ഗംഭീരം! ഇത് കോലഞ്ചേരിയിലെ അമേരിക്കൻ വീട്
എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് കടയിരുപ്പിലാണ് അമേരിക്കൻ പ്രവാസിമലയാളിയായ രാമചന്ദ്രന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മനോരമഓൺലൈൻ വീടിന്റെ സ്ഥിരം വായനക്കാരനായ രാമചന്ദ്രന് തന്റെ സ്വപ്നവീട്ടിലേക്കുള്ള യാത്രയിൽ നിമിത്തമായതും മനോരമഓൺലൈനിൽ വന്ന ഒരു വീടിന്റെ ഫീച്ചറാണ്. ആ വീട് ഇഷ്ടമായ ഇദ്ദേഹം

എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് കടയിരുപ്പിലാണ് അമേരിക്കൻ പ്രവാസിമലയാളിയായ രാമചന്ദ്രന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മനോരമഓൺലൈൻ വീടിന്റെ സ്ഥിരം വായനക്കാരനായ രാമചന്ദ്രന് തന്റെ സ്വപ്നവീട്ടിലേക്കുള്ള യാത്രയിൽ നിമിത്തമായതും മനോരമഓൺലൈനിൽ വന്ന ഒരു വീടിന്റെ ഫീച്ചറാണ്. ആ വീട് ഇഷ്ടമായ ഇദ്ദേഹം അതിന്റെ ഡിസൈനറായ അനൂപിനെ തന്റെ വീടുപണി ദൗത്യമേൽപിച്ചു.
താൻ ജീവിക്കുന്ന അമേരിക്കയിലെ വീടുകളുടെ ലുക്ക് ഉള്ള എന്നാൽ നാട്ടിലെ കാലാവസ്ഥയുമായി സമരസപ്പെടുന്ന വീട് എന്നതായിരുന്നു ആഗ്രഹം. അങ്ങനെ കൊളോണിയൽ ശൈലിക്കൊപ്പം നാട്ടിലെ ട്രോപ്പിക്കൽ ശൈലിയും സംയോജിപ്പിച്ച എലിവേഷനാണ് വീടിനുള്ളത്.
മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് നാട്ടിൽ പുതിയ വീട് പണിയാൻ തീരുമാനിച്ചത്. അതിനാൽ ഒത്തുചേരലുകൾക്ക് വേദിയൊരുക്കുംവിധം പൊതുവിടങ്ങൾ വിശാലമാകണം എന്നതായിരുന്നു മറ്റൊരു ആഗ്രഹം. ഇതിനായി സെമി- ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. പരസ്പരം വിനിമയം ചെയ്യുന്ന തുറന്ന ഇടങ്ങളിൽ നാച്ചുറൽ ലൈറ്റിനും പ്രാധാന്യം നൽകി. ഇതിനായി ധാരാളം സ്‌കൈലൈറ്റ്, വെർട്ടിക്കൽ ഓപ്പണിങ്ങുകൾ പൊതുവിടത്തിലുണ്ട്. അതിനാൽ കോമൺ ഹാളിൽ പകൽസമയം ലൈറ്റിടേണ്ട കാര്യമേയില്ല.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, വിശാലമായ ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 3500 ചതുരശ്രയടിയാണ് വിസ്തീർണം.
വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ. സിറ്റൗട്ടിൽ ഗ്രാനൈറ്റും മറ്റുചിലയിടങ്ങളിൽ വുഡൻ ഫിനിഷ്ഡ് ടൈലുമുണ്ട്. ഫർണിച്ചർ കൂടുതൽ കസ്റ്റമൈസ് ചെയ്തു. തേക്ക്+ ആഞ്ഞിലി എന്നിവയാണ് അതിനുപയോഗിച്ചത്.
സ്‌റ്റോറേജിനും ഫങ്ഷനാലിറ്റിക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് ഉൾക്കൊള്ളിച്ചു.
മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
മുറ്റം ബാംഗ്ലൂർ സ്‌റ്റോണും ഗ്രാസും വിരിച്ചു. മുൻവശത്ത് വിശാലമായ ഓപ്പൺ ടെറസുണ്ട്. ചെറിയ പാർട്ടികൾക്ക് വേദിയാകുന്നത് ഇവിടമാണ്. കോവിഡ് കത്തിനിന്ന സമയത്താണ് വീടുപണി പുരോഗമിച്ചത്. ആ സമയത്ത് നിർമാണസാമഗ്രികളുടെ വിലക്കയറ്റവും ദൗർലഭ്യവുംമൂലം പണി അൽപം വൈകി. മൊത്തം രണ്ടുവർഷമെടുത്താണ് വീട് പൂർത്തിയായത്. എങ്കിലും ആഗ്രഹിച്ച പോലെ ഒരു സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.
Project facts
Location- kadayiruppu, Kolenchery
Area- 3500 Sq.ft
Owner- Ramachandran
Design- Anoop K G
Cadd Artech, Angamali
04842456360
Mob- 9037979660
Y.C- Jan 2022
English Summary- Tropical Colonial House; Veedu Magazine Malayalam