'ഇതാണ് ഞങ്ങൾ കാത്തിരുന്നത്'! ഈ വീട് കാണാൻ ആൾത്തിരക്ക്; സൂപ്പർഹിറ്റ്
ആരുടേയും ഹൃദയം കവരുന്ന സുന്ദരമായ ഭവനം താരതമ്യേന കുറഞ്ഞ ചെലവിൽ സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കോഴിക്കോട് കൊടുവള്ളിയാണ് സ്വദേശമെങ്കിലും ജോലിസംബന്ധമായി ഞങ്ങൾ കുടുംബമായി ഗോവയിലാണ്. ഞാൻ അവിടെ ഒരു കോളജിൽ അധ്യാപകനാണ്. നാട്ടിൽ സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിന്റെ ഭാഗമായി ചെറിയ
ആരുടേയും ഹൃദയം കവരുന്ന സുന്ദരമായ ഭവനം താരതമ്യേന കുറഞ്ഞ ചെലവിൽ സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കോഴിക്കോട് കൊടുവള്ളിയാണ് സ്വദേശമെങ്കിലും ജോലിസംബന്ധമായി ഞങ്ങൾ കുടുംബമായി ഗോവയിലാണ്. ഞാൻ അവിടെ ഒരു കോളജിൽ അധ്യാപകനാണ്. നാട്ടിൽ സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിന്റെ ഭാഗമായി ചെറിയ
ആരുടേയും ഹൃദയം കവരുന്ന സുന്ദരമായ ഭവനം താരതമ്യേന കുറഞ്ഞ ചെലവിൽ സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കോഴിക്കോട് കൊടുവള്ളിയാണ് സ്വദേശമെങ്കിലും ജോലിസംബന്ധമായി ഞങ്ങൾ കുടുംബമായി ഗോവയിലാണ്. ഞാൻ അവിടെ ഒരു കോളജിൽ അധ്യാപകനാണ്. നാട്ടിൽ സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിന്റെ ഭാഗമായി ചെറിയ
ആരുടേയും ഹൃദയം കവരുന്ന സുന്ദരമായ ഭവനം താരതമ്യേന കുറഞ്ഞ ചെലവിൽ സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
കോഴിക്കോട് കൊടുവള്ളിയാണ് സ്വദേശമെങ്കിലും ജോലിസംബന്ധമായി ഞങ്ങൾ കുടുംബമായി ഗോവയിലാണ്. നാട്ടിൽ സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിന്റെ ഭാഗമായി ചെറിയ വീടുകൾ എവിടെക്കണ്ടാലും ശ്രദ്ധിക്കുമായിരുന്നു. അങ്ങനെയാണ് മനോരമഓൺലൈനിൽ 2020 ഓഗസ്റ്റിൽ വന്ന ഒരു വീട് കണ്ടിഷ്ടമായത്.
അങ്ങനെ ആ വീടിന്റെ ഡിസൈനറായ ഹിദായത്തിനെ ബന്ധപ്പെട്ടു. 30 ലക്ഷം രൂപയിൽ താഴെ ബജറ്റിൽ ഒരുനിലയിൽ മൂന്നു കിടപ്പുമുറികളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ചർച്ചകൾക്കുശേഷം വീടിന്റെ പണി വിശ്വസിച്ചേൽപ്പിച്ച് ഞങ്ങൾ ഗോവയ്ക്ക് തിരിച്ചുപോയി. എട്ടുമാസങ്ങൾക്ക് ശേഷം ഞങ്ങൾ മനസ്സിൽ കണ്ടതിലും മനോഹരമായ വീട് സഫലമായി.
വീടിന്റെ പുറംകാഴ്ചയുടെ ഭാഗമായ ലിവിങ്, ഒരു കിടപ്പുമുറി എന്നിവ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. വീടിന് കൂടുതൽ ഭംഗിനൽകുന്നത് ഈ ചെരിഞ്ഞ മേൽക്കൂരയാണ്. ബാക്കി ഭാഗങ്ങൾ വാർത്തു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
കുറഞ്ഞ ചെലവിൽ പണിത വീടുകൾ കാണാം! Subscribe Now
ഹുരുഡീസ് കട്ടകൾ കൊണ്ടാണ് വീട് നിർമിച്ചത്. വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇതുതന്നെ. ഇതുപയോഗിച്ച് പണിത് പരിചയമുള്ള പണിക്കാരെ എത്തിച്ചാണ് വീടുപണി തുടങ്ങിയത്.
ധാരാളം സുഷിരങ്ങൾ ഉള്ള കട്ടയായതിനാൽ ചൂടിനെ പ്രതിരോധിക്കും. പ്ലാസ്റ്ററിങ് ചെയ്യേണ്ട ആവശ്യമില്ല. വലുപ്പം കൂടുതലായതിനാൽ താരതമ്യേന കട്ടകൾ കുറച്ചുമതി...എന്നിങ്ങനെ പല ഗുണങ്ങളുമുണ്ട് ഹുരുഡീസിന്.
ഫർണിച്ചറുകൾ റെഡിമെയ്ഡ് ആയി വാങ്ങി. അധികമായി ഒന്നും കുത്തിനിറയ്ക്കാൻ ശ്രമിച്ചിട്ടില്ല. ലിവിങ്ങിന് സമീപമാണ് ആദ്യ കോർട്യാർഡ്. സ്റ്റെയറിന് സമീപമാണ് രണ്ടാമത്തെ കോർട്യാർഡ്. രണ്ടിനും പർഗോള സ്‌കൈലൈറ്റുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. രണ്ടിടത്തും ഇൻഡോർ പ്ലാന്റുകൾ ഹരിതാഭ നിറയ്ക്കുന്നു.
മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. ഇതിന്റെ താഴെയായി ഡൈനിങ് ഏരിയ വിന്യസിച്ചു.
വൈറ്റ്+ വുഡൻ ഫിനിഷുള്ള മാർബോനൈറ്റ് ടൈലുകളാണ് നിലത്തുവിരിച്ചത്. ധാരാളം ജാലകങ്ങൾ കൊടുത്തിട്ടുണ്ട്. ഇതുവഴി എത്തുന്ന പ്രകാശവും വൈറ്റ് ടൈലുകളും ചേരുമ്പോൾ അകത്തളം പ്രകാശമാനമാകും.
പരിപാലനം കൂടി കണക്കിലെടുത്ത് മിനിമൽ നയത്തിലാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യവുമുണ്ട്.
മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
ഞങ്ങൾ ആഗ്രഹിച്ചതുപോലെ ഫർണിഷിങ്ങും സഹിതം ഏകദേശം 29 ലക്ഷത്തിന് വീട് പൂർത്തിയാക്കാനായി. ഇടയ്ക്ക് കുറച്ചുതവണ വന്നെങ്കിലും പാലുകാച്ചൽ സമയത്താണ് ഞങ്ങൾ വീട് ശരിക്കൊന്ന് കാണുന്നതുതന്നെ...വിചാരിച്ചതിലും മനോഹരമായ അനുഭവമാണ് ഇപ്പോൾ വീട്. വീടിന്റെ ചിത്രങ്ങൾ കണ്ട് നിരവധി ആൾക്കാരാണ് വീട് കാണാനെത്തുന്നത്. അവരുടെ നല്ലവാക്കുകൾ കേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷം ഇരട്ടിക്കുന്നു.
വീടുപണിയാൻ ആഗ്രഹിക്കുന്നയാളാണോ? ഇത് ഉറപ്പായും Subscribe ചെയ്യൂ
ചെലവ് കുറച്ച ഘടകങ്ങൾ
- തടിയുടെ ഉപയോഗം നിയന്ത്രിച്ചു. മുൻപിൻ വാതിലുകൾ മാത്രമാണ് തടി ഉപയോഗിച്ചത്. ബാക്കി മെറ്റൽ, യുപിവിസി എന്നിവയാണ്.
- ഹുരുഡീസ് ഉപയോഗിച്ചതിനാൽ പ്ലാസ്റ്ററിങ്, പെയിന്റിങ് വേണ്ടിവന്നില്ല. ഈ ചെലവും ലാഭമായി.
- ഇടത്തരം മാർബോനൈറ്റാണ് ഫ്ലോറിങ്ങിനായി വാങ്ങിയത്.
Project facts
Location- Koduvally, Calicut
Plot- 20 cents
Area- 1600 Sq.ft
Owner- Sunil Kumar, Neema
Designer- Hidayath Bin Ali
Design Arch Architecture Studio
Calicut, Malappuram
Mob- 9846045109
Budget- 29 Lakhs
Y.C- 2023 Feb
ചിത്രങ്ങൾ- അഖിൽ കൊമാച്ചി
English Summary- Cute Cost Effective House- Veedu Magazine Malayalam