കാഴ്ചയിൽ ന്യൂജെൻ, ഉള്ളിൽ നിറയെ പച്ചപ്പ്; ഹിറ്റായി മോഡേൺ വീട്
തൃശൂർ വാടാനപ്പള്ളിയിലാണ് ആസിഫിന്റെയും കുടുംബത്തിന്റെയും പുതിയവീട്. സമകാലിക ശൈലിയുടെ ഭംഗിക്കൊപ്പം ഹരിതസാന്നിധ്യവും വീടിന് മാറ്റുകൂട്ടുന്നു. ലീനിയർ ബോക്സ് പാറ്റേണുകളുടെ സങ്കലനമാണ് എലിവേഷൻ. ക്ലാഡിങ്, ജിഐ ലൂവറുകൾ, ഗ്ലാസ് എന്നിവ എലിവേഷൻ അലങ്കരിക്കുന്നു. ആസിഫിന്റെ ചില ബന്ധുക്കളുടെ വീട് ചെയ്ത പരിചയമാണ്

തൃശൂർ വാടാനപ്പള്ളിയിലാണ് ആസിഫിന്റെയും കുടുംബത്തിന്റെയും പുതിയവീട്. സമകാലിക ശൈലിയുടെ ഭംഗിക്കൊപ്പം ഹരിതസാന്നിധ്യവും വീടിന് മാറ്റുകൂട്ടുന്നു. ലീനിയർ ബോക്സ് പാറ്റേണുകളുടെ സങ്കലനമാണ് എലിവേഷൻ. ക്ലാഡിങ്, ജിഐ ലൂവറുകൾ, ഗ്ലാസ് എന്നിവ എലിവേഷൻ അലങ്കരിക്കുന്നു.
ആസിഫിന്റെ ചില ബന്ധുക്കളുടെ വീട് ചെയ്ത പരിചയമാണ് ആർക്കിടെക്ട് സനിൽ ചാക്കോയിലെത്തിയത്. തരിശായി കിടന്ന 20 സെന്റ് പ്ലോട്ടിൽ വീടുപണിക്കൊപ്പം ലാൻഡ്സ്കേപ്പും സമാന്തരമായി വികസിപ്പിച്ചു. അതിനാൽ വീടുപണി കഴിഞ്ഞപ്പോൾ ചുറ്റും ഹരിതാഭ നിറയ്ക്കാൻ സാധിച്ചു.
പോർച്ച്, സിറ്റൗട്ട്; ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, നാലു കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 3600 ചതുരശ്രയടിയാണ് വിസ്തീർണം.
പച്ചപ്പും വെളിച്ചവും നിറയ്ക്കുന്ന നാലു കോർട്യാർഡുകളാണ് വീടിനുള്ളിലുള്ളത്. സുരക്ഷയ്ക്കായി ജിഐ ഗ്രിൽ+ ഗ്ലാസ് വിരിച്ചാണ് മേൽക്കൂര.
ബ്ലൂ+ ഗ്രേ തീമിൽ ഒരുക്കിയ കുഷ്യൻ ഫർണിച്ചറാണ് ഗസ്റ്റ് ലിവിങ് അലങ്കരിക്കുന്നത്. കർട്ടൻ, ടീപോയ്, വോൾ ഹാങ്ങിങ്‌സ് എല്ലാം ഇവിടം മനോഹരമാക്കുന്നു. വുഡൻ ടൈൽ വിരിച്ചാണ് ഫാമിലി ലിവിങ് വേർതിരിച്ചത്. ഇവിടെ ഗ്രേ സോഫ വിന്യസിച്ചു. സമീപം ടിവി യൂണിറ്റുമുണ്ട്.
ഡബിൾ ഹൈറ്റിലാണ് ഡൈനിങ് സ്‌പേസ്. ഇത് വിശാലത തോന്നാൻ സഹായിക്കുന്നു. സമീപം കോർട്യാർഡുമുണ്ട്. ഇതിന്റെ ഗ്ലാസ് ഡോർ തുറന്നാൽ ഒറ്റ ഹാളായി ഉപയുയോഗിക്കാം. എട്ടുപേർക്ക് ഉപയോഗിക്കാവുന്ന ഗ്ലാസ് ടോപ് ഡൈനിങ് സെറ്റാണ് ഇവിടെയുള്ളത്. മറ്റൊരു കോർട്യാർഡിന് സമീപമായാണ് വാഷ് ഏരിയ.
U ഷേപ്ഡ് കിച്ചൻ വൈറ്റ്- ഗ്രേ-വുഡൻ തീമിലാണ്. മൾട്ടിവുഡ്- മൈക്ക ലാമിനേഷനിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് ഒട്ടിച്ചു. അനുബന്ധമായി ബ്രേക്ക്ഫാസ്റ്റ് ടേബിളും ക്യാബിനറ്റുകളുമുള്ള പാൻട്രിയുമുണ്ട്.
നാലു കിടപ്പുമുറികളും സമാനമായ ഗ്രേ കളർതീമിലാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും അനുബന്ധമായുണ്ട്. ഹെഡ്‌സൈഡ് ഭിത്തി വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു.
ഒരു റീഡിങ് സ്‌പേസ് ആയിട്ടാണ് അപ്പർ ലിവിങ് ഒരുക്കിയത്.
ചുരുക്കത്തിൽ മോഡേൺ സൗകര്യങ്ങൾ എല്ലാം ഒരുക്കിക്കൊണ്ടുതന്നെ ഹരിതാഭവും ശാന്തസുന്ദരവുമായ അന്തരീക്ഷം വീടിനുള്ളിൽ നിറയ്ക്കാൻ ആർക്കിടെക്ടിന് സാധിച്ചു. ആഗ്രഹിച്ച പോലെ പുതുമയുള്ള ഭവനം ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി...
Project facts
Location- Vadanappally
Plot- 20 cents
Area- 3600 Sq.ft
Owner- Asif
Architect- Sanil Chacko & Shija Sanil
Design Platform Architects, Thrissur
Mob- 9447042753
Y.C- 2022
English Summary- Modern Contemporary House- Veedu Magazine Malayalam