മനംകവരുന്ന വീട്! ഒരുനിലയുടെ സന്തോഷം, ഇരുനിലയുടെ ലുക്ക്
കോട്ടയം ജില്ലയിലെ ഒറവക്കലിലാണ് ജോയിയുടെയും കുടുംബത്തിന്റെയും പുതിയവീട്. ഒരേക്കറോളം വരുന്ന പ്ലോട്ടിൽ പ്രകൃതിയോടിണങ്ങിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ടു വശങ്ങളിൽ നിന്നും വീട്ടിലേക്കു വഴി ഉള്ളതിനാൽ വീടിനു രണ്ടു മുഖങ്ങളുണ്ട്. വീട്ടുകാരുടെ പ്രധാന ആവശ്യം തങ്ങളുടെ പഴയ ഓടിട്ട മച്ചുള്ള വീട്ടിലെ

കോട്ടയം ജില്ലയിലെ ഒറവക്കലിലാണ് ജോയിയുടെയും കുടുംബത്തിന്റെയും പുതിയവീട്. ഒരേക്കറോളം വരുന്ന പ്ലോട്ടിൽ പ്രകൃതിയോടിണങ്ങിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ടുവശങ്ങളിൽനിന്നും വീട്ടിലേക്കു വഴി ഉള്ളതിനാൽ വീടിനു രണ്ടു മുഖങ്ങളുണ്ട്.
വീട്ടുകാരുടെ പ്രധാന ആവശ്യം തങ്ങളുടെ പഴയ ഓടിട്ട മച്ചുള്ള വീട്ടിലെ തണുപ്പും അന്തരീക്ഷവും പുതിയ വീട്ടിലും കിട്ടണം എന്നതായിരുന്നു. അതിനായി ഗ്രൗണ്ട് ഫ്ലോർ ഫ്ലാറ്റ് വാർത്തശേഷം 1.2 മീറ്റർ ഉയരത്തിൽ ബ്രിക്ക് വർക്ക് ചെയ്തു അതിനുമുകളിൽ ട്രസ് വർക്ക് ചെയ്തു ഓടിട്ടിരിക്കുകയാണ്. ഇത്തരത്തിൽ ചെയ്തതിനാൽ ചൂട് വളരെ കുറയുകയും മഴക്കാലത്ത് ഇത് വീടിനു ഒരു സംരക്ഷണ കവചമായി മാറുകയും ചെയ്യും. ഫ്ലോർ വരെ താഴ്ന്ന വലിയ ജനലുകളും ശരിയായ രീതിയിൽ ഉള്ള ക്രോസ് വെന്റിലേഷനും എല്ലാറൂമുകളിലും ചെയ്തിട്ടുണ്ട്.
ലിവിങ് റൂമിനോട് ചേർന്നുള്ള ഡബിൾ ഹൈറ്റിൽ ഉള്ള ലൈറ്റ് കോർട്ട്യാർഡ് നാച്ചുറൽ ലൈറ്റ് കിട്ടുന്നതിനൊപ്പം ചൂട് വായുവിനെ പുറംതള്ളി ഉള്ളിൽ തണുത്ത അന്തരീക്ഷം നില നിർത്തുവാനും സഹായിക്കുന്നു. ഇവിടം നാച്ചുറൽ പ്ലാന്റും ഒരു ചെറിയ ഫൗണ്ടനും കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു.
മുകളിലെ ആറ്റിക് സ്പേസിലേക്കു കയറാൻ വീടിന്റെ ഉള്ളിൽ നിന്ന് തന്നെ സ്‌റ്റെയർകേസുണ്ട്. ഇപ്പോൾ യൂട്ടിലിറ്റി ഏരിയ ആയി ഉപയോഗിക്കുന്ന മുകളിൽ പിന്നീട് ഒരു ഹോംതിയറ്റർ ചെയ്യുവാൻ വീട്ടുകാർക്ക് പ്ലാൻ ഉണ്ട്. attic സ്പേസിൽ നിന്നും ഓപ്പൺ ചെയ്യാവുന്ന വിന്ഡോ വഴി ഓപ്പൺ ടെറസിലേക്കു ഇറങ്ങാം. ഇവിടെ നിന്നാൽ താഴെ ലാൻഡ്‌സ്‌കേപ്പിന്റെ മനോഹാരിത ആസ്വദിക്കാം.
ഇരുവശങ്ങളും ലാൻഡ്സ്‌കേപ്പ് ചെയ്തു മനോഹരമാക്കിയിരിക്കുന്ന ഗേറ്റ് കടന്നാൽ നാച്ചുറൽ സ്റ്റോൺ പാകിയ വഴിയും പേൾ ഗ്രാസ് ഉപയോഗിച്ച് ചെയ്ത ലാൻഡ്‌സ്‌കേപ്പും അതിൽ ഒരു ഫൗണ്ടനും ഉണ്ട്. കാർപോർച്ചും അതിനോട് ചേർന്ന് L ഷേപ്പിൽ ഉള്ള സിറ്റ്ഔട്ടും കടന്നു ലിവിങ്ങിൽ എത്താം.
ലിവിങ്ങിലെ ഒരു വോൾ വോൾപേപ്പർ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇവിടെ കിഴക്കു ഫേസ് ചെയ്തു ഒരു പ്രയർ ഏരിയയും ഒരുക്കിയിട്ടുണ്ട്. ജിപ്സം ബോർഡും മറൈൻ പ്ലൈവുഡും ലാമിനെറ്റും ഉപയാഗിച്ചു ചെയ്ത ഫോൾസ് സീലിങ്ങിൽ സ്ട്രിപ്പ് ലൈറ്റ് ഉപയോഗിച്ച് മൂഡ് ലൈറ്റിങ് ചെയ്തിരിക്കുന്നു. സിറ്റ്ഔട്ടിൽ ലപോത്ര ഫിനിഷ് ഗ്രാനൈറ്റും ഉള്ളിൽ ഡിജിറ്റൽ പ്രിന്റഡ് വിട്രിഫൈഡ് ടൈലും ഉപയോഗിച്ചിരിക്കുന്നു .
ഫാമിലി ലിവിങും ഡൈനിങ് റൂമും ഒരുമിച്ചാണ് ചെയ്തിരിക്കുന്നത്. ഡൈനിങ്ങിൽനിന്ന് ഫ്രഞ്ച് വിന്ഡോ വഴി പാറ്റിയോയിലേക്കു കടക്കാം. ഇതിനോടുചേർന്ന് ഒരു സ്വിമ്മിങ് പൂളും ചെയ്തിരിക്കുന്നു.
കിച്ചണിൽ ഒരു ബ്രേക്ക് ഫാസ്റ്റ് ടേബിളും ഐവറി കളർ കൗണ്ടർ ടോപ് ഉപയോഗിച്ച് നിർമിച്ച കൗണ്ടറും ഉണ്ട്. തുടർന്ന് സ്റ്റോറും വർക്ക് ഏരിയയും വീടിനു പുറത്തു ഒരു വിറകടുപ്പ് ഉള്ള കിച്ചണും ഉണ്ട്.
ഈ ഒരുനില വീട്ടിൽ നാലു ബെഡ്റൂമുകൾ ആണ് ഉള്ളത്. ബെഡ്‌റൂമുകൾക്കെല്ലാം ഡ്രസ്സ് ഏരിയയും അറ്റാച്ഡ് ബാത്റൂമും ഉണ്ട്. ഗ്ലാസ് പാർട്ടീഷൻ ഉപയോഗിച്ച് ഡ്രൈ-വെറ്റ് ഏരിയ തിരിച്ചിരിക്കുന്നു. എല്ലാ ബാത്റൂമുകളിലും സോളർ വാട്ടർ ഹീറ്ററിൽ നിന്നുള്ള സപ്ലൈ ഉണ്ട് .
5 KV സോളർ ഇൻവെർട്ടർ ഉപയോഗിച്ചാണ് ഭൂരിഭാഗം ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിക്കുന്നത്. വീട്ടിലെ കോളിങ് ബെൽ, ക്യാമറ, ലൈറ്റുകൾ, ടിവി തുടങ്ങിയവയെല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ച് കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഹോം ഓട്ടമേഷൻ ഇവിടെ ചെയ്തിട്ടുണ്ട്.
Project facts
Location- Oravackal, Kottayam
Area- 2832 Sq.ft
Owner- Joy P Kurian, Elsy
Design, Construction- Purple Builders, Thodupuzha
Mob- 9495602810
Y.C- 2022
English Summary- Single Storeyed House- Kerala House Plan