ഡൈനിങ്ങിലെ സീലിങ് ഹൈറ്റ് കൂട്ടി ഗ്ലാസ് പാനലിങ് ചെയ്തത് പ്രകാശം ഉള്ളിലെത്തിക്കുന്നു.
ഡൈനിങ്ങിന് അനുബന്ധമായി കോർട്യാർഡുണ്ട്. ഇവിടെയാണ് വാഷ് ഏരിയ. നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് പതിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്തു. നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ച ഇവിടെ കോഫീ ടേബിളും ഉൾപ്പെടുത്തി.
സമീപമുള്ള സ്‌പേസുകൾ കൂട്ടിയെടുത്ത് കിടപ്പുമുറികൾ വിശാലമാക്കി. അറ്റാച്ഡ് ബാത്റൂം കൂട്ടിച്ചേർത്തു. സ്‌റ്റോറേജിനായി വാഡ്രോബുകൾ കൂട്ടിച്ചേർത്തു. കൂടുതൽ ജാലകങ്ങൾ നൽകിയതോടെ പ്രകാശം മുറികളിൽ പ്രസന്നമായ അന്തരീക്ഷം നിറയ്ക്കുന്നു. കിഡ്സ് ബെഡ്‌റൂമിൽ ബങ്ക് ബെഡ്, സ്റ്റഡി സ്‌പേസ്, ഡ്രസിങ് ഏറിയ എന്നിവയെല്ലാം ഒരുക്കി.
കിച്ചനിലും ധാരാളം പരിവർത്തനങ്ങൾ നടപ്പാക്കി. ഐലൻഡ് മോഡലിലുള്ള മോഡേൺ കിച്ചൺ ഇപ്പോഴുള്ളത്. കുട്ടികളുടെ പഠനത്തിൽ മേൽനോട്ടം നടത്തിക്കൊണ്ട് പാചകം ചെയ്യാനായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സെറ്റ് ചെയ്തു.
ചുരുക്കത്തിൽ പഴയ തറവാട് പരിചയമുള്ളവർക്കെല്ലാം ഇപ്പോൾ പുതിയ വീട് കാണുമ്പോൾ അതിശയമാണ്. 'ഇത് ആ പഴയ വീടുതന്നെയാണോ? എന്നാണ് എല്ലാവരും ചോദിക്കുന്നത്. ചുരുക്കത്തിൽ ആഗ്രഹിച്ചതുപോലെ തറവാട് നിലനിർത്തിക്കൊണ്ടുതന്നെ കാലോചിതമായ രൂപ-ഭാവ-സൗകര്യങ്ങളുള്ള വീട് സഫലമായതിൽ വീട്ടുകാർ ഡബിൾഹാപ്പി...
Project facts
Location- Pezhakapilly, Muvattupuzha
Plot- 35 cent
Area- 2500 Sq.ft
Owner- Abhilash & Sunaina
Architects- Yaseen Muhammed, Jalwa Lathief
Studio NUCTA
Mob- 9961073634 8089837747
Y.C- 2022
English Summary- Renovated 40 Year Old House