അധികം സ്ഥലമില്ലാത്തവർ കാണണം: ഇത് 4.5 സെന്റിലെ സൂപ്പർവീട്; പ്ലാൻ
കോഴിക്കോട് കക്കോടിയിലാണ് പ്രവാസിയായ ലോബീഷിന്റെ വീട്. വെറും നാലര സെന്റിൽ പരമാവധി വിശാലമായി പണിത വീടാണിത്. ഭാര്യയും മകനുമാണ് വീട്ടിലുണ്ടാവുക. അതിനാൽ പരിപാലനം എളുപ്പമാക്കുന്ന വീട് എന്ന നയം പ്രാവർത്തികമാക്കി. വീതികുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിൽ മൂന്നു തട്ടുകളായുള്ള ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ്

കോഴിക്കോട് കക്കോടിയിലാണ് പ്രവാസിയായ ലോബീഷിന്റെ വീട്. വെറും നാലര സെന്റിൽ പരമാവധി വിശാലമായി പണിത വീടാണിത്. ഭാര്യയും മകനുമാണ് വീട്ടിലുണ്ടാവുക. അതിനാൽ പരിപാലനം എളുപ്പമാക്കുന്ന വീട് എന്ന നയം പ്രാവർത്തികമാക്കി.
വീതികുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിൽ മൂന്നു തട്ടുകളായുള്ള ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. കാറ്റും വെളിച്ചവും ഉള്ളിലെത്താൻ ടെറാക്കോട്ട ജാളി, ഗ്ലാസ് വോൾ എന്നിവ എലിവേഷനിൽ ഹാജരുണ്ട്.
പോർച്ച് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. സ്റ്റീൽ+ പോളികാർബണേറ്റ് ഫിനിഷിൽ ലൈറ്റ് വെയ്റ്റ് പോർച്ചാണിത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 1750 ചതുരശ്രയടിയാണ് വിസ്തീർണം.
ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ അകത്തേക്ക് കയറുമ്പോൾ ചെറിയ പ്ലോട്ടിലെ വീട്ടിലേക്ക് കയറുന്ന പ്രതീതിയില്ല. നല്ല വിശാലത അനുഭവപ്പെടുന്നു.
ചെടികൾ ഇഷ്ടമുള്ള വീട്ടുകാർക്ക് സ്ഥലപരിമിതി മറികടക്കാൻ ടെറസ് ഗാർഡനെ കൂട്ടുപിടിച്ചു. മുകൾ ബാൽക്കണി ടെറസ് ഗാർഡനാക്കി മാറ്റി. വാട്ടർപ്രൂഫിങ് ചെയ്തശേഷമാണ് ഇപ്രകാരം ഒരുക്കിയത്.
'മുകളിലേക്ക് വളരുന്ന വീട്' ശൈലിയാണിവിടെ പിന്തുടർന്നത്. അതിനാൽ ഭാവിയിൽ മൂന്നാം നില ആവശ്യമെങ്കിൽ പണിയാം. നിലവിൽ ഇവിടേക്ക് സ്റ്റെയർ റൂം പണിതിട്ടു. ചെറിയ ഒത്തുചേരലുകളും ഇവിടെ സംഘടിപ്പിക്കാം.
ചുരുക്കത്തിൽ സ്ഥലപരിമിതി മറികടന്ന് പണിത വീട് ഇപ്പോൾ നാട്ടിലെ താരമാണ്.
Project facts
Location- Kakkodi, Calicut
Area- 1750 Sq.ft
Owner- Lobeesh & Rashmi
Design- Binslal
Aakar Architects, Calicut
Y.C- 2023
English Summary- Big House in Small Plot- Veedu Magazine Malayalam