10 ലക്ഷം രൂപയിൽ താഴെ വീടുകൾ ഇപ്പോഴും സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ഈ സ്വപ്നവീടിന്റെ കഥ. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് അനീഷിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നക്കൂട്. കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട് ജോലി ചെയ്യാനാകാത്ത ദുരവസ്ഥയിലായിരുന്നു അനീഷ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

10 ലക്ഷം രൂപയിൽ താഴെ വീടുകൾ ഇപ്പോഴും സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ഈ സ്വപ്നവീടിന്റെ കഥ. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് അനീഷിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നക്കൂട്.

കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട് ജോലി ചെയ്യാനാകാത്ത ദുരവസ്ഥയിലായിരുന്നു അനീഷ്. മലമുകളിലെ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു പരാധീനതകൾ നിറഞ്ഞ ഇവരുടെ പഴയ വീട്. അങ്ങനെയാണ് കുറച്ചുകൂടി മെച്ചപ്പെട്ട ഏരിയയിലുള്ള  ഇവരുടെ തന്നെ സ്വന്തം സ്ഥലത്ത്  ഒരുവീട് നിർമിച്ചുനൽകാൻ തണൽ, പൊന്നാട് എന്ന ട്രസ്റ്റ് മുന്നോട്ടുവന്നത്.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്- ഡൈനിങ് ഹാൾ, രണ്ടു കിടപ്പുമുറികൾ, കോമൺ ബാത്റൂം, കിച്ചൻ എന്നിവയാണ് 500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വീതി കുറഞ്ഞ നാലര സെന്റിൽ ഒതുക്കാനായി ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ ഒരുക്കിയത്. വെട്ടുകല്ല് കൊണ്ടാണ് സ്ട്രക്ചർ നിർമിച്ചത്. അത്യാവശ്യം ഹൈലൈറ്റർ നിറങ്ങളും അകംപുറം ചുവരുകളിൽ ഹാജരുണ്ട്.

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. ഇതിന് സമാന്തരമായി രണ്ടു കിടപ്പുമുറികൾ വിന്യസിച്ചു. അത്യാവശ്യം വലുപ്പമുള്ള മുറികളും കിച്ചനുമാണ് നിർമിച്ചത്.

ചെലവ് കുറഞ്ഞ വീട് എന്നുകരുതി ഗുണനിലവാരത്തിൽ കടുംവെട്ടുകൾ ഉണ്ടായിട്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധേയം. വീടിന്റെ ഫർണിഷിങ്ങിൽ ഇത് പ്രകടമാണ്. വീട്ടിലേക്കാവശ്യമായ ഫർണിച്ചറുകൾ ട്രസ്റ്റ് വാങ്ങിനൽകിയതും വീട്ടുകാർക്ക് സഹായമായി.

ADVERTISEMENT

8 ലക്ഷം രൂപയ്ക്ക് കുടുംബത്തിന് സ്വപ്നഭവനം കൈമാറാൻ സാധിച്ചു എന്നതാണ് ഇവിടെ സന്തോഷമുള്ള കാര്യം.

ചെലവ് കുറച്ച വിധം 

  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലം ഉപയുക്തമാക്കി.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു.
  • കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
  • ഉള്ളിൽ റെഡിമെയ്ഡ് ഫെറോ ഡോറുകൾ ഉപയോഗിച്ചു.

ADVERTISEMENT

Project facts

Location- Edavannapara, Malappuram

Plot- 4.5 cent

Area- 500 Sq.ft

Owner- Anish, Indiradevi

Design- Riyas Ponnad

Signature Builders, Edavannapara

Budget- 8 Lakhs

email- riyasponnad123@gmail.com

Y.C- 2023 

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- 8 Lakhs Low Cost House Plan- Veedu Magazine Malayalam