മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് പ്രവാസിയായ നൗഫലിന്റെ പുതിയവീട്. 36 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണിതത്. സഹോദരന്റെ വീടുപണിതുകൊടുത്ത ഡിസൈനർ സുബീഷിനെ വിശ്വസിച്ച് പണിയേൽപിച്ചു. ഇതിന്റെ രസമെന്തെന്നാൽ പണിതുടങ്ങി പൂർത്തിയായിട്ടും ബിസിനസ് തിരക്കുകൾമൂലം പ്രവാസി ഗൃഹനാഥനും കുടുംബത്തിനും ഇതുവരെ നാട്ടിലെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് പ്രവാസിയായ നൗഫലിന്റെ പുതിയവീട്. 36 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണിതത്. സഹോദരന്റെ വീടുപണിതുകൊടുത്ത ഡിസൈനർ സുബീഷിനെ വിശ്വസിച്ച് പണിയേൽപിച്ചു. ഇതിന്റെ രസമെന്തെന്നാൽ പണിതുടങ്ങി പൂർത്തിയായിട്ടും ബിസിനസ് തിരക്കുകൾമൂലം പ്രവാസി ഗൃഹനാഥനും കുടുംബത്തിനും ഇതുവരെ നാട്ടിലെത്തി വീട് കാണാനായിട്ടില്ല. 

ഒരർഥത്തിൽ 'സ്മാർട്ഫോൺ വഴി പണിത വീട്' എന്നിതിനെ വിശേഷിപ്പിക്കാം. കാരണം വീടുപണിയുടെ തുടക്കം മുതൽ ഒടുക്കംവരെ ഓരോ ഘട്ടങ്ങളും മേൽനോട്ടം വഹിച്ചതും നിർദേശങ്ങൾ നൽകിയതും വാട്സ്ആപ്, ബോട്ടിം അടക്കമുള്ള ആപ് വഴിയാണ്.

ADVERTISEMENT

T ഷേപ്പിലുള്ള പ്ലോട്ടാണ് ഇവിടെ. അതിനനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. വീതിയുള്ള ഭാഗത്ത് വീടും നീളമുള്ള ഭാഗത്ത് മുറ്റവും ഡ്രൈവ് വേയും വരുംവിധം ചിട്ടപ്പെടുത്തി. 

കേരളത്തിന്റെ ധാരാളം മഴ ലഭിക്കുന്ന കാലാവസ്ഥയെ പരിഗണിച്ചാണ് എലിവേഷൻ രൂപകൽപന ചെയ്തത്. മേൽക്കൂര ഫ്ലാറ്റായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു.  വെള്ളനിറമാണ് പുറംചുവരുകളിൽ. ഇതിന് വേർതിരിവേകാൻ ലാറ്ററൈറ്റ് ക്ലാഡിങ് ഷോവോളുകൾ  ഹാജരുണ്ട്. താന്തൂർ സ്‌റ്റോൺ വിരിച്ച മുറ്റവും പുൽത്തകിടിയും ചെടികളുമുള്ള ലാൻഡ്സ്കേപ്പും വീടിന്റെ പുറംകാഴ്ചയുടെ ഭംഗിക്ക് പിന്തുണയേകുന്നു.

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4000 ചതുരശ്രയടിയാണ് വിസ്തീർണം.

സിറ്റൗട്ടിന്റെ വശത്തായി എംഎസ് ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ഭിത്തികൾ കൊണ്ടുവേർതിരിച്ച മിനികോർട്യാർഡുണ്ട്.

ADVERTISEMENT

സ്‌റ്റെയറാണ് മറ്റൊരു ആകർഷണം. RCC സ്ട്രക്ചറിൽ തേക്ക് പൊതിഞ്ഞാണ് ഇതുനിർമിച്ചത്. ആദ്യലാൻഡിങ്ങിൽ ഒരു സ്റ്റഡി ഏരിയയും വേർതിരിച്ചു.

കോമൺ ഏരിയകൾ ഇറ്റാലിയൻ മാർബിൾ വിരിച്ചു. കിടപ്പുമുറികൾ വുഡൻ ഫ്ളോറിങ് ചെയ്തു.  ഫർണിച്ചറുകൾ തേക്ക് ഫിനിഷിൽ വാങ്ങിയതാണ്.

ഡൈനിങ്ങിൽനിന്ന് പാറ്റിയോ വഴി കോർട്യാർഡിലേക്ക് പ്രവേശിക്കാം. ഇവിടെ മഴയും വെയിലും ഉള്ളിലെത്തുംവിധം കോർട്യാർഡ് ക്രമീകരിച്ചു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. സുരക്ഷയ്ക്കായി ഗ്രില്ലുകളുമുണ്ട്.

ഒരു റിസോർട് ആംബിയൻസ് ലഭിക്കുംവിധമാണ് നാലുകിടപ്പുമുറികളും. ഹെഡ്‌സൈഡ് ഭിത്തി ടീക് വുഡൻ പാനലിങ് ടെക്സ്ചർ പെയിന്റ് എന്നിവയിലൂടെ കമനീയമാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുമുണ്ട്.

ADVERTISEMENT

അക്രിലിക്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

ചുരുക്കത്തിൽ കഴിവതുംവേഗം നാട്ടിലെത്തി തങ്ങളുടെ സ്വപ്നങ്ങൾ കൊണ്ട് തുന്നിച്ചേർത്ത ഭവനം കാണാനും ഗൃഹപ്രവേശം നടത്താനുമായി കാത്തിരിക്കുകയാണ് വീട്ടുകാർ.

Project facts

Location- Changaramkulam, Malappuram

Plot- 36 cent

Area- 4000 Sq.ft

Owner- Noufal

Designer- Subeesh Vattapparambil

Span Architects

Mob- 9846882254

Y.C- Aug 2022

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

Englsh Summary- House Supervised from Aborad; Veedu Magazine Malayalam