5 സെന്റ്, 21 ലക്ഷം! പുതിയ കാലത്തിന് പറ്റിയ വീട്; വിഡിയോ
തിരുവനന്തപുരം കാഞ്ഞിരംപാറയിലാണ് മിഥുന്റെയും ബിനിഷയുടെയും പുതിയ വീട്. ന്യൂജെൻ ദമ്പതികൾക്ക് പുതിയകാലത്തിന്റെ വേഗങ്ങൾക്കൊപ്പം സഞ്ചരിക്കാൻ പാകത്തിൽ ഒരുക്കിയ വീടാണിത്. വീതി കുറഞ്ഞ വെറും സെന്റിലാണ് വീടുപണിതത്. 'ഉള്ളിലാണ് വീട്' എന്ന കൺസെപ്റ്റിലാണ് വീട് നിർമിച്ചത്.

തിരുവനന്തപുരം കാഞ്ഞിരംപാറയിലാണ് മിഥുന്റെയും ബിനിഷയുടെയും പുതിയ വീട്. ന്യൂജെൻ ദമ്പതികൾക്ക് പുതിയകാലത്തിന്റെ വേഗങ്ങൾക്കൊപ്പം സഞ്ചരിക്കാൻ പാകത്തിൽ ഒരുക്കിയ വീടാണിത്.
വീതി കുറഞ്ഞ വെറും സെന്റിലാണ് വീടുപണിതത്. 'ഉള്ളിലാണ് വീട്' എന്ന കൺസെപ്റ്റിലാണ് വീട് നിർമിച്ചത്. നാലുചുറ്റും വീടുകളുള്ള ഹൗസിങ് കോളനി ആയതിനാൽ പുറംകാഴ്ചയ്ക്ക് പ്രാധാന്യം കൊടുത്തില്ല. സ്ഥല ഉപയുക്തതയ്ക്കായി ഫ്ലാറ്റ്-ബോക്സ് എലിവേഷൻ നൽകി. ടെറാക്കോട്ട ജാളി ബോക്‌സാണ് ഇവിടെ ഹൈലൈറ്റ്.
ചെറിയ സ്ഥലത്ത് പരമാവധി വിശാലത ലഭിക്കാനായി ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കി. നിലവിൽ ഒരുനിലയാണ് വീട്. ഭാവിയിൽ ആവശ്യം വന്നാൽ മുകളിലേക്ക് വിപുലമാക്കാനാകും. രണ്ടുപേർ മാത്രമുള്ളതുകൊണ്ട് വീടിനുള്ളിൽ വലിച്ചുവാരി ഒന്നും കുത്തിനിറച്ചിട്ടില്ല. അതിനാൽ കൂടുതൽ ഓപ്പൺ സ്‌പേസുകൾക്കായി മാറ്റിവച്ചു.
ലിവിങ്- ഡൈനിങ്-കിച്ചൻ ഉൾപ്പെടുന്ന നീളൻ ഹാൾ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവ മാത്രമാണ് 1100 ചതുരശ്രയടിയിൽ ഒരുക്കിയത്.
ലിവിങ് ഡബിൾ ഹൈറ്റിലാണ്. സീലിങ്ങിൽ സ്‌കൈലൈറ്റും വശത്തായി ഗ്ലാസ് വിൻഡോയുമുണ്ട്. ഇതുവഴി പ്രകാശം ഉള്ളിൽനിറയുന്നു. മധ്യത്തിൽ ടെർമിനാലിയ എന്ന ചെടി കോർട്യാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപം ടെറാക്കോട്ട ജാളി വോളുമുണ്ട്.
പ്രത്യേകം ഡൈനിങ് ടേബിൾ നിലവിലില്ല. ഓപ്പൺ കിച്ചനോട് ചേർന്നുള്ള ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ് നിലവിൽ ഡൈനിങ് ടേബിളായി ഉപയോഗിക്കുന്നത്.
വീട്ടിലെ മറ്റൊരു ഹൈലൈറ്റ് മാസ്റ്റർ ബെഡ്‌റൂമിലാണ്. ഇവിടെ വാട്ടർ ഫൗണ്ടനോട് കൂടിയ കോർട്യാർഡ് ഒരുക്കിയിരിക്കുന്നു. ബാക്കി വന്ന ടൈൽ പീസും പിവിസി പൈപ്പുകളും കൊണ്ട് ചെലവ് ചുരുക്കിയാണ് ഇത് നിർമിച്ചത്. ബാക്കിവന്ന ടെറാകോട്ട ജാളികളാണ് സീലിങ്ങിൽ നൽകിയത്.
എല്ലാം കയ്യൊതുക്കത്തിലുള്ള കുഞ്ഞുകിച്ചനാണ് ഇവിടെ. പ്രത്യേകം വർക്കേരിയ ഇല്ല. അതിനാൽ പരമാവധി സ്‌റ്റോറേജ് നൽകിയിട്ടുണ്ട്.
വീടിന്റെ ഇന്റീരിയർ ദമ്പതികൾ തന്നെയാണ് ചെലവുചുരുക്കി ഒരുക്കിയത്. വീടുപണി തുടങ്ങിയപ്പോൾ മുതൽ ഇതിനായി പ്ലാൻ ചെയ്തതിനാൽ അധികചെലവുകൾ ഒഴിവാക്കാനായി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.
Project facts
Location- Kanjirampara, Trivandrum
Plot- 5.5 cent
Owners- Midhun, Binisha
Architect- Neeraj Viswam
Blue Hammer Developers, Trivandrum
Y.C- 2023