മനോഹരം; നീർമാതളം പൂത്തപോലെയൊരു വീട്!
ചങ്ങനാശേരിയിലാണ് ഡോക്ടർ ദമ്പതികളായ ദിലീപിന്റെയും രശ്മിയുടെയും വീട്. വീടുപണി തുടങ്ങും മുൻപേ പേര് ദമ്പതികൾ കണ്ടെത്തിയിരുന്നു- നീർമാതളം. ഈ പേരിനെ അന്വർഥമാക്കുംവിധമാണ് തുടർന്ന് വീട് രൂപകൽപന ചെയ്തത്. അകത്തും പുറത്തുമുള്ള നിറങ്ങളിൽ നീർമാതളവുമായുള്ള താദാത്മ്യപ്പെടൽ അനുഭവവേദ്യമാകും. മോഡേൺ സമകാലിക

ചങ്ങനാശേരിയിലാണ് ഡോക്ടർ ദമ്പതികളായ ദിലീപിന്റെയും രശ്മിയുടെയും വീട്. വീടുപണി തുടങ്ങും മുൻപേ പേര് ദമ്പതികൾ കണ്ടെത്തിയിരുന്നു- നീർമാതളം. ഈ പേരിനെ അന്വർഥമാക്കുംവിധമാണ് തുടർന്ന് വീട് രൂപകൽപന ചെയ്തത്. അകത്തും പുറത്തുമുള്ള നിറങ്ങളിൽ നീർമാതളവുമായുള്ള താദാത്മ്യപ്പെടൽ അനുഭവവേദ്യമാകും.
മോഡേൺ സമകാലിക ശൈലിക്കൊപ്പം സ്ലോപ് റൂഫും എലിവേഷനിൽ നൽകിയിട്ടുണ്ട്. മുൻവശത്തുള്ള നീളൻ ഓപ്പൺ ബാൽക്കണിയാണ് മറ്റൊരാകർഷണം. വീടിന്റെ ഭംഗി റോഡിൽ നിന്നാസ്വദിക്കാനും സന്ദർശകർക്ക് ആവശ്യമായ കാർ പാർക്കിങ് ഒരുക്കാനായും അത്യാവശ്യം മുറ്റം വേർതിരിച്ച് പിന്നിലേക്കിറക്കിയാണ് വീടുപണിതത്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്നു കിടപ്പുമുറി, ഓപ്പൺ ബാൽക്കണി എന്നിവ ക്രമീകരിച്ചു. മൊത്തം 4120 ചതുരശ്രയടിയാണ് വിസ്തീർണം.
വൈവിധ്യമാർന്ന നിറങ്ങളുടെ സമ്മേളനമാണ് വീടിന്റെ ഇന്റീരിയർ മനോഹരമാക്കുന്നത്. പിങ്ക്, പർപ്പിൾ, ബെയ്ജ് നിറങ്ങളുടെ വിന്യാസമാണ് ഉള്ളിൽ. ചുവരിൽ മാത്രമല്ല ഫർണിച്ചറിലും ഫർണിഷിങ്ങിലും ഈ കളർതീം പിന്തുടരുന്നു. കോമൺ ഏരിയകളിൽ വൈറ്റ് വിട്രിഫൈഡ് ടൈൽസ് വിരിച്ചത് ഉള്ളിൽ കൂടുതൽ തെളിച്ചം തോന്നാൻ സഹായിക്കുന്നു. കിടപ്പുമുറികളിൽ വുഡൻ ഫിനിഷ്ഡ് ടൈൽസ് ഒരുക്കി.
ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ തീമിലാണ്. ഡൈനിങിന്റെ വശത്ത് മിനി-സ്‌കൈലൈറ്റ് കോർട്യാർഡുണ്ട്. ഇവിടെയാണ് വാഷ് ഏരിയ. വശത്തായി ജനലുകളുമുണ്ട്. ഇതുവഴി പ്രകാശം ഉള്ളിൽനിറയുന്നു. പ്രത്യേക ഭംഗിയുള്ള ടെറാസോ ടൈലുകൾ വിരിച്ചാണ് വാഷ് ഏരിയ ഹൈലൈറ് ചെയ്തത്.
ഡൈനിങ് ഹാളിന്റെ സീലിങ്ങിൽ സ്‌കൈലൈറ്റ് ജാളിയുണ്ട്. പകൽ പ്രകാശം ഇതുവഴിയെത്തി ഉള്ളിൽ നിഴൽ ചിത്രങ്ങൾ തീർക്കുന്നു. ലാമിനേറ്റഡ് പ്ലൈവുഡിൽ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. അനുബന്ധമായി വർക്കേരിയയുമുണ്ട്.
വീട്ടുകാരുടെ അഭിരുചിക്കനുസരിച്ചാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. വോൾപേപ്പർ, പാനലിങ് എന്നിവയെല്ലാം മുറികൾ വർണാഭമാക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളുമുണ്ട്.
വീട്ടുകാർ രണ്ടും ഡോക്ടർമാരായതിനാൽ വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ ഒരു കൺസൾട്ടേഷൻ റൂമും ഇവിടെയൊരുക്കി. വീടിനകത്തുകൂടിയല്ലാതെ പുറത്തുനിന്ന് നേരിട്ട് ഇവിടേക്ക് പ്രവേശിക്കാം.
ചുരുക്കത്തിൽ കാറ്റും വെളിച്ചവും പോസിറ്റീവ് എനർജി നിറയ്ക്കുന്ന ആംബിയൻസുമെല്ലാം ഈ വീടിനെ ഹൃദ്യമായ ഒരനുഭവമാക്കുന്നു.
Project facts
Location- Changanassery
Area- 4120 Sq.ft
Owner- Dr. Dileep Kumar, Dr. Reshmi
Design- Ar. Athira Prakash, Subi Surendran
Aavishkar Architects, Kochi
Mob- 81290 43076
English Summary- Doctor Couples House Immersed in Vibrant Colors- Home Tour Kerala