തൃശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ വീട്. കീഴില്ലത്തുമന എന്ന വർഷങ്ങൾ പഴക്കമുള്ള തറവാട് പൊളിച്ചാണ് കാലോചിതമായി പുതിയ വീടുപണിതത്. പ്രകൃതിസൗഹൃദമായി, സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ സമാധാനമായി ജീവിക്കാൻ പാകത്തിൽ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ വീട്. കീഴില്ലത്തുമന എന്ന വർഷങ്ങൾ പഴക്കമുള്ള തറവാട് പൊളിച്ചാണ് കാലോചിതമായി പുതിയ വീടുപണിതത്. പ്രകൃതിസൗഹൃദമായി, സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ സമാധാനമായി ജീവിക്കാൻ പാകത്തിൽ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.

സഹോദരങ്ങളായ വിഷ്ണുവും ജിഷ്ണുവുമാണ് ഉടമസ്ഥർ. ചെറുപ്പക്കാരായതിനാൽ ഇവരുടെ കയ്യിൽ ഫണ്ട് വളരെ കുറവായിരുന്നു. അതിനുള്ളിൽ നിന്നുകൊണ്ട് പരമാവധി സൗകര്യമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം.. കോസ്റ്റ്‌ഫോർഡിലെ ഡിസൈനറായ ശാന്തിലാലാണ് വീട് രൂപകല്പന ചെയ്തത്. 

ADVERTISEMENT

പഴയ തറവാട് ഇടിച്ചുപൊളിച്ചുകളയാതെ അഴിച്ചെടുക്കുകയാണ് ചെയ്തത്. അതിലെ ഓട്, മരം, വെട്ടുകല്ല് തുടങ്ങി പരമാവധി സാമഗ്രികൾ പുനരുപയോഗിച്ചാണ് പുതിയ വീടുപണിതത്.

ഓട് വച്ചുവാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് കുറച്ചുഭാഗം മേൽക്കൂര. ഇത് ചെലവ് കുറയ്ക്കാൻ സാധിച്ചതിനൊപ്പം ഉള്ളിൽ ചൂടും കുറയ്ക്കുന്നു. ബാക്കി ഇടങ്ങൾ ജിഐ ട്രസ് ചെയ്ത് പഴയ ഓട് വിരിച്ചശേഷം താഴെ ബാംബൂ സീലിങ് ചെയ്തെടുക്കുകയായിരുന്നു.

തറ കരിങ്കല്ലിൽ നിർമിച്ചു. വാങ്ങിയ വെട്ടുകല്ലുകൊണ്ടാണ് പുറംചുവരുകൾ പടുത്തുയർത്തിയത്. സിമന്റ് ഒഴിവാക്കി മണ്ണും കുമ്മായവും കൂട്ടിക്കുഴച്ചാണ് ഭിത്തികൾ പോയിന്റ് ചെയ്തത്. അതുപോലെ മണ്ണും കുമ്മായവും കടുക്കയും ശർക്കരയും കൂട്ടിക്കുഴച്ചാണ് ഭിത്തിതേച്ചത്‌. സിമന്റ് ചെലവ് ഇതിലൂടെ ലാഭിക്കാനായി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. കൂടാതെ സ്‌റ്റെയർ കയറിചെല്ലുന്നിടത്ത് അപ്പർ ലിവിങും ക്രമീകരിച്ചു. മൊത്തം 1750 ചതുരശ്രയടിയാണ് വിസ്തീർണം.

ADVERTISEMENT

സെറാമിക്ക് ടൈൽസാണ് നിലത്തുവിരിച്ചത്.  സ്റ്റീൽ ഫ്രയിമിൽ പഴയ മരപ്പലകകൾ ഉപയോഗിച്ചാണ് സ്‌റ്റെയർ നിർമിച്ചത്.

താഴെ രണ്ടും മുകളിൽ ഒരുകിടപ്പുമുറിയും വിന്യസിച്ചു. 

പതിവ് രീതികളിൽനിന്ന് വ്യത്യസ്തമായി വീടുപണി പുരോഗമിച്ചപ്പോൾ നാട്ടുകാർ കൗതുകത്തോടെയും മുൻവിധിയോടെയും സംശയത്തോടെയും സമീപിച്ചിട്ടുണ്ട്. എന്നാൽ വീടുപണി പൂർത്തിയായതോടെ അതെല്ലാം അസ്ഥാനത്തായി.

കഴിവതും കാർബൺ ന്യൂട്രൽ ആയി, പുനരുപയോഗ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രകൃതിക്ക് ദോഷമില്ലാതെ പണിതു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

ADVERTISEMENT

പരമാവധി 23 ലക്ഷം രൂപയാണ് ബജറ്റ് നിശ്ചയിച്ചത്. എന്നാൽ കോവിഡിനുശേഷം നിർമാണസാമഗ്രികൾക്ക് പെട്ടെന്നുണ്ടായ വിലക്കയറ്റം ഉദ്ദേശിച്ച ബജറ്റ് അൽപം അധികരിപ്പിച്ചിട്ടുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 28 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി.

Project facts

Location- Cherppu, Thrissur

Area- 1750 Sq.ft

Owner- Vishnu, Jishnu

Design- Shantilal

Costford, Thriprayar

Budget- 28 Lakhs

English Summary- Eco Friendly House- Veedu Magazine Malayalam