വൈവിധ്യമാർന്ന അനേകം വീടുകൾ 2022 ൽ വീട് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിച്ചു. അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചില വീടുകൾ ഒന്നുകൂടി കാണാം...പുതിയ വർഷം നിങ്ങളുടെ ഭവനസ്വപ്നങ്ങൾ സഫലമാകട്ടെ എന്നാശംസിക്കുന്നു.

വൈവിധ്യമാർന്ന അനേകം വീടുകൾ 2022 ൽ വീട് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിച്ചു. അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചില വീടുകൾ ഒന്നുകൂടി കാണാം...പുതിയ വർഷം നിങ്ങളുടെ ഭവനസ്വപ്നങ്ങൾ സഫലമാകട്ടെ എന്നാശംസിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യമാർന്ന അനേകം വീടുകൾ 2022 ൽ വീട് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിച്ചു. അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചില വീടുകൾ ഒന്നുകൂടി കാണാം...പുതിയ വർഷം നിങ്ങളുടെ ഭവനസ്വപ്നങ്ങൾ സഫലമാകട്ടെ എന്നാശംസിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യമാർന്ന അനേകം വീടുകൾ 2022 ൽ വീട് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ  സാധിച്ചു. അവയിൽ വിവിധ ശ്രേണികളിൽ ( Low Cost, Traditional, Cost Effective, Luxury) ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചില വീടുകൾ ഒന്നുകൂടി കാണാം...മികച്ച വീട് വിഡിയോകൾ കാണാൻ മനോരമവീട് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ.. പുതിയ വർഷം നിങ്ങളുടെ ഭവനസ്വപ്നങ്ങൾ സഫലമാകട്ടെ എന്നാശംസിക്കുന്നു.

Low Cost Home

ADVERTISEMENT

16 ലക്ഷം! ഇത് ചെറിയ കുടുംബത്തിന് പറ്റിയവീട്; വിഡിയോ

കൊക്കിലൊതുങ്ങുന്ന വീട്- കോട്ടയം നെടുങ്ങാടപ്പള്ളിയിലുള്ള ജയകുമാറിന്റെയും കുടുംബത്തിന്റെയും വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം.  40 വർഷത്തിലേറെ പഴക്കമുള്ള, അസൗകര്യങ്ങൾ ഏറെയുണ്ടായിരുന്ന കുടുംബവീട് പൊളിച്ചാണ് പുതിയ വീട് പണിതത്. 1000 ചതുരശ്രയടിക്ക് താഴെ 15 ലക്ഷം രൂപ ബജറ്റിലൊതുങ്ങുന്ന ഒരുനില വീട്- ഇതായിരുന്നു ആഗ്രഹം. സുഹൃത്തായ ആർക്കിടെക്ട് റെനീഷിനെയാണ് വീടുപണി ഏൽപിച്ചത്. 

മേൽക്കൂര നിരപ്പായി വാർത്തു. കാഴ്ചയിലെ ഭംഗിക്കുവേണ്ടി മുൻവശത്ത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. പഴയ തറവാട്ടിലെ ഓട് കഴുകി പുനരുപയോഗിക്കുകയായിരുന്നു. അതുപോലെ പഴയവീട്ടിലെ തടിയും ജനൽ, കട്ടിള, ഫർണീച്ചറുകൾക്കായി പുനരുപയോഗിച്ചു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 965 ചതുരശ്രയടിയിലുള്ളത്.

ADVERTISEMENT

Click to Read full story 

***

Traditional Home

ഇത് മലയാളികൾ ഹൃദയത്തിൽ ഏറ്റെടുത്ത വീട്! വിഡിയോ

ADVERTISEMENT

 

പരമ്പരാഗത ഭംഗിയും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട്. ഇതായിരുന്നു ഡോക്ടർ ദമ്പതികളായ ശ്രീഹരിക്കും അശ്വതിക്കും വേണ്ടിയിരുന്നത്. പരമ്പരാഗത ശൈലിയിൽ നാലുകെട്ട് മാതൃകയിലാണ് വീടിന്റെ നിർമാണം. 37 സെന്റിൽ 3800 ചതുരശ്രയടിയാണ് വിസ്തീർണം. ഫ്ലാറ്റായി വാർത്ത്, അതിനുമുകളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചാണ് മേൽക്കൂര ഒരുക്കിയത്. അങ്ങനെ ടെറസിൽ കുറച്ചിട യൂട്ടിലിറ്റി സ്‌പേസായി മാറ്റാനും കഴിഞ്ഞു.

മരങ്ങൾ പരമാവധി നിലനിർത്തിക്കൊണ്ടു വേണം വീടു പണിയാൻ എന്നതായിരുന്നു ഇരുവരുടെയും തീരുമാനം. മുറ്റത്തുണ്ടായിരുന്ന മാവ്    സംരക്ഷിച്ചു കൊണ്ടാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. മുറ്റം കരിങ്കല്ലും പുല്ലും ഇടകലർത്തി നൽകി ഭംഗിയാക്കി. വെട്ടുകല്ല് കൊണ്ടാണ് മുറ്റം വേർതിരിക്കുന്ന ചെറുമതിലും തുളസിത്തറയും നിർമിച്ചത്. സമീപം ക്ഷേത്രമുണ്ട്. ഇങ്ങനെ പരിസരം കൂടി പരിഗണിച്ചാണ്‌ വീടിന്റെ ദർശനവും മുറികളും ക്രമീകരിച്ചത്.

സ്വീകരണമുറി, ഊണുമുറി, കോർട്‌യാർഡ്, അടുക്കള, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇടങ്ങളുടെ ക്രമീകരണത്തിൽ പൂർണമായും വാസ്തുനിയമങ്ങൾ പിന്തുടർന്നിട്ടുണ്ട്. കാറ്റിനും വെളിച്ചത്തിനും പ്രകൃതിക്കും പ്രാധാന്യം നൽകി, തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. 

Click to Read full story

***

Cost Effective Home

മോഹിപ്പിച്ചു കളഞ്ഞു! ഇത് സാധാരണക്കാരന്റെ ആഡംബരവീട്; വിഡിയോ

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ഒരു അപ്പർ പാർട്ടി സ്‌പേസ് എന്നിവയാണ് 1250 ചതുരശ്രയടി വീട്ടിലുള്ളത്. ഒരു ലക്ഷുറി വീടിന്റെ പ്രതീതി ലഭിക്കുംവിധമാണ് ഇന്റീരിയർ ഒരുക്കിയത്.

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതുകൊണ്ട് പരമാവധി വിശാലത ലഭിച്ചു. വാതിൽ തുറന്നുകയറുമ്പോൾ ഒരു സോഫയും ടിവി യൂണിറ്റും മാത്രമാണ് ലിവിങ് സ്‌പേസ്. വാതിൽ മുതൽ വീടിന്റെ അങ്ങേയറ്റംവരെ ഡിസൈനർ ടൈൽസ് വിരിച്ചു. മുകളിൽ TKT പാനലാണ് ചെയ്തിരിക്കുന്നത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 19.5 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാൻ സാധിച്ചു.  

Click to Read full story

***

Luxury Home

2022 ൽ കണ്ട ഏറ്റവും വലിയ വീട്; വിഡിയോ 

തിരൂർ വൈലത്തൂരാണ് ഒപിഎസ് മാൻഷൻ എന്ന ഈ ബ്രഹ്മാണ്ഡവീട് സ്ഥിതി ചെയ്യുന്നത്. റോയൽ- കൊളോണിയൽ ശൈലിയിൽ, വിശാലമായ ലാൻഡ്സ്കേപ്പിനുനടുവിൽ വെണ്മയുടെ പ്രൗഢിയിൽ നിലകൊള്ളുകയാണ് ഈ കൊട്ടാരം. പ്രവാസി വ്യവസായി ഒ.പി ഷാജിയാണ് ഈ വീടിന്റെ ഉടമസ്ഥൻ. 

അടിമുടി വെള്ളനിറത്തിയിലുള്ള കൊത്തുപണികളും നെടുനീളൻ പില്ലറുകളും പലതട്ടുകളായി ഷിംഗിൾസ് വിരിച്ച മകുടങ്ങളും അനുബന്ധമായി കൂർത്ത അഗ്രമുള്ള ചെറുകെട്ടുകളുമാണ് എലിവേഷന്റെ റോയൽ കൊളോണിയൽ ഭംഗി പ്രതിഫലിപ്പിക്കുന്നത്.

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് അതിഗംഭീരമായ റോയൽ ഹാളിലേക്കാണ്. ആദ്യം കാഴ്ച പതിയുന്നത് ഇരുകൈവരികളായി തുടങ്ങി പടരുന്ന ഗംഭീര സ്റ്റെയർകേസിലേക്കാണ്.

ഡബിൾ ഹൈറ്റ് സ്‌പേസുകളുടെ വിശാലത, മുഴുവൻ ഭിത്തികളിലും നിറയുന്ന ഡിസൈൻ വർക്കുകൾ, മുന്തിയ തടിയിൽ കൊത്തിയെടുത്ത ഫർണിഷിങ്, സ്വർണവെളിച്ചം വിതറുന്ന ഷാൻലിയറുകളും ലൈറ്റുകളും...  നിലത്തുവിരിയുന്ന ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢി... അങ്ങനെ ആഡംബരത്തിന്റെ ഔന്നത്യമാണ് ഇവിടെ കാണാനാവുക.

Click to Read full story 

***

English Summary- Best Random Houses Viewed in 2022