സ്വന്തം വീട് ഒരുക്കിയ വിശേഷങ്ങൾ ഡിസൈനർ കൂടിയായ സുഫൈൽ പങ്കുവയ്ക്കുന്നു. ആദ്യമായി ചെയ്യുന്ന പ്രോജക്ട് സ്വന്തം വീടുതന്നെയായി എന്ന യാദൃശ്ചികതയുണ്ട്‌. ഒപ്പം പങ്കാളികളും കട്ടയ്ക്കുണ്ടായിരുന്നു. ട്രോപ്പിക്കൽ- ട്രഡീഷണൽ ശൈലിയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം വീട് ഒരുക്കിയ വിശേഷങ്ങൾ ഡിസൈനർ കൂടിയായ സുഫൈൽ പങ്കുവയ്ക്കുന്നു.

ആദ്യമായി ചെയ്യുന്ന പ്രോജക്ട് സ്വന്തം വീടുതന്നെയായി എന്ന യാദൃശ്ചികതയുണ്ട്‌. ഒപ്പം പങ്കാളികളും കട്ടയ്ക്കുണ്ടായിരുന്നു. ട്രോപ്പിക്കൽ- ട്രഡീഷണൽ ശൈലിയിലാണ് വീട് ഒരുക്കിയത്. കണ്ണിൽ കുത്തികയറുന്ന നിറങ്ങൾ ഒന്നുമില്ലാതെ സ്വാഭാവികത്തനിമയിലാണ് വീടൊരുക്കിയത്. 

ADVERTISEMENT

പഴയ വീട് പൊളിച്ചാണ് പുതിയത് പണിതത്. പഴയ വീട്ടിലെ പല സാമഗ്രികളും പുനരുപയോഗിക്കാൻ സാധിച്ചു. പഴയ വീട്ടിൽ ഓടുകൊണ്ടുള്ള സിറ്റൗട്ട് ഉണ്ടായിരുന്നു. ഇത് പുതിയ വീട്ടിലും പുനഃസൃഷ്ടിച്ചു. ഇത് എക്സ്റ്റീരിയറിലെ ഒരു കൗതുകമാണ്. നാച്ചുറൽ തനിമയിലാണ് ചുറ്റുപാടുകളും. വെട്ടുകല്ലും ബേബിമെറ്റലും വിരിച്ചാണ് മുറ്റമൊരുക്കിയത്.

ഇവിടെയുള്ള ഒരു ഹൈലൈറ്റ് പെയിന്റ് വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതാണ്. പകരം ഓക്സൈഡ് ഫിനിഷിലാണ് ചുവരുകളും നിലവുമെല്ലാം. പുറംഭിത്തികളിൽ റെഡ്+ ബ്ലാക് ഓക്സൈഡ് ഹാജരുണ്ട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികളുമുണ്ട്. മൊത്തം 1800 ചതുരശ്രയടിയാണ് വിസ്തീർണം.

ചെറിയ വീടായതുകൊണ്ട് പരമാവധി ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ. ലിവിങ്ങിന് മാത്രം ചെറിയ സ്വകാര്യത നൽകി. ഡൈനിങ്- കിച്ചൻ- കോർട്യാർഡ് എല്ലാം ഓപ്പൺ ഹാളിന്റെ ഭാഗമാണ്. മെറ്റൽ+ വുഡ് ഫിനിഷിൽ ഒരു L സീറ്റർ സോഫയാണ് ലിവിങ്ങിലുള്ളത്. നിലത്ത് കോട്ടാസ്റ്റോൺ വിരിച്ചു.

ADVERTISEMENT

കോർട്യാർഡാണ് വീടിനുള്ളിലെ ഞങ്ങളുടെ ഇഷ്ടയിടം. ഇഷ്ടിക എക്സ്പോസ്ഡ് ജാളി ഫിനിഷിൽ അടുക്കിയാണ് കോർട്യാർഡിന്റെ ചുവരുകൾ കെട്ടിയത്. ഇതുവഴി കാറ്റും വെളിച്ചവും ഉള്ളിലെത്തുന്നു. ഇവിടെ വാട്ടർബോഡിയുമുണ്ട്. വാഷ് ഏരിയയും ഇവിടെയാണ്. കോൺക്രീറ്റ് റിങ് വാർത്താണ് വാഷ് ബേസിൻ നിർമിച്ചത്.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ. മുകളിലെ കിടപ്പുമുറിയിൽനിന്ന് ബാൽക്കണിയിലേക്കിറങ്ങാം.  എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിലാണ് താഴത്തെ കിടപ്പുമുറികൾ. മുകളിലെ മുറി ട്രസ് ചെയ്ത് ഓടുവിരിച്ചു. അടിയിൽ സീലിങ് ഓടുമുണ്ട്.

ഡൈനിങ്- കിച്ചൻ വേർതിരിക്കുന്നത് തടികൊണ്ടുള്ള പാൻട്രിയാണ്. ഇവിടം ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായോ വർക്ക്-സ്‌പേസ് ആയോ ഉപയോഗിക്കാം. മിനിമൽ ഫിനിഷിലാണ് കിച്ചൻ. പ്ലൈവുഡ് കൊണ്ടാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.ഇവിടെയും സീലിങ് സിമന്റ് ഫിനിഷിലാണ്.

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ സ്വപ്നവീട് അതിന്റെ പൂർണതയിൽ ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ.

ADVERTISEMENT

Project facts

Location- Karathur, Tirur

Plot- 15 cent

Area- 1800 Sq.ft

Owner- Sulaiman & Sajitha

Design- Sufail Shalu, AM Rahees, Muhammed Shafi

Hayit Concepts

hayitconcepts@gmail.com

Y.C- 2022

English Summary- Eco friendly Simple House Tirur- Veedu Magazine Malayalam