മനംമയക്കുന്ന ഭംഗി, സർപ്രൈസുകൾ! ഹിറ്റായി പ്രവാസിവീട്
മലപ്പുറം ജില്ലയിലെ വൈലത്തൂരാണ് പ്രവാസിയായ മുനീറിന്റെ പുതിയവീട്. വീതി കുറഞ്ഞു നീളത്തിലുള്ള 10 സെന്റ് പ്ലോട്ടിന് അനുസൃതമായാണ് രൂപകൽപന ചെയ്തത്. വീടിനകത്തേക്ക് കയറിയാൽ ഇത്ര ഇടുക്കമുള്ള പ്ലോട്ടിലാണ് പണിതതെന്ന് പറയുകയില്ല എന്നതാണ് ഹൈലൈറ്റ്. വീടിന് രണ്ടുമുഖങ്ങളുണ്ട്. രണ്ടുഭാഗത്തും ലാറ്ററൈറ്റ് ക്ലാഡിങ്

മലപ്പുറം ജില്ലയിലെ വൈലത്തൂരാണ് പ്രവാസിയായ മുനീറിന്റെ പുതിയവീട്. വീതി കുറഞ്ഞു നീളത്തിലുള്ള 10 സെന്റ് പ്ലോട്ടിന് അനുസൃതമായാണ് രൂപകൽപന ചെയ്തത്. വീടിനകത്തേക്ക് കയറിയാൽ ഇത്ര ഇടുക്കമുള്ള പ്ലോട്ടിലാണ് പണിതതെന്ന് പറയുകയില്ല എന്നതാണ് ഹൈലൈറ്റ്.
വീടിന് രണ്ടുമുഖങ്ങളുണ്ട്. രണ്ടുഭാഗത്തും ലാറ്ററൈറ്റ് ക്ലാഡിങ് ടൈൽസ് ഭംഗിനിറയ്ക്കുന്നു. മാത്രമല്ല പുറത്തെ റോഡിൽനിന്ന് കാണുന്നതിൽ നിന്നും വ്യത്യസ്തമായ കൂടുതൽ മനോഹരമായ പുറംകാഴ്ച അകത്തെ മുറ്റത്തുനിന്ന് നോക്കിയാൽ ലഭിക്കും.
എലിവേഷനിലെ ഡബിൾഹൈറ്റ് ഭാഗം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. മറുവശം ഫ്ലാറ്റായി വാർത്തു. അങ്ങനെ ഫ്യൂഷൻ ശൈലിയുടെ മനോഹാരിതയാണ് എലിവേഷന്റെ ആകെത്തുക. ചെറിയ സിറ്റൗട്ടിൽ പ്രധാനവാതിലിനോട് ചേർന്നഭിത്തി ലാറ്ററൈറ്റ് ക്ലാഡിങ് ടൈൽ പതിച്ചു ഹൈലൈറ്റ് ചെയ്തു. വീടിന്റെ മുകൾനിലയിൽ എലിവേഷനിലും ഇത് തുടരുന്നുണ്ട്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2700 ചതുരശ്രയടിയാണ് വിസ്തീർണം.
അകത്തേക്ക് കയറുമ്പോൾ വശത്തായി സ്വകാര്യതയോടെ ഫോർമൽ ലിവിങ് വേർതിരിച്ചു. ഫാമിലി ലിവിങ്- ഡൈനിങ്- കിച്ചൻ സ്‌പേസുകൾ ഓപ്പൺ തീമിൽ പരസ്പരം വിനിമയം ചെയ്യുന്നതരത്തിലാണ് വിന്യസിച്ചത്.
ഫർണിച്ചറുകൾ കൂടുതലും റെഡിമെയ്ഡ് ആയി വാങ്ങി. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്.
ഡബിൾഹൈറ്റ് സ്‌പേസുകളും എയർവെന്റുകളുമാണ് മറ്റൊരു ഹൈലൈറ്റ്. വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കാനും മികച്ച ക്രോസ് വെന്റിലേഷൻ ലഭിക്കാനും ഇത് ഉപകരിക്കുന്നു.
മെറ്റൽ ഫ്രയിമിൽ തടിപൊതിഞ്ഞാണ് സ്‌റ്റെയർ നിർമിച്ചത്. വുഡ് ഫ്രയിമിൽ ടഫൻഡ് ഗ്ലാസ് ഫിറ്റ് ചെയ്ത കൈവരികളും സുന്ദരമാണ്.
അക്രിലിക്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
സിംപിൾ എലഗന്റ് തീമിലാണ് നാലു കിടപ്പുമുറികളും. എല്ലാ മുറികളുടെയും ഹെഡ്ബോർഡിൽ വ്യത്യസ്ത കളർ പാറ്റേൺ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ വിന്യസിച്ചു.
രാത്രിയിലാണ് വീടുകാണാൻ കൂടുതൽ ഭംഗി. വീടിന്റെ സ്‌ട്രക്‌ചറിലും ലാൻഡ്സ്കേപ്പിലും നിരവധി സ്പോട്ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. സന്ധ്യയ്ക്ക് ഇവ കൺതുറക്കുമ്പോൾ വീടിനുചുറ്റും ഹൃദ്യമായ ആംബിയൻസ് നിറയുന്നു. പാലുകാച്ചലിനെത്തിയവർക്കെല്ലാം പറയാൻ അഭിനന്ദന വാക്കുകൾ മാത്രം.
Project facts
Location- Vailathur, Malappuram
Plot- 10 cent
Area- 2700 Sq.ft
Owner- Muneer
Architect- Rafeek
Engineer- Shuhaib
Interior Design- Uvaizi
Mob- 9946203080 ,9567333318
Indlands Architects
Y.C- Apr 2022
ചിത്രങ്ങൾ- അഖിൽ കൊമാച്ചി
English Summary- Tropical Contemporary House- Veedu Magazine Malayalam