പത്തനംതിട്ട ടൗണിലുള്ള അനിതയുടെയും കുടുംബത്തിന്റെയും 65 വർഷത്തോളം പഴക്കമുള്ള 'പുതിയ'വീട് ഓർമകളുടെ കൂടാരം കൂടിയാണ് വീട്ടുകാർക്ക്. രണ്ടോ മൂന്നോ തലമുറകൾ ജീവിച്ച വീട്, തന്റെ ഭർത്താവിന്റെ ഓർമ്മകൾ നിറയുന്ന വീട് നിലനിർത്തി കാലോചിതമായി നവീകരിക്കണം എന്ന ഇവരുടെ ആഗ്രഹമാണ് റിനോവേഷനിലേക്ക് എത്തിയത്. അനിതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ടൗണിലുള്ള അനിതയുടെയും കുടുംബത്തിന്റെയും 65 വർഷത്തോളം പഴക്കമുള്ള 'പുതിയ'വീട് ഓർമകളുടെ കൂടാരം കൂടിയാണ് വീട്ടുകാർക്ക്. രണ്ടോ മൂന്നോ തലമുറകൾ ജീവിച്ച വീട്, തന്റെ ഭർത്താവിന്റെ ഓർമ്മകൾ നിറയുന്ന വീട് നിലനിർത്തി കാലോചിതമായി നവീകരിക്കണം എന്ന ഇവരുടെ ആഗ്രഹമാണ് റിനോവേഷനിലേക്ക് എത്തിയത്. അനിതയുടെ മകന്റെ സുഹൃത്ത് കൂടിയായ ആർക്കിടെക്ട് റോൺസനാണ് നവീകരണ ദൗത്യം ഏറ്റെടുത്തത്. 

പഴയവീട്

കാറ്റും വെളിച്ചവും തീരെ കടക്കാത്ത കുടുസ്സുമുറികളായിരുന്നു പഴയ വീട്ടിൽ. അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ഇടഭിത്തികൾ പൊളിച്ചുകളഞ്ഞു ഇടങ്ങൾ കൂട്ടിയെടുത്ത് അകത്തളം വിശാലമാക്കി.

ADVERTISEMENT

നിങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന വീടുകൾ! Subscribe Now

നീളൻ വരാന്ത വീട്ടുകാരിയുടെ ആഗ്രഹമായിരുന്നു. അതിനൊപ്പം നിറയെ ചെടികളും ഹാജർ വയ്ക്കുന്നു. വാതിൽ തുറന്ന് കയറുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ നീളത്തിൽ ലിവിങ് ക്രമീകരിച്ചു. ആദ്യം നോട്ടം പോകുന്നത് പ്രെയർ സ്‌പേസിലേക്കാണ്. ഇതും പുതുതായി നിർമിച്ചതാണ്.

കോർട്യാർഡാണ് വീട്ടിലെ ഹൈലൈറ്റ്. വീടിനുള്ളിൽ വെളിച്ചമെത്തിക്കുന്നത്തിൽ പ്രധാനിയാണിത്. ഗൃഹനാഥന്റെ ഓർമകൾ നിറയുംവിധം ഒരു ഫാമിലി ഫോട്ടോ കേന്ദ്രഭാഗത്തായി പ്രതിഷ്ഠിച്ചു. സമീപത്തായി ഒരു ആട്ടുകട്ടിലും നൽകി.

പ്രെയർ സ്‌പേസിന്റെ പിന്നിലായി ഡൈനിങ്. ഇവിടെനിന്ന് സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്ന് ചെറിയ പാറ്റിയോയിലേക്കിറങ്ങാം. വാഷ് ഏരിയയും ഇവിടെയാണ്. പഴയ പട്ടിക്കൂടിന്റെ കമ്പികൾ ഉപയോഗിച്ചാണ് ഇവിടെ ഗ്രിൽ വർക്കുകൾ ചെയ്തത്.

ADVERTISEMENT

പ്രെയർ സ്‌പേസിന്റെ പിന്നിലായി ഡൈനിങ്. ഇവിടെനിന്ന് സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്ന് ചെറിയ പാറ്റിയോയിലേക്കിറങ്ങാം. വാഷ് ഏരിയയും ഇവിടെയാണ്. പഴയ പട്ടിക്കൂടിന്റെ കമ്പികൾ ഉപയോഗിച്ചാണ് ഇവിടെ ഗ്രിൽ വർക്കുകൾ ചെയ്തത്. സ്ലൈഡിങ് ഗ്ലാസ് വാതിൽ തുറന്നിട്ടാൽ കാറ്റും വെളിച്ചവും വീടിനുള്ളിലേക്ക് ഒഴുകിയെത്തും.

അഞ്ചു കിടപ്പുമുറികളാണ് വീടിനുള്ളിൽ. പഴയ കിടപ്പുമുറികൾ അടിമുടി പരിഷ്കരിച്ചു. അറ്റാച്ഡ് ബാത്റൂമുകൾ കൂട്ടിച്ചേർത്തു.

അടുക്കളയിലാണ് മറ്റൊരു ഹൈലൈറ്റ്. പകൽ മുഴുവൻ ഇവിടെ ലൈറ്റ് ഇടേണ്ട കാര്യമില്ല. പഴയ ചിമ്മിനി ഒരു സ്‌കൈലൈറ്റാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ. അനുബന്ധമായി വർക്കേരിയയുമുണ്ട്.

പുതിയ 'പഴയവീട്' ഏകദേശം 2400 ചതുരശ്രയടിയുണ്ട്. ഏകദേശം 25 ലക്ഷം രൂപയാണ് ചെലവായത്. ആഗ്രഹിച്ചതുപോലെ ഓർമകൾ നിലനിർത്തി കാലോചിതമായ സൗകര്യങ്ങളോടെ വീട് നവീകരിക്കാനായതിൽ വീട്ടുകാരും ഹാപ്പി.

ADVERTISEMENT

മികച്ച വിഡിയോസ് കാണാം... വീടിനെ സ്നേഹിക്കുന്നവർ ഉറപ്പായും Subscribe ചെയ്യുമല്ലോ...

Project facts

Location- Pathanamthitta Town

Area- 2400 Sq.ft

Owner- Anitha

Architect- Ronson R

Gaggle Architects

English Summary- Old House Renovated to Modern Facilities- Swapnaveedu