കൊക്കിലൊതുങ്ങുന്ന വീട്- കോട്ടയം നെടുങ്ങാടപ്പള്ളിയിലുള്ള ജയകുമാറിന്റെയും കുടുംബത്തിന്റെയും വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ജയകുമാർ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 40 വർഷത്തിലേറെ പഴക്കമുള്ള, അസൗകര്യങ്ങൾ ഏറെയുണ്ടായിരുന്ന കുടുംബവീട് പൊളിച്ചാണ് പുതിയ വീട് പണിതത്. ഞങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊക്കിലൊതുങ്ങുന്ന വീട്- കോട്ടയം നെടുങ്ങാടപ്പള്ളിയിലുള്ള ജയകുമാറിന്റെയും കുടുംബത്തിന്റെയും വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ജയകുമാർ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

40 വർഷത്തിലേറെ പഴക്കമുള്ള, അസൗകര്യങ്ങൾ ഏറെയുണ്ടായിരുന്ന കുടുംബവീട് പൊളിച്ചാണ് പുതിയ വീട് പണിതത്. 1000 ചതുരശ്രയടിക്ക് താഴെ 15 ലക്ഷം രൂപ ബജറ്റിലൊതുങ്ങുന്ന ഒരുനില വീട്- ഇതായിരുന്നു ആഗ്രഹം. സുഹൃത്തായ ആർക്കിടെക്ട് റെനീഷിനെയാണ് വീടുപണി ഏൽപിച്ചത്. 

ADVERTISEMENT

മേൽക്കൂര നിരപ്പായി വാർത്തു. കാഴ്ചയിലെ ഭംഗിക്കുവേണ്ടി മുൻവശത്ത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. പഴയ തറവാട്ടിലെ ഓട് കഴുകി പുനരുപയോഗിക്കുകയായിരുന്നു. അതുപോലെ പഴയവീട്ടിലെ തടിയും ജനൽ, കട്ടിള, ഫർണീച്ചറുകൾക്കായി പുനരുപയോഗിച്ചു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 965 ചതുരശ്രയടിയിലുള്ളത്.

സിമന്റ് ഇന്റർലോക്ക് ബ്രിക്ക് കൊണ്ടാണ് ഭിത്തി കെട്ടിയത്. തേപ്പ്, പുട്ടി വർക്കുകൾ ഒഴിവാക്കാം എന്നതാണ് ഇതിന്റെ ഗുണം. വീടിന്റെ മുൻവശത്ത് കുറച്ചിട മാത്രമേ സിമന്റ് പ്ലാസ്റ്ററിങ് ചെയ്തിട്ടുള്ളൂ. വീടിനുള്ളിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു. ഇതിന് വെള്ളനിറമായതിനാൽ പുട്ടിക്ക് പകരമാവുകയും ചെയ്തു. പെയിന്റിങ് ചെലവ്  കുറയുന്നതിനൊപ്പം ഉള്ളിൽ ചൂടും താരതമ്യേന കുറവാണ്.

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. അതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. എന്നാൽ ലിവിങ്ങിൽനിന്ന് ഡൈനിങ്ങിലേക്ക് നോട്ടമെത്താതിരിക്കാൻ മൾട്ടിവുഡിൽ സിഎൻസി ഡിസൈൻ ചെയ്ത സ്‌ക്രീനുണ്ട്. ഇതിനുപിന്നിലാണ് വാഷ് ഏരിയ.

ADVERTISEMENT

ചെറിയ വീടിനുള്ളിൽ ഒരു കോർട്യാർഡ് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന ഞങ്ങളുടെ ആഗ്രഹം ആർക്കിടെക്ട് സാധിച്ചുതന്നു. പ്രധാനവാതിൽ കയറിയെത്തുമ്പോൾ വശത്തായി കോർട്യാർഡും പൂജാസ്‌പേസും വേർതിരിച്ചു.

ലളിതമാണ് രണ്ടു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, സ്‌റ്റോറേജ് സ്‌പേസ് വേർതിരിച്ചു.

എല്ലാം കയ്യെത്തുംദൂരത്തുള്ള ഒതുങ്ങിയ അടുക്കളയാണ്. വീട്ടമ്മയുടെ ഉയരത്തിനനുസരിച്ച് പാതകത്തിന്റെ ഉയരം ക്രമീകരിച്ചു.

കോവിഡ് കാലത്തായിരുന്നു വീടുപണി. ലോക്ഡൗണിനു ശേഷം നിർമാണസാമഗ്രികൾക്ക് തീവിലയായത് ബജറ്റ് അൽപം അധികരിക്കാനിടയായി.. എങ്കിലും സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 17 ലക്ഷത്തിന് ഞങ്ങളുടെ സ്വപ്നഭവനം പൂർത്തിയാക്കാൻ സാധിച്ചു.

ADVERTISEMENT

Project facts

Location- Nedungadappally, Kottayam

Area- 965 Sq.ft

Owner- Jayakumar

Architect- Renish Gopalakrishnan

Sthaama Architects

Mob- 99612 91980

Budget- 17 Lakhs

Y.C- 2022

English Summary- 17 Lakh Home- Budget House Videos- Veedu Magazine Malayalam