തൃശൂർ ജില്ലയിലെ വഴിയമ്പലത്ത് സ്ഥിതിചെയ്യുന്ന വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. എന്റെയും സഹോദരന്റെയും വിവാഹത്തോട് അനുബന്ധിച്ചാണ് വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. 20 വർഷത്തോളം പഴക്കമുള്ള വീട്ടിൽ സ്ഥലപരിമിതി, കാറ്റും വെളിച്ചവും കയറുന്നത് കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ജില്ലയിലെ വഴിയമ്പലത്ത് സ്ഥിതിചെയ്യുന്ന വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

എന്റെയും സഹോദരന്റെയും വിവാഹത്തോട് അനുബന്ധിച്ചാണ് വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. 20 വർഷത്തോളം പഴക്കമുള്ള വീട്ടിൽ സ്ഥലപരിമിതി, കാറ്റും വെളിച്ചവും കയറുന്നത് കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവ പരിഹരിച്ചുകൊണ്ടാണ് കെട്ടിലും മട്ടിലും കാലോചിതമായ പുതിയ വീട് സഫലമായത്.

പഴയ വീട്
ADVERTISEMENT

അക്കാലത്ത് നാട്ടിലെ വലിയ വീടുകളിലൊന്നായിരുന്നു ഇത്. 2400 ചതുരശ്രയടിയിൽ നാലു കിടപ്പുമുറികളുള്ള വീടായിരുന്നു. അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് ഇടങ്ങളുടെ ഞെരുക്കം മറികടന്നത്. മുകളിൽ ഒരു കിടപ്പുമുറി കൂട്ടിച്ചേർത്തു. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് കൂട്ടിച്ചേർത്തു. അങ്ങനെ 3548 ചതുരശ്രയടിയിലേക്ക് വീട് വളർന്നു.

മോഡേൺ- കൊളോണിയൽ ശൈലിയിലേക്ക് വീടിന്റെ പുറംകാഴ്ച അടിമുടി മാറി. സ്‌റ്റോൺ ക്ലാഡിങ്ങിന്റെ സാന്നിധ്യമാണ് വീടിന് വേറിട്ട ഭംഗിയേകുന്നത്. മേൽക്കൂര ജിഐ ട്രസ് ചെയ്തശേഷം ഓടുവിരിച്ചു.   

പഴയ സിറ്റൗട്ടും കാർ പോർച്ചും ഒരുമിപ്പിച്ച് ഫോർമൽ ലിവിങ്ങാക്കിമാറ്റി. പഴയ ഫോർമൽ ലിവിങ് പുതിയ ഫാമിലി ലിവിങ്ങാക്കി പരിവർത്തനം ചെയ്തു.

പഴയ മൊസൈക്ക് നിലം നിറംമങ്ങി അനാകർഷകം ആയിമാറിയിരുന്നു. ഇത് പൂർണമായി മാറ്റി. പകരം വിട്രിഫൈഡ് ടൈൽസ് വിരിച്ചു. കോമൺ ഏരിയകൾ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ഫ്ലോറിങ്ങുമുണ്ട്.

ADVERTISEMENT

ഫോർമൽ- ഫാമിലി ലിവിങ് ഏരിയകൾ അനുബന്ധമായി വിന്യസിച്ചു. വെനീർ റാഫ്റ്ററുകൾ വിരിച്ച ടിവി യൂണിറ്റാണ് ഫാമിലി ലിവിങ്ങിലെ ഹൈലൈറ്റ്.

നാനോവൈറ്റ് ടോപ്പും അപ്ഹോൾസ്റ്ററി ചെയറുകളും ഉൾപ്പെടുത്തിയ ഡൈനിങ് യൂണിറ്റ്. സമീപം ക്രോക്കറി ഷെൽഫുമുണ്ട്. ഭിത്തി സ്‌റ്റോൺ ക്ലാഡിങ് ചെയ്ത് സ്‌കൈലൈറ്റ് ഒരുക്കിയ കോർട്യാർഡാണ് ഇവിടുത്തെ ഹൈലൈറ്റ്. നിലത്ത് കോട്ടാസ്‌റ്റോൺ പാകി പുല്ലുപിടിപ്പിച്ചു. ഇവിടെ സിറ്റിങ് സ്‌പേസും വേർതിരിച്ചു.

ഗോവണിയുടെ താഴെയുള്ള ഇടം റീഡിങ് സ്‌പേസാക്കിമാറ്റി.

വിവാഹശേഷം താമസിക്കാൻ ഉള്ളതുകൊണ്ട് റിസോർട്ട് ഫീൽ ലഭിക്കുംവിധം കിടപ്പുമുറികൾ മോടിപിടിപ്പിച്ചു. ഓരോ ബെഡ്‌റൂമും ഓരോ തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്‌ എന്നിവയെല്ലാം സജ്ജീകരിച്ചു.

ADVERTISEMENT

കിച്ചനിലാണ് ഏറ്റവുമധികം നവീകരണം സാധ്യമാക്കിയത്. പഴയ അടുക്കളയെ വിശാലമായ മോഡേൺ കിച്ചനാക്കി മാറ്റി. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ചെറിയൊരുബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. അനുബന്ധമായി വർക്കേരിയ, സ്റ്റോർ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയുമൊരുക്കി. 

ഒരു നീണ്ട ഇടവേളയ്ക്കുശേഷം പഴയ വീട് മനസ്സിൽവച്ചുകൊണ്ട് വീട്ടിലെത്തിയവരാണ് അദ്‌ഭുതപെട്ടുപോയത്. ഒറ്റനോട്ടത്തിൽ ഇത് പഴയ വീട് നവീകരിച്ചതാണെന്ന് വിശ്വസിക്കാൻ പലരും പാടുപെട്ടു. എന്തായാലും ആഗ്രഹിച്ച പോലെ കാലോചിതമായ വീട് ലഭിച്ചതിൽ ഞങ്ങളും ഹാപ്പി.

Project facts

Location- Vazhiyambalam, Thrissur

Plot- 27 cent

Area- 3548 Sq.ft

Owner- Ashmath

Architect/ Designer- Sumayya KA, Salih AS

Sumayya Salih Architects. Thrissur

Mob- 7034297029    9388323323

Y.C- 2021

English Summary- Renovated House- Renovation Ideas, Veedu Magazine Malayalam