കാസർഗോഡ് ജില്ലയിലെ ഉദിനൂർ എന്ന സ്ഥലത്താണ് പ്രവാസികളായ ഷിബുവിന്റെയും അർച്ചനയുടെയും പുതിയ വീട്. ഒരർഥത്തിൽ വാട്സ്ആപ് വഴി പണിത വീടാണിത് എന്നുപറയാം. പ്ലാനിങ് മുതൽ ഫൈനൽ ഫിനിഷിങ് വരെ പ്രവാസി ഉടമസ്ഥർ കണ്ടതും മേൽനോട്ടം വഹിച്ചതും വിലയിരുത്തിയതും വാട്സാപ്പിലൂടെയാണ്. ഇടയ്ക്ക് ഒന്നുവന്നുപോയതൊഴിച്ചാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർഗോഡ് ജില്ലയിലെ ഉദിനൂർ എന്ന സ്ഥലത്താണ് പ്രവാസികളായ ഷിബുവിന്റെയും അർച്ചനയുടെയും പുതിയ വീട്. ഒരർഥത്തിൽ വാട്സ്ആപ് വഴി പണിത വീടാണിത് എന്നുപറയാം. പ്ലാനിങ് മുതൽ ഫൈനൽ ഫിനിഷിങ് വരെ പ്രവാസി ഉടമസ്ഥർ കണ്ടതും മേൽനോട്ടം വഹിച്ചതും വിലയിരുത്തിയതും വാട്സാപ്പിലൂടെയാണ്. ഇടയ്ക്ക് ഒന്നുവന്നുപോയതൊഴിച്ചാൽ പാലുകാച്ചലിന്റെ അന്നാണ് ഉടമസ്ഥർ വീട് നേരിട്ടുകാണുന്നതുതന്നെ! ഡിസൈനർ വൈശാഖിനെയാണ് ( പ്രവേഗ അസോഷ്യേറ്റ്സ്) വീട്ടുകാർ വീടുപണി വിശ്വസിച്ചേൽപിച്ചത്.

കൊളോണിയൽ ശൈലിയിലാണ് വീടിന്റെ എലിവേഷൻ. നീളൻ സിറ്റൗട്ടും പില്ലറുകളും നീളൻ ബാൽക്കണിയും ചരിഞ്ഞ മേൽക്കൂരയുമെല്ലാം കൊളോണിയൽ ഛായ പ്രദാനംചെയ്യുന്നു. മേൽക്കൂര ചരിച്ചുവാർത്ത് ഷിംഗിൾസ് വിരിച്ചു. പില്ലറുകളിൽ വൈറ്റ് ക്ലാഡിങ് പതിച്ച് കമനീയമാക്കി.

ADVERTISEMENT

പോളികാർബണേറ്റ് മേൽക്കൂരയുള്ള പോർച്ച് ഡിറ്റാച്ഡ് ആയി പണിതു. ബാംഗ്ലൂർ സ്‌റ്റോണും ഗ്രാസുമാണ് മുറ്റം അലങ്കരിക്കുന്നത്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ലിവിങ്, രണ്ടുകിടപ്പുമുറികൾ, രണ്ടു ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3400 ചതുരശ്രയടിയാണ് വിസ്തീർണം.

ആഡംബരത്തികവിലാണ് അകത്തളങ്ങൾ ഒരുക്കിയത്. പൂർണമായി കസ്റ്റമൈസ് ചെയ്തു എന്ന പ്രത്യേകതയുമുണ്ട്. രാജസ്ഥാനിൽ പോയി നേരിട്ടുവാങ്ങിയ മൊർവാഡ മാർബിളാണ് താഴത്തെ നിലയിൽ വിരിച്ചത്. തൂവെള്ള നിറമാണ് ഇതിന്റെ പ്രത്യേകത. ഉള്ളിൽ തെളിച്ചമുള്ള അന്തരീക്ഷം നിറയ്ക്കാൻ ഇതുപകരിക്കുന്നു. മുന്തിയ തൂക്കുവിളക്കുകളും ഫോൾസ് സീലിങ്ങും ലിക്വിഡ് വോൾപേപ്പറും അകത്തളത്തിൽ ഹാജർ വയ്ക്കുന്നു.

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

ADVERTISEMENT

സ്‌റ്റോറേജിനും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകി കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി.

വീടിന്റെ പിന്നിൽ വയലാണ്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും ലഭിക്കുംവിധം ഒരുക്കിയ ബാൽക്കണി ഹൈലൈറ്റാണ്. 

ചുരുക്കത്തിൽ മനസ്സിൽ കണ്ടതിനേക്കാൾ മികച്ച വീട് സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.

ADVERTISEMENT

Project facts

Location- Udinoor, Kasargod

Plot- 24 cent

Area- 3400 Sq.ft

Owner- Shibu, Archana

Design- Vaisakh Rajan

Pravega Associates, Payyanur

Mob- 9447734216

Y.C- Sep 2022

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Colonial House built from Abroad- Veedu Magazine Malayalam