4 സെന്റിൽ സൂപ്പർവീട്; ഒപ്പം അധ്യാപികയ്ക്കുള്ള ഗുരുദക്ഷിണയും
അധ്യാപികയായ ഷീബയും ഭർത്താവ് ജബലും അൽപം ആശങ്കയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലുള്ള 4 സെന്റ് സ്ഥലവും പഴയ വീടും വാങ്ങിയത്. തരക്കേടില്ലാത്ത തുകയ്ക്ക് ലഭിച്ചതുകൊണ്ടാണ് കൈകൊടുത്തത്. പക്ഷേ 20 വർഷത്തിലേറെ പഴക്കമുള്ള ഒരുനില വീട്ടിൽ നിരവധി പരിമിതികൾ ഉണ്ടായിരുന്നു. പുതുക്കിപ്പണിയാൻ സ്ഥലപരിമിതിയുടെ

അധ്യാപികയായ ഷീബയും ഭർത്താവ് ജബലും അൽപം ആശങ്കയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലുള്ള 4 സെന്റ് സ്ഥലവും പഴയ വീടും വാങ്ങിയത്. തരക്കേടില്ലാത്ത തുകയ്ക്ക് ലഭിച്ചതുകൊണ്ടാണ് കൈകൊടുത്തത്. പക്ഷേ 20 വർഷത്തിലേറെ പഴക്കമുള്ള ഒരുനില വീട്ടിൽ നിരവധി പരിമിതികൾ ഉണ്ടായിരുന്നു.
പുതുക്കിപ്പണിയാൻ സ്ഥലപരിമിതിയുടെ വെല്ലുവിളികളുമുണ്ട്. ഒടുവിൽ ഷീബയുടെ വിദ്യാർഥിയായ ഡിസൈനർ അജ്മലിനെ ആവശ്യം അറിയിച്ചു. വിദഗ്ധമായ നവീകരണത്തിലൂടെ രണ്ടുനിലകളിൽ മനോഹരമായ വീട് ഇപ്പോൾ ഇവിടെ തലയുയർത്തിനിൽക്കുന്നു. പഴയ വീടിന് കാലപ്പഴക്കമുണ്ടെങ്കിലും അകത്തളങ്ങൾ ഇടുങ്ങിയതാണെങ്കിലും മുകളിൽ ഒരുനിലകൂടി താങ്ങാനുള്ള കെട്ടുറപ്പ് ഉണ്ടെന്ന് സ്ട്രക്ചറൽ പരിശോധനയിലൂടെ ഉറപ്പാക്കിയശേഷമാണ് പുതുക്കിപ്പണി തുടങ്ങിയത്.
വൈറ്റ്+ ഗ്രേ നിറങ്ങളുടെ സങ്കലനമാണ് പുതിയ എലിവേഷൻ. സിഎൻസി ജാളിയും ക്ലാഡിങ് ഭിത്തിയും എലിവേഷന്റെ ഗെറ്റപ് മാറ്റിമറിച്ചു. പഴയ വീടുമായി വിദൂരസാദൃശ്യം പോലും തോന്നാത്ത നവീകരണമാണ് ഇവിടെ സാധ്യമാക്കിയത്.
900 ചതുരശ്രയടിയുള്ള ഒരുനില വീടായിരുന്നു ഇവിടെ. ഇപ്പോൾ രണ്ടുനിലകളിൽ ഇരട്ടി സൗകര്യമുള്ള വീടായി വികസിച്ചു. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറിയും ബാൽക്കണിയും കൂട്ടിച്ചേർത്തു. ഇപ്പോൾ 1800 ചതുരശ്രയടിയാണ് വിസ്തീർണം.
ഇടങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് വീടിന് പുതുജീവൻ നൽകിയത്. പഴയവീട്ടിൽ സ്ഥലം കവർന്ന് പുറത്തുകൂടി സ്‌റ്റെയർ ഉണ്ടായിരുന്നു. ഇത് പൊളിച്ചുകളഞ്ഞു. ഇവിടെയുണ്ടായിരുന്ന എൻട്രൻസ് വലതുവശത്തേക്ക് മാറ്റിസ്ഥാപിച്ചു. അകത്തുകൂടി പുതിയ സ്‌റ്റെയർ നിർമിച്ചു. സ്‌റ്റെയറിന്റെ ഡബിൾഹൈറ്റ് ഭിത്തി ഗോൾഡൻ+ ബ്ലാക്ക് തീമിൽ ടെക്സ്ചർ പെയിന്റ് ചെയ്ത് ഭംഗിയാക്കി.
അകത്തുണ്ടായിരുന്ന ഹാളിനെ സെമി-പാർടീഷൻവഴി ലിവിങ്- ഡൈനിങ് ആയി മാറ്റി. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ എൽഇഡി ലൈറ്റുകളും നൽകിയതോടെ അകത്തളത്തിലെ ആംബിയൻസ് മാറിമറിഞ്ഞു.
പഴയ ഇടുങ്ങിയ അടുക്കള, ഡൈനിങ്ങിലേക്ക് തുറക്കുംവിധം ഓപ്പൺ ആക്കിയെടുത്തു. പ്ലൈവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
പഴയ വീടിന്റെ ഫോട്ടോ ഇടയ്ക്ക് എടുത്തുനോക്കുമ്പോൾ തങ്ങളുടെ പുതിയ വീട് ഒരസാധ്യ നിർമിതിയാണെന്ന് വീട്ടുകാർക്ക് ബോധ്യമാകുന്നു. തന്റെ പ്രിയ അധ്യാപികയ്ക്ക് ഗുരുദക്ഷിണയായി സ്വപ്നവീട് ഒരുക്കി നൽകാനായതിന്റെ ചാരിതാർഥ്യം ഡിസൈനർക്കുമുണ്ട്.
Project facts
Location- Ambalamukk, Trivandrum
Plot- 4 cent
Area- 1800 Sq.ft
Owner- Jabal, Sheeba
Designer- Muhammed Ajmal, Niyas
Hambrick Builders Trivandrum
Mob- 7907439383
English Summary- 4 cent Old House Renovation- Veedu Magazine Malayalam