കൊച്ചി പാലാരിവട്ടത്ത് ചുറ്റും വീടുകളുള്ള സ്ഥലത്തെ 5 സെന്റിലുള്ള വീട്ടിൽ കാറ്റും വെളിച്ചവും സൗകര്യങ്ങളും വളരെ കുറവായിരുന്നു. ഇവ പരിഹരിക്കുംവിധം സ്ഥലത്തിന്റെ കിടപ്പ് കൂടി കണക്കിലെടുത്ത് കാലോചിതമായി പുതിയ വീട് പണിയുകയായിരുന്നു. അകത്തേക്ക് കയറിയാൽ മനസ്സിനെ ഫ്രഷ് ആക്കുന്ന ഓപ്പൺനെസും പച്ചപ്പുമാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി പാലാരിവട്ടത്ത് ചുറ്റും വീടുകളുള്ള സ്ഥലത്തെ 5 സെന്റിലുള്ള വീട്ടിൽ കാറ്റും വെളിച്ചവും സൗകര്യങ്ങളും വളരെ കുറവായിരുന്നു. ഇവ പരിഹരിക്കുംവിധം സ്ഥലത്തിന്റെ കിടപ്പ് കൂടി കണക്കിലെടുത്ത് കാലോചിതമായി പുതിയ വീട് പണിയുകയായിരുന്നു.

അകത്തേക്ക് കയറിയാൽ മനസ്സിനെ ഫ്രഷ് ആക്കുന്ന ഓപ്പൺനെസും പച്ചപ്പുമാണ് ഈ വീടിന്റെ ഹൈലൈറ്റ്. സിറ്റൗട്ടിൽ പൊറോതേം ജാളി ഹാജർ വയ്ക്കുന്നുണ്ട്.

ADVERTISEMENT

വീട്ടിൽ ധാരാളം അതിഥികൾ വരുന്നതിനാൽ ഗസ്റ്റ് ലിവിങ് മറ്റിടങ്ങളിൽനിന്ന് വേറിട്ട് ഒരുക്കി. പുറത്തുനിന്ന് കാണാൻപാകത്തിൽ ഗ്ലാസ് വോളുകൾ നൽകിയതും വ്യത്യസ്തതയാണ്.

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഒരുക്കിയത്.

ഫാമിലി ലിവിങ്- ഡൈനിങ്- കിച്ചൻ എന്നിവ അടങ്ങുന്ന വിശാലമായ ഡബിൾഹൈറ്റ് ഓപ്പൺ ഹാളാണ് ഇവിടെ. ഇടങ്ങൾ വേർതിരിച്ചെങ്കിലും നിയതമായ ഇടങ്ങളായിട്ടല്ല മറിച്ച് ബഹുവിധ ഇടങ്ങളായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ചൂടിനെ ഫിൽറ്റർ ചെയ്ത് പ്രകാശം മാത്രം ഉള്ളിലെത്തിക്കുന്ന ഗ്ലാസുകളാണ് ഇവിടെ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത്.

ADVERTISEMENT

ഇളംനിറങ്ങൾ ഭിത്തിയിൽ നൽകിയതിന് മറ്റൊരു കാരണവുമുണ്ട്. ഓപ്പൺ ഹാളിലെ ഭിത്തി പ്രൊജക്ടർ സ്‌ക്രീനായും ഉപയോഗിക്കാം. മെസനൈൻ ഫ്ലോറിൽ ഇരുന്ന് ഹോം തിയറ്റർ പോലെ സിനിമകൾ കാണാം.

പുതിയകാലത്തെ തിരക്കിട്ട ജീവിതശൈലിക്ക് അനുയോജ്യമായാണ് ഓപ്പൺ കിച്ചന്റെ ഡിസൈൻ. വർക്ക് ട്രയാങ്കിൾ ഭംഗിയായി പാലിച്ചിരുന്നു. പ്ലൈവുഡ് ഫിനിഷിൽ ക്യാബിനറ്റുകൾ. മൈക്രോ സിമന്റിന്റെ റസ്റ്റിക് ഫിനിഷാണ് കൗണ്ടറിൽ നിറയുന്നത്.

താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ വേർതിരിച്ചു. കോർട്യാർഡിന്റെ പച്ചപ്പിലേക്ക് നോട്ടമെത്തുംവിധമാണ് മുറികളുടെ വിന്യാസം.

ഈ വീടിനോട് ചേർന്നുള്ള വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീടും ഇവരുടേതാണ്. ഈ രണ്ടുവീടുകൾക്കിടയിൽ നേരത്തെ ഉണ്ടായിരുന്ന ഇരുട്ടിനെ മാറ്റി കാറ്റും വെളിച്ചവും പച്ചപ്പും നിറച്ചതാണ് രൂപകല്പനയിലെ പ്രധാന മാജിക്. അതിനാൽ സാൻഡ്‌വിച്ച് റസിഡൻസ് എന്നാണ് ആർക്കിടെക്ട് ഇതിനെ വിളിക്കുന്നത്.

ADVERTISEMENT

Project facts

Location- Palarivattom, Kochi

Area- 2950 Sq.ft

Owner- Bhuvanachandran

Architects- Jackson Kalappura, Thampi John

Sooul Architects, Kochi

Mob- 8891409694

English Summary- Sandwich Residence Green Home- Veedu Magazine Malayalam 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT