കൊല്ലം ഓച്ചിറയിലാണ് മൻസൂർ അഹ്മദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വിശാലമായ പ്ലോട്ടിൽ ഒരുനിലയിൽ ഒരു വടവൃക്ഷം പോലെ പടർന്നുകിടക്കുകയാണ് ഈ ഭവനം. പരമ്പരാഗത ഘടകങ്ങൾക്കൊപ്പം ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഒരുക്കി. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ചേരുംവിധം പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് വീടിനുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ഓച്ചിറയിലാണ് മൻസൂർ അഹ്മദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വിശാലമായ പ്ലോട്ടിൽ ഒരുനിലയിൽ ഒരു വടവൃക്ഷം പോലെ പടർന്നുകിടക്കുകയാണ് ഈ ഭവനം. പരമ്പരാഗത ഘടകങ്ങൾക്കൊപ്പം ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഒരുക്കി.

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ചേരുംവിധം പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് വീടിനുള്ളത്. ഇറക്കുമതി ചെയ്ത ടെറാക്കോട്ട ഓടാണ് ഇതിനുപയോഗിച്ചത്. ടെറാക്കോട്ട ക്ലാഡിങ്, ജാളി വർക്കുകൾ എന്നിവ പുറംഭിത്തിക്ക് മാറ്റുകൂട്ടുന്നു. നീളത്തിലുള്ള പ്ലോട്ടിൽ നീണ്ടുനിവർന്നു കിടക്കുകയാണ് വീട്. വിശാലമായ ലാൻഡ്സ്കേപ്പും വീടിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു.

ADVERTISEMENT

കോബിൾ സ്‌റ്റോൺ വിരിച്ചാണ് ഡ്രൈവ് വേ ഒരുക്കിയത്. ഇതോടൊപ്പം പുൽത്തകിടിയും ഹെലിക്കോണിയ, ഗാർഡൻ പാം അടക്കമുള്ള ചെടികളും ലാൻഡ്സ്കേപ് സജീവമാക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ് , കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 5200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത് . പബ്ലിക്- സെമി പബ്ലിക്- പ്രൈവറ്റ് സോണുകളായാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്.

ഹരിതാഭയുടെ അന്തരീക്ഷമാണ് പോർച്ചിലും സിറ്റൗട്ടിലും നിറയുന്നത്. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചാണ് പോർച്ച്-സിറ്റൗട്ട് സ്‌പേസ് ഒരുക്കിയത്.

പ്രൗഢഗംഭീരമായാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകളാണ് കോമൺ ഏരിയകളിൽ വിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. കുറച്ച് റെഡിമെയ്ഡായി വാങ്ങി. ടീക് വുഡിന്റെ പ്രൗഢിയാണ് ഉള്ളിലെ ഫർണിഷിങ്ങിൽ നിറയുന്നത്.

ADVERTISEMENT

ചോക്ലേറ്റ് നിറത്തിലുള്ള ലെതർ സോഫയാണ് ഗസ്റ്റ് ലിവിങ് അലങ്കരിക്കുന്നത്. പുറത്തെ ഗ്രീൻ കോർട്യാർഡിന്റെ കാഴ്ചകൾ ലഭിക്കുന്ന ഗ്ലാസ് വോളും ഇവിടെ ഒരുക്കി. 

മിനിമൽ തീമിലാണ് ഫാമിലി ലിവിങ്. ഇവിടെ ചെറുസൗഹൃദ സദസ്സുകൾക്കായി ഒരു മിനി കോഫി ടേബിൾ കൗണ്ടറും ഹൈ ചെയറുകളുമുണ്ട്.

മതിലിനോട് ചേർത്തൊരുക്കിയ സ്‌കൈലൈറ്റ് കോർട്യാർഡാണ് വീട്ടിലെ താരം. ഇവിടെ പെബിൾസും ഇൻഡോർ ചെടികളും ഹാജർ വയ്ക്കുന്നു. നിലത്ത് പെബിൾസ് വിരിച്ചു. കൂടാതെ സ്‌റ്റോൺ സ്ലാബുകൾ പാകിയ നടപ്പാതയുമുണ്ട്.

ധാരാളം ഒത്തുചേരലുകൾക്കും സൗഹൃദ സദസ്സുകൾക്കും വീട് വേദിയാകാറുണ്ട്. ഇതിനായി രണ്ടു ഭാഗങ്ങളുള്ള വിശാലമായ ഡൈനിങ് ഏരിയ ഒരുക്കിയത് ശ്രദ്ധേയമാണ്. വുഡൻ ഗ്ലാസ് ടോപ് ടേബിളും കുഷ്യൻ കസേരകളുമുള്ളതാണ് പ്രധാന ഡൈനിങ്. അനുബന്ധമായി ഇൻബിൽറ്റ് വുഡൻ കൗണ്ടറും ഹൈചെയറുകളുമുള്ള സെക്കൻഡ് ഡൈനിങ്ങും വിന്യസിച്ചു.

ADVERTISEMENT

സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികളൊരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിലുണ്ട്. ബെഡ്റൂമിലെ ഹെഡ്‌സൈഡ് ഭിത്തികൾ ഹൈലൈറ്റ് ചെയ്തത് വേറിട്ടുനിൽക്കുന്നു.

പ്ലൈവുഡ്+ ലാമിനേഷൻ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് ഉപയോഗിച്ചു. നാലു ചെയറുകളും ഗ്ലാസ് ടേബിൾ ടോപ്പുമുള്ള മിനി ഡൈനിങ് സെറ്റും ഇവിടെയുണ്ട്.

സന്ധ്യ മയങ്ങുമ്പോൾ വീടിന്റെ പുറംഭിത്തിയിലും ലാൻഡ്സ്കേപ്പിലുമുള്ള വിളക്കുകൾ കൺതുറക്കും. അതിന്റെ പ്രഭയിൽ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

ചുരുക്കത്തിൽ ഒരുനിലയിൽ രണ്ടുനിലയെ വെല്ലുന്ന കാഴ്ചകളും സൗകര്യങ്ങളും ചിട്ടപ്പെടുത്തിയതാണ് ഈ വീടിന്റെ മാജിക്.

Project facts

Location- Oachira, Kollam

Plot- 45 cent

Area- 5200 Sq.ft

Owner- Mansoor Ahamed

Architects- Collin Jose Thomas, Josu Sebastian

McTERRA Architects, Kakkanad

Mob- 7356995456

Y.C- 2021

English Summary- Luixury Single Storeyed House- Veedu Magazine Malayalam