അതിമനോഹരം! സ്വപ്നം പോലെയൊരു വീട്; വിഡിയോ
കായംകുളം എരുവയിലുള്ള സൗപർണിക എന്ന വീടിന്റെ വിശേഷങ്ങൾ സ്വപ്നയും പ്രദീപും പങ്കുവയ്ക്കുന്നു. ഞങ്ങൾ കായംകുളത്ത് സ്വപ്ന സിൽക്‌സ് എന്ന സ്ഥാപനം നടത്തുന്നു. എന്റെ അച്ഛൻ 20 വർഷം മുൻപ് നിർമിച്ച വീടാണിത്. അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തിയാണ് കാലോചിതമായി വീട് നവീകരിച്ചത്. സ്ട്രക്ചർ നിലനിർത്തി അകത്തളങ്ങൾ
കായംകുളം എരുവയിലുള്ള സൗപർണിക എന്ന വീടിന്റെ വിശേഷങ്ങൾ സ്വപ്നയും പ്രദീപും പങ്കുവയ്ക്കുന്നു. ഞങ്ങൾ കായംകുളത്ത് സ്വപ്ന സിൽക്‌സ് എന്ന സ്ഥാപനം നടത്തുന്നു. എന്റെ അച്ഛൻ 20 വർഷം മുൻപ് നിർമിച്ച വീടാണിത്. അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തിയാണ് കാലോചിതമായി വീട് നവീകരിച്ചത്. സ്ട്രക്ചർ നിലനിർത്തി അകത്തളങ്ങൾ
കായംകുളം എരുവയിലുള്ള സൗപർണിക എന്ന വീടിന്റെ വിശേഷങ്ങൾ സ്വപ്നയും പ്രദീപും പങ്കുവയ്ക്കുന്നു. ഞങ്ങൾ കായംകുളത്ത് സ്വപ്ന സിൽക്‌സ് എന്ന സ്ഥാപനം നടത്തുന്നു. എന്റെ അച്ഛൻ 20 വർഷം മുൻപ് നിർമിച്ച വീടാണിത്. അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തിയാണ് കാലോചിതമായി വീട് നവീകരിച്ചത്. സ്ട്രക്ചർ നിലനിർത്തി അകത്തളങ്ങൾ
കായംകുളം എരുവയിലുള്ള സൗപർണിക എന്ന വീടിന്റെ വിശേഷങ്ങൾ സ്വപ്നയും പ്രദീപും പങ്കുവയ്ക്കുന്നു.
ഞങ്ങൾ കായംകുളത്ത് സ്വപ്ന സിൽക്‌സ് എന്ന സ്ഥാപനം നടത്തുന്നു. എന്റെ അച്ഛൻ 20 വർഷം മുൻപ് നിർമിച്ച വീടാണിത്. അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തിയാണ് കാലോചിതമായി വീട് നവീകരിച്ചത്. സ്ട്രക്ചർ നിലനിർത്തി അകത്തളങ്ങൾ നവീകരിച്ച് വിപുലമാക്കുകയാണ് ചെയ്തത്.
ട്രോപ്പിക്കൽ- കൊളോണിയൽ ശൈലികൾ സമ്മേളിക്കുന്ന എലിവേഷൻ. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകി. വിശാലമായ മുറ്റവും പുൽത്തകിടിയുമെല്ലാം വീടിന് പിന്തുണയേകുന്നു.
പ്രധാന കാർ പോർച്ച് കൂടാതെ ഡിറ്റാച്ഡ് തീമിൽ മറ്റൊരു ഗ്യാരേജുമുണ്ട്. സിറ്റൗട്ട്, വിശാലമായ ലിവിങ് ഹാൾ, ഡൈനിങ്, കിച്ചൻ, വർക്കേരിയ, കോർട്യാർഡ്, ഇൻഡോർ ഗാർഡൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ മൂന്നു കിടപ്പുമുറികൾ, ബാൽക്കണി, മൾട്ടി യൂട്ടിലിറ്റി ഹാൾ എന്നിവയാണുള്ളത്.
പ്രധാനവാതിൽ തുറന്ന് കയറുന്ന അതിവിശാലമായ ഡബിൾഹൈറ്റ് ഹാളിലേക്കാണ്. ഇവിടെ ലിവിങ് ഏരിയ വേർതിരിച്ചു. ഹാളിലെ ഹൈലൈറ്റ് സ്വർണവെളിച്ചം വിതറുന്ന ഷാൻലിയറാണ്. ബെംഗളുരുവിൽനിന്ന് വാങ്ങിയ ഇതിൽ നൂറിലധികം ചെറിയ ലൈറ്റുകളുണ്ട്.
പഴയ വീട്ടിലെ ഹാളിൽ കുറുകെ നിർമിച്ച കോൺക്രീറ്റ് സ്‌റ്റെയർ പൊളിച്ചുകളഞ്ഞു, വശത്തേക്കുമാറ്റി വുഡ്+ ഗ്ലാസ് കോംബിനേഷനിൽ പുതിയ സ്‌റ്റെയർ നിർമിച്ചതോടെ കൂടുതൽ സ്‌പേസ് അകത്തളങ്ങളിൽ ലഭ്യമായി.
ഹാളിൽനിന്ന് പ്രവേശിക്കുന്നത് ഓപ്പൺതീമിൽ ഒരുക്കിയ ഡൈനിങ്- കിച്ചൻ സ്‌പേസിലേക്കാണ്. ഇവിടെ വൈറ്റ് കൗണ്ടർ ടോപ്പുള്ള ഡൈനിങ് ടേബിൾ സെറ്റ് ഒരുക്കി. കുടുംബത്തോടും സുഹൃത്തുക്കളോടുമെല്ലാം സംസാരിച്ചുകൊണ്ട് പാചകം ചെയ്യാൻ ഓപൺ കിച്ചൻ വേർതിരിച്ചു. ഇതിനായി ഇവിടെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. അനുബന്ധമായി വർക്കിങ് കിച്ചനുണ്ട്. പുറത്ത് മറ്റൊരു സ്മോക് കിച്ചനും സെർവന്റ് സ്‌പേസുമുണ്ട്.
വീട്ടിൽ പുതുതായി നിർമിച്ച ഏറ്റവും ഹൈലൈറ്റ് സ്‌പേസ് ബുദ്ധ തീമിലൊരുക്കിയ കോർട്യാർഡാണ്. ഇതിന്റെ വശത്തായി വാഷ് ഏരിയ വിന്യസിച്ചു. സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ ഞങ്ങളുടെ ഇഷ്ടയിടമായ ഇൻഡോർ ഗാർഡനിലേക്കിറങ്ങാം. ചെറിയ ഒത്തുചേരലുകൾക്കും യോഗ-മെഡിറ്റേഷൻ കാര്യങ്ങൾക്കും വേദിയാകുന്നത് ഇവിടമാണ്. കണ്ണൂരിൽനിന്ന് കൊണ്ടുവന്ന നല്ല വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ചാണ് ഇവിടെ ചുവരുകൾ ഹൈലൈറ്റ് ചെയ്തത്. കൂടാതെ ബുദ്ധന്റെ പ്രതിമകളുമുണ്ട്.
അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് മൂന്നുവർഷമായി. അദ്ദേഹമായിരുന്നു ഞങ്ങളുടെ മാർഗദർശിയും പ്രചോദനവും. അച്ഛന്റെ ഓർമകൾ ചിത്രങ്ങളിലൂടെ വീടിനുള്ളിൽ നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. രണ്ടു മക്കളാണ് ഞങ്ങൾക്ക്. മൂത്തയാൾ പ്രാർഥന പ്ലസ്‌വണ്ണിൽ. ഇളയവൾ നക്ഷത്ര ആറാം ക്‌ളാസിൽ. ഇരുവരുടെയും ചിത്രങ്ങളും വീടിന്റെ ചുവരുകൾ അലങ്കരിക്കുന്നു.
സ്‌റ്റെയർ കയറിയെത്തുമ്പോൾ ആദ്യം പ്രാർഥനയുടെ മുറിയാണ്. മകൾ കലാരംഗത്ത് സജീവമാണ്. അവളുടെ ഒരു ഡാൻസ് ഫോട്ടോ വലുതാക്കിയാണ് മുറിയുടെ ഭിത്തി ഹൈലൈറ്റ് ചെയ്തത്.
സ്‌റ്റെയർ കൈവരികൾ മുകൾനിലയ്ക്കുചുറ്റും പ്രദക്ഷിണം വയ്ക്കുന്നുണ്ട്. അത് എത്തിച്ചേരുന്നത് വിശാലമായ മൾട്ടിപർപസ് ഹാളിലേക്കാണ്. മക്കൾക്ക് നൃത്തം പരിശീലിക്കാനും വായിക്കാനുമുള്ള ഇടമാണിത്. ഒപ്പം അവർക്ക് ലഭിച്ച ട്രോഫികളും ഇവിടെ ഡിസ്പ്ളേ ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ ഞങ്ങൾ ആഗ്രഹിച്ച പോലെ കൂടുതൽ കാറ്റും വെളിച്ചവും പോസിറ്റിവിറ്റിയും വീടിനുള്ളിൽ നിറയ്ക്കാൻ ഈ നവീകരണത്തിലൂടെ സാധ്യമായി. ഇപ്പോൾ ഓരോ ദിവസവും കൂടുതൽ മനോഹരവും സന്തോഷകരവുമായി അനുഭവപ്പെടുന്നു..
വീടുപോലെ തന്നെ സുന്ദരമാണ് ഈ വീട്ടുകാരുടെ മനസ്സും. ഇവർ അയൽക്കാർക്ക് നിർമിച്ചുകൊടുത്ത വീടിന്റെ വിശേഷങ്ങൾ മുൻപ് സ്വപ്നവീടിൽ കാണിച്ചിട്ടുണ്ട്.
Project facts
Location- Eruva, Kayamkulam
Owner- Swapna, Pratheep
Design- Reji, Sajiv
Mob- 9995182445