കൊച്ചി നഗരത്തോടടുത്ത പ്രദേശങ്ങളിൽ വീടുപണിയുന്നവർ നേരിടുന്ന ഒരു വെല്ലുവിളി സ്ഥലപരിമിതിയാണ്. സ്ഥലത്തിന് തീവിലയുള്ള പ്രദേശമായതിനാൽ 'ഉള്ളതുകൊണ്ട് ഓണംപോലെ' എന്ന നയമാണ് ഇവിടെ പ്രായോഗികം. അത്തരത്തിൽ വെറും നാലു സെന്റിൽ വിശാലമായി ഒരുക്കിയ വീടാണിത്. എരൂരിലാണ് അരുണിന്റേയും ഹിമയുടെയും പുനർജനി എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി നഗരത്തോടടുത്ത പ്രദേശങ്ങളിൽ വീടുപണിയുന്നവർ നേരിടുന്ന ഒരു വെല്ലുവിളി സ്ഥലപരിമിതിയാണ്. സ്ഥലത്തിന് തീവിലയുള്ള പ്രദേശമായതിനാൽ 'ഉള്ളതുകൊണ്ട് ഓണംപോലെ' എന്ന നയമാണ് ഇവിടെ പ്രായോഗികം. അത്തരത്തിൽ വെറും നാലു സെന്റിൽ വിശാലമായി ഒരുക്കിയ വീടാണിത്. എരൂരിലാണ് അരുണിന്റേയും ഹിമയുടെയും പുനർജനി എന്ന വീട്.

എക്സ്പോസ്ഡ് ബ്രിക്ക് വോൾ, ജാളി ഭിത്തികൾ, പഴയ ഓടുവിരിച്ച മേൽക്കൂര എന്നിവയെല്ലാം വീടിന് കലർപ്പില്ലാത്ത റസ്റ്റിക് സൗന്ദര്യം പ്രദാനംചെയ്യുന്നു. സ്ഥലം ഉപയുക്തമാക്കാൻ കോർട്ടൻ സ്റ്റീൽ കൊണ്ടുള്ള സ്ലൈഡിങ് ഗെയ്റ്റാണ് കൊടുത്തത്.

ADVERTISEMENT

ചെറിയ പ്ലോട്ടിൽ മൂന്നുനിലകളിലായി ഇടങ്ങൾ ചിട്ടപ്പെടുത്തി. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, മാസ്റ്റർ ബെഡ്‌റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഒന്നാം നിലയിൽ രണ്ടുകിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയാണുള്ളത്. ഏറ്റവും മുകൾനിലയിൽ മൾട്ടി യൂട്ടിലിറ്റി റൂം, ബാൽക്കണി എന്നിവയാണുള്ളത്. മൊത്തം 2400 ചതുരശ്രയടിയാണ് വിസ്തീർണം.

ഇടുങ്ങിയ പ്ലോട്ടിൽ വീടുപണിയുമ്പോൾ സ്വാഭാവികമായും ക്രോസ് വെന്റിലേഷൻ ഇല്ലായ്മ , ചൂട് എന്നിവ വെല്ലുവിളിയാകാറുണ്ട്. ഇത് പരിഹരിക്കാൻ ബദൽമാർഗങ്ങൾ ഇവിടെ പ്രയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ചട്ടികമഴ്ത്തി ഫില്ലർ സ്ളാബ് മാതൃകയിലാണ് മേൽക്കൂര ഒരുക്കിയത്. ഇത് ചൂട് കുറയ്ക്കുന്നു. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ജാലകങ്ങളും വിന്യസിച്ചു.

മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി അൽപം വർണാഭമായാണ് ലിവിങ് ഒരുക്കിയത്. ഇവിടെയുള്ള സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് ഗ്രീൻ കോർട്യാർഡിലേക്ക് പ്രവേശിക്കാം. ടെറാക്കോട്ട ജാളിയാണ് ഇവിടെയുള്ളത്.

മൂന്നുനിലകളെയും കണക്ട് ചെയ്യുന്നത് ഡെഡ് സ്‌പേസ് പരമാവധി കുറച്ചൊരുക്കിയ പ്രീഫാബ്രിക്കേറ്റഡ് മെറ്റൽ സ്‌റ്റെയർകേസാണ്. കൈവരികൾ സ്റ്റീൽ കൊണ്ടൊരുക്കി. സ്‌റ്റെയറിന്റെ താഴെ ഇൻഡോർ പ്ലാന്റ്സ് നിറച്ച് കോർട്യാർഡ് ഒരുക്കി.

ADVERTISEMENT

കാറ്റും വെളിച്ചവും നിറയുംവിധമാണ് കിടപ്പുമുറിയുടെ വിന്യാസം. കളർ ഗ്ലാസുകളുടെ സാന്നിധ്യം ഇവിടെ ഭംഗികൂട്ടുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഒരുക്കി.

മോഡേൺ കിച്ചൻ ഒരുക്കി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. മൊറോക്കൻ ടൈൽ വിരിച്ച് സ്പ്ലാഷ്‌ബാക്ക് മനോഹരമാക്കി.

ചുരുക്കത്തിൽ 'ആകാശത്തേക്ക് വളരുന്ന വീട്' എന്ന ആശയമാണ് ഇവിടെ പ്രാവർത്തികമാക്കിയത്. ചെറിയ പ്ലോട്ടിൽ വിശാലമായി വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന രീതിയാണിത്.

ADVERTISEMENT

Project facts

Location- Eroor, Ernakulam

Plot- 4 cent

Area- 2400 Sq.ft

Owner- Arun S

Architect- Akhil Chandran, Midhun Kumar

SO Studio, Vazhakulam

email- sostudioemail@gmail.com

Y.C- 2022

English Summary- Space Efficient House in 4 cent City Home- Veedu Magazine Malayalam