തൃശൂർ ജില്ലയിലെ ഒല്ലൂരിലുള്ള അരുണിന്റേയും കുടുംബത്തിന്റെയും വീട് ഒറ്റനോട്ടത്തിൽ തന്നെ ആരുടേയും മനംമയക്കുന്നതാണ്. ട്രഡീഷണൽ- കന്റെംപ്രറി- കൊളോണിയൽ എന്നീ തീമുകളുടെ സങ്കലനമാണ് ഈ വീട്. രണ്ടുവശത്തായി ചരിഞ്ഞമേൽക്കൂരയും മധ്യത്തിലായി ഫ്ലാറ്റ് റൂഫും വീടിന്റെ എലിവേഷനിൽ സാന്നിധ്യമറിയിക്കുന്നു. മധ്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ജില്ലയിലെ ഒല്ലൂരിലുള്ള അരുണിന്റേയും കുടുംബത്തിന്റെയും വീട് ഒറ്റനോട്ടത്തിൽ തന്നെ ആരുടേയും മനംമയക്കുന്നതാണ്. ട്രഡീഷണൽ- കന്റെംപ്രറി- കൊളോണിയൽ എന്നീ തീമുകളുടെ സങ്കലനമാണ് ഈ വീട്.

രണ്ടുവശത്തായി ചരിഞ്ഞമേൽക്കൂരയും മധ്യത്തിലായി ഫ്ലാറ്റ് റൂഫും വീടിന്റെ എലിവേഷനിൽ സാന്നിധ്യമറിയിക്കുന്നു. മധ്യത്തിൽ ബ്രിക്ക് ഫിനിഷിലുള്ള ജാളി വോളാണ് ഹൈലൈറ്റ്. ഓടുവിരിച്ച റൂഫിലെ ഡോർമർ വിൻഡോ, ഭിത്തിയിലെ വുഡൻ ക്ലാഡിങ് എന്നിവ കൊണ്ട് റിച്ച് ഫീൽ ലഭിക്കുന്ന എലിവേഷൻ ഒരുക്കി. ജിഐ സ്ട്രക്ചറിൽ ഷീറ്റ് വിരിച്ചാണ് ഡിറ്റാച്ഡ് കാർപോർച്ച് നിർമിച്ചത്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2000 ചതുരശ്രയടിയാണ് വിസ്തീർണം.

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിലൊരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. വിശാലമായ ഒരിടത്തെത്തിയ ഫീൽ ലഭിക്കാൻ ഇതുപകരിക്കുന്നു. വുഡൻ സ്ട്രിപ് പാനലിങ് ചെയ്ത ടിവി യൂണിറ്റ് ഏറെ ആകർഷകമാണ്.

സ്‌റ്റെയറിന്റെ താഴെ ഫാമിലി ലിവിങ് വേർതിരിച്ച് സ്ഥലം ഉപയുക്തമാക്കി. ഫർണിച്ചറുകൾ ഇന്റീരിയറുമായി ഇഴുകിചേരുംവിധം ഭംഗിയായി കസ്റ്റമൈസ് ചെയ്തു. മാറ്റ്  ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് കോമൺ ഏരിയകളിൽ. വുഡൻ ഫിനിഷ്ഡ് ടൈൽ, ലപ്പോത്ര ഗ്രാനൈറ്റ് എന്നിവയുമുണ്ട്.

ഫ്ലൂട്ടഡ് വുഡൻ പാനലിങ് ചെയ്ത ഭിത്തിയാണ് ഡൈനിങ് ഏരിയയിലെ ഹൈലൈറ്റ്. ഇതിലാണ് വാഷ് ബേസിനും കൺസീൽഡ് എൽഇഡി ലൈറ്റുകൾ നൽകിയ മിററും.

ADVERTISEMENT

ജിഐ സ്ട്രക്ചറിൽ സോളിഡ് വുഡ് വിരിച്ചാണ് സ്‌റ്റെയർ ഒരുക്കിയത്. ജിഐ കൈവരികളാണ് മറ്റൊരാകർഷണം.

വിശാലമാണ് കിച്ചൻ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഡൈനിങ് പാർടീഷൻ ഹൈചെയറുകൾ നൽകി ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കിമാറ്റി.

വ്യത്യസ്ത കളർ തീം വഴി കിടപ്പുമുറികൾ വേറിട്ടതാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.

ചുരുക്കത്തിൽ വ്യത്യസ്തമായ ആകൃതിയും നിറങ്ങളും അകത്തളത്തിലെ മനോഹാരിതയും കൊണ്ട് നാട്ടിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഈ വീട്.

ADVERTISEMENT

Project facts

Location- Ollur, Thrissur

Plot- 14.5 cent

Area- 2000 Sq.ft

Owner- Arun

Design- Sajith Vattappara, Surya Sugunan

Etern Architects, Kalamassery

Y.C- 2022

English Summary- Fusion House with elegant Interiors- Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT