കൗതുകമുള്ള രൂപം! അങ്കമാലിയിലെ താരമാണ് ഈ വീട്
അങ്കമാലിയിലുള്ള ബേബിയുടെയും കുടുംബത്തിന്റെയും വീട് വേറിട്ടുനിൽക്കുന്നത് അതിന്റെ കൗതുകമുണർത്തുന്ന രൂപഭംഗി കൊണ്ടാണ്. വിശാലമായ മൂന്നേക്കർ റബർ തോട്ടത്തിന്റെ നടുവിലാണ് വീട്. മുൻവശത്ത് വയലുണ്ട്. ഇവിടെനിന്നുള്ള കാറ്റിനെ വീട്ടിലേക്ക് ആനയിക്കുംവിധമാണ് എലിവേഷൻ. പലതരം ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് ഈ വീട്.

അങ്കമാലിയിലുള്ള ബേബിയുടെയും കുടുംബത്തിന്റെയും വീട് വേറിട്ടുനിൽക്കുന്നത് അതിന്റെ കൗതുകമുണർത്തുന്ന രൂപഭംഗി കൊണ്ടാണ്. വിശാലമായ മൂന്നേക്കർ റബർ തോട്ടത്തിന്റെ നടുവിലാണ് വീട്. മുൻവശത്ത് വയലുണ്ട്. ഇവിടെനിന്നുള്ള കാറ്റിനെ വീട്ടിലേക്ക് ആനയിക്കുംവിധമാണ് എലിവേഷൻ. പലതരം ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് ഈ വീട്. വൃത്താകൃതിയിൽ ദ്വാരങ്ങളുള്ള മുൻഭിത്തിയാണ് ഒരുകൗതുകം. ഇതേഡിസൈൻ ഗെയ്റ്റിലും വീടിനുള്ളിലും തുടരുന്നുണ്ട്. കിഴക്കൻ വെയിലിന്റെ കാഠിന്യം കുറയ്ക്കുക തെക്കൻ കാറ്റിനെ വീടിനുള്ളിലേക്ക് ആനയിക്കുക എന്നീ ദൗത്യങ്ങളാണ് ഈ സ്‌ക്രീനിനുള്ളത്.
ഈ വോളിനോടുചേർന്നാണ് കോർട്യാർഡ് വിന്യസിച്ചത്. സ്‌കൈലൈറ്റിലൂടെ വീട്ടിലേക്ക് പ്രകാശം വിരുന്നെത്തുന്നു. സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ ലിവിങ്ങിൽനിന്ന് കോർട്യാർഡിലേക്ക് കടക്കാം.
പബ്ലിക്, സെമി പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ സോണുകളായിട്ടാണ് ഇടങ്ങൾ വിന്യസിച്ചത്. പോർച്ച്, സിറ്റൗട്ട്, ഫോയർ, ലിവിങ്, കോർട്യാർഡ് എന്നിവ പബ്ലിക് സ്‌പേസിൽ ഉൾപ്പെടുന്നു. ഡൈനിങ്, കിച്ചൻ എന്നിവ സെമി പബ്ലിക് സ്‌പേസുകളാകുന്നു. കിടപ്പുമുറികൾ പ്രൈവറ്റ് സ്‌പേസുകളായും വിന്യസിച്ചു. മൊത്തം 3860 ചതുരശ്രയടിയാണ് വിസ്തീർണം.
അത്യാവശ്യം വെയിലും ചൂടുമുള്ള പ്രദേശമാണിവിടം. അതിനാൽ ചൂട് കുറയ്ക്കാൻ ബോധപൂർവമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ധാരാളം ജാലകങ്ങളും ഓപ്പണിങ്ങുകളും ഇതിനുതകുന്നു.
വീട്ടിലേക്ക് പ്രവേശിക്കുന്നത് ഡബിൾഹൈറ്റ് ലിവിങ് ഹാളിലേക്കാണ്. വിശാലമായ ഒരു സ്‌പേസിലെത്തിയ അനുഭവം ലഭിക്കാനിത് ഉപകരിക്കുന്നു.
ഓവറായിട്ട് ആടയാഭരണങ്ങൾ ഒന്നും ഇന്റീരിയറിൽ നൽകിയിട്ടില്ല. വീടിന്റെ മൊത്തം കളർതീം വെള്ളയാണ്. ഇതിന് കോൺട്രാസ്റ്റ് നൽകാൻ ഇടയ്ക്ക് വുഡൻ, ഒലിവ് ഗ്രീൻ എലമെന്റുകളുമുണ്ട്.
പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് സെറ്റാണിവിടെ. സമീപം ഭിത്തിയിൽ പ്രെയർ സ്‌പേസും വേർതിരിച്ചു.
മെറ്റൽ സ്ട്രക്ചറിലാണ് സ്റ്റെയർ. വുഡ്+ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. സ്റ്റെയറിന്റെ താഴെയും മിനി കോർട്യാർഡ് ഒരുക്കി.ഇവിടെയും ഇൻഡോർ പ്ലാന്റുകൾ ഹാജർവയ്ക്കുന്നു.
താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികളുണ്ട്. പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണികൾ മുറികൾക്ക് ഒപ്പമുണ്ട്.
കയ്യൊതുക്കത്തിലുള്ള മോഡേൺ കിച്ചനാണ് മറ്റൊരു സവിശേഷത. ഇവിടെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്.
ചുരുക്കത്തിൽ അങ്കമാലിയിൽ ഈ സമീപ്രദേശത്തെത്തി ബേബിസാറിന്റെ വീട് ചോദിച്ചാൽ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞു പറഞ്ഞുതരും. അതാണ് വീട് വ്യത്യസ്തമായി ഒരുക്കിയതിന്റെ ഗുണം.
Project facts
Location- Angamali, Ernakulam
Area- 3860 Sq.ft
Owner- Baby
Architects- Vaishnavi, Praveen Mohandas
Transform Architects, Thrissur
Mob- 9567760826
English Summary- Unique Elevation House Angamaly- Veedu Magazine Malayalam