തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഉദ്യോഗസ്ഥരായ കിരണും പവിത്രയും സെറ്റിൽ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ ഫ്ളാറ്റുകളെക്കാൾ വീടിനോടായിരുന്നു താൽപര്യം. അങ്ങനെയാണ് 4 സെന്റിൽ വീട് പണിയാൻ തീരുമാനിച്ചത്. ഡിസൈനർ രാധാകൃഷ്ണനെയാണ് വീടുപണി ഏൽപിച്ചത്. സ്ഥലത്തിന് വലിയ വിലയുള്ള പ്രദേശത്ത് ഒരിഞ്ചുപോലും നഷ്ടമാക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഉദ്യോഗസ്ഥരായ കിരണും പവിത്രയും സെറ്റിൽ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ ഫ്ളാറ്റുകളെക്കാൾ വീടിനോടായിരുന്നു താൽപര്യം. അങ്ങനെയാണ് 4 സെന്റിൽ വീട് പണിയാൻ തീരുമാനിച്ചത്. ഡിസൈനർ രാധാകൃഷ്ണനെയാണ് വീടുപണി ഏൽപിച്ചത്.

സ്ഥലത്തിന് വലിയ വിലയുള്ള പ്രദേശത്ത് ഒരിഞ്ചുപോലും നഷ്ടമാക്കാതെ ഉപയുക്തമാക്കിയാണ് ഈ വീട് സഫലമാക്കിയത്. നാലു സെന്റിൽ പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വൈറ്റ് എലിവേഷനിൽ വേർതിരിവിനായി വുഡൻ ടൈൽ ക്ലാഡിങ് പതിച്ചു. 

ADVERTISEMENT

മുറ്റത്തെ സ്ഥലപരിമിതി മറികടക്കാൻ ഫോൾഡബിൾ സ്ലൈഡിങ് ഗെയ്റ്റാണ് ഇവിടെ.

തിരക്കിട്ട ജീവിതശൈലിയുള്ള അണുകുടുംബത്തിന് പരിപാലിക്കാൻ അനുയോജ്യമായി ചിട്ടപ്പെടുത്തിയ വീടാണിത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി, ബാത്റൂം  എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടുകിടപ്പുമുറി, ലിവിങ്, ബാൽക്കണി എന്നിവയുണ്ട്. ഇടയ്ക്കായി ദമ്പതികളുടെ വർക് സ്‌പേസും ക്രമീകരിച്ചു. മൊത്തം 1660 ചതുരശ്രയടിയാണ് വിസ്തീർണം.

വാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ വശത്തായി സ്വകാര്യതയോടെ ഫോർമൽ ലിവിങ് വിന്യസിച്ചു.

ഇവിടെനിന്ന് ഡൈനിങ് ഹാളിലേക്ക് പോകാം. ഡൈനിങ്ങിന്റെ വശത്തെ ഗ്ലാസ് വാതിൽ വഴി ചെറിയ പാറ്റിയോ സ്‌പേസിലേക്കിറങ്ങാം.

ADVERTISEMENT

ചെറിയ പ്ലോട്ടിലെ ഇടുക്കം അനുഭവപ്പെടാത്ത വിശാലമായ കിടപ്പുമുറികളാണ് ഇവിടെ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും മുറികളിലുണ്ട്.

എല്ലാം കയ്യകലത്തിലുള്ള മോഡേൺ സൗകര്യങ്ങളുള്ള കിച്ചൻ ക്രമീകരിച്ചു. ഡൈനിങ്ങിലേക്ക് തുറക്കുന്ന പാർടീഷൻ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം.

ചുരുക്കത്തിൽ അകത്തേക്ക് കയറിയാൽ ഇത് വെറും 4 സെന്റിൽ പണിത വീടാണെന്ന കാര്യമേ മറന്നുപോകും...

Project facts

ADVERTISEMENT

Location- Trivandrum

Plot- 4 cent

Area- 1660 Sq.ft

Owner- Kiran, Pavithra

Design- Radhakrishnan

SDC Architects

sdcarchitectstvm@gmail.com

English Summary- Modern House in 4 cent- Veedu Magazine Malayalam