ഇങ്ങനെയൊരു വീട് കണ്ടിട്ടുണ്ടോ! വ്യത്യസ്തമായ ആകൃതിയിൽ ശ്രദ്ധനേടുന്ന വീട്
കോട്ടയം ജില്ലയിലെ കുറിച്ചിയിലുള്ള തോമസ് ചാക്കോയുടെയും കുടുംബത്തിന്റെയും പുതിയവീട് ഇപ്പോൾ നാട്ടിലെ ശ്രദ്ധാകേന്ദ്രമാണ്. വ്യത്യസ്തമായ പുറംകാഴ്ചയാണ് വീടിന്റെ ആകർഷണം. മുന്നിൽ വീതിയുണ്ടെങ്കിലും പിന്നിലേക്ക് വീതി കുറഞ്ഞുപോകന്ന പ്ലോട്ട് കൂടി പരിഗണിച്ചാണ് ഈ വീട് ഡിസൈൻ ചെയ്തത്. മേൽക്കൂരയിൽനിന്ന്

കോട്ടയം ജില്ലയിലെ കുറിച്ചിയിലുള്ള തോമസ് ചാക്കോയുടെയും കുടുംബത്തിന്റെയും പുതിയവീട് ഇപ്പോൾ നാട്ടിലെ ശ്രദ്ധാകേന്ദ്രമാണ്. വ്യത്യസ്തമായ പുറംകാഴ്ചയാണ് വീടിന്റെ ആകർഷണം. മുന്നിൽ വീതിയുണ്ടെങ്കിലും പിന്നിലേക്ക് വീതി കുറഞ്ഞുപോകന്ന പ്ലോട്ട് കൂടി പരിഗണിച്ചാണ് ഈ വീട് ഡിസൈൻ ചെയ്തത്.
മേൽക്കൂരയിൽനിന്ന് ലാൻഡ്സ്കേപ്പിലേക്ക് ഇറങ്ങിവരുന്ന ബട്ട്റസ് മോഡൽ ഭിത്തിയാണ് സവിശേഷത. ഈ രണ്ടു ഭിത്തികൾക്കിടയിൽ രണ്ടുതട്ടുകളായി ഓടുവിരിച്ചു. ചെറുതെങ്കിലും മുറ്റം ഭംഗിയായി ഒരുക്കി. ഡ്രൈവ് വേ താന്തൂർ സ്‌റ്റോൺ വിരിച്ചു. മെക്സിക്കൻ ഗ്രാസ്, ചെടികൾ എന്നിവയും ലാൻഡ്സ്കേപ് അലങ്കരിക്കുന്നു. എന്നാൽ വീടിനുള്ളിൽ ഏറെക്കുറേ മിനിമൽ നയത്തിലുള്ള ക്രമീകരണമാണ്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, ബാത്ത് അറ്റാച്ഡ് മൂന്നുകിടപ്പുമുറികൾ, കിച്ചൻ, ടെറസ്, ബാൽക്കണി എന്നിവയാണ് 2250 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
വാതിൽ തുറന്ന് പ്രവേശിക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. സമീപം ഓപ്പൺ നയത്തിൽ ഫാമിലി ലിവിങ്ങും വേർതിരിച്ചു.
വീടിനുള്ളിലെ മറ്റൊരു ആകർഷണമാണ് കോർട്യാർഡ്. സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. വൃത്താകൃതിയിലുള്ള ഗ്ലാസ് വിൻഡോയാണ് കോർട്യാർഡിലുള്ളത്. ഇതുവഴി പ്രകാശം ഉള്ളിലേക്കെത്തുന്നു.
ട്രീറ്റ് ചെയ്ത മഹാഗണി കൊണ്ടുള്ള വിശാലമായ ഗോവണിയാണ് വീടിനകത്തെ മറ്റൊരു ആകർഷണം.
മഹാഗണിയാണ് കിച്ചൻ ക്യാബിനറ്റുകൾക്ക് ഉപയോഗിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
ചുരുക്കത്തിൽ വ്യത്യസ്തമായ പുറംകാഴ്ചയും ഏറെക്കുറെ ലളിതമായ അകത്തളങ്ങളുമാണ് ഈ വീടിന്റെ ഹൈലൈറ്റ്.
Project facts
Location- Kurichy, Kottayam
Plot- 14.5 cent
Area- 2250 Sq.ft
Owner- Thomas Chacko
Architect- Fredy Abraham
Sevenscape Architects, Mallappally
Y.C- 2022
English Summary- House with Unique Elevation- Veedu Magazine Malayalam