റോക്കറ്റ് പോലെ കുതിക്കുന്ന വിലക്കയറ്റത്തിന്റെ കാലത്ത് 10 ലക്ഷത്തിന് വീട് പണിയാനാകുമോ? കഴിയും എന്ന് തെളിയിക്കുകയാണ് കോട്ടയം നെടുംകുന്നത്തുള്ള ജയകുമാറിന്റെ പുതിയവീട്. ആ വിശേഷങ്ങളിലേക്ക്... ഞാൻ ഓട്ടോ ഡ്രൈവറാണ്. ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോക്കറ്റ് പോലെ കുതിക്കുന്ന വിലക്കയറ്റത്തിന്റെ കാലത്ത് 10 ലക്ഷത്തിന് വീട് പണിയാനാകുമോ? കഴിയും എന്ന് തെളിയിക്കുകയാണ് കോട്ടയം നെടുംകുന്നത്തുള്ള  ജയകുമാറിന്റെ പുതിയവീട്. ആ വിശേഷങ്ങളിലേക്ക്...

ഞാൻ ഓട്ടോ ഡ്രൈവറാണ്. ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഏറെക്കാലമായി ഉറുമ്പു കൂട്ടിവയ്ക്കുന്നപോലെ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് 'ചോരാത്ത മെച്ചപ്പെട്ട വീട്' എന്ന സ്വപ്നത്തിനായുള്ള പരിശ്രമം തുടങ്ങിയത്.

ADVERTISEMENT

ഓട്ടത്തിനിടയിൽ പരിസരത്തുള്ള ചെലവ് കുറഞ്ഞ വീടുകൾ ഞാൻ ശ്രദ്ധിക്കുമായിരുന്നു. തിരിച്ചുവരുമ്പോൾ ഒരുമടിയുമില്ലാതെ അവിടെക്കയറി വീടിന്റെ വിവരങ്ങൾ തിരക്കും. അങ്ങനെ നടത്തിയ അന്വേഷണമാണ് ചെലവുകുറഞ്ഞ പരിസ്ഥിതിസൗഹൃദവീടുകളുടെ പ്രചാരകരായ കോസ്റ്റ് ഫോഡിലേക്ക് എത്തിക്കുന്നത്. 

പഴയ വീട്ടിലെ ബലമുള്ള ഭാഗങ്ങൾ നിലനിർത്തി വീട് മെച്ചപ്പെടുത്തുക എന്നതായിരുന്നു എന്റെ താൽപര്യം. കോസ്റ്റ് ഫോഡിലെ എൻജിനീയർ ബിജുവും സംഘവും വന്ന് വീട് പരിശോധിച്ചു. അങ്ങനെ പഴയ രണ്ടുകിടപ്പുമുറികളും അടുക്കളയും ഉള്ളഭാഗം നിലനിർത്തിയാണ് വീട് പണിതത്.

സിറ്റൗട്ട്, ലിവിങ്, അറ്റാച്ഡ് ബാത്റൂമുള്ള കിടപ്പുമുറി, മെസനൈൻ ഫ്ലോറിൽ മൾട്ടിപർപസ് റൂം എന്നിവയാണ് പുതിയതായി പണിതത്. പഴയ ഒരു ബെഡ്‌റൂം ഊണുമുറിയാക്കി കൺവേർട്ട് ചെയ്തു. അങ്ങനെ പുതിയ വീട് 950 ചതുരശ്രയടിയിലേക്ക് വികസിച്ചു.

ജിഐ ട്രസ് ചെയ്ത് പഴയ ഓടുവിരിച്ചാണ് മേൽക്കൂര നിർമിച്ചത്. തറയിൽ സിമന്റ് ഓക്സൈഡ് വിരിച്ചു. പഴയ ജനൽ-വാതിലുകൾ മാറി. 

ADVERTISEMENT

മേൽക്കൂരയുടെ ഉയരം പ്രയോജനപ്പെടുത്തി ഒരു മെസനൈൻ നില ഒരുക്കി. കോൺക്രീറ്റിനുപകരം തെങ്ങിൻതടിയും ആഞ്ഞിലിയുടെ പലകകളും ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചാണ് ഭിത്തി നിർമിച്ചത്. ഭാവിയിൽ ബാക്കിഭിത്തികളും ഇതുപോലെ മറച്ച് ഒരു വാതിലും കൊടുത്താൽ ഇതും ഒരു കിടപ്പുമുറിയാക്കിമാറ്റാം.

മെറ്റൽ ഫ്രയിമിൽ തടിപ്പലക വിരിച്ചാണ് കോസ്റ്റ് എഫക്ടീവ് സ്‌റ്റെയർ നിർമിച്ചത്. 

മഴക്കാലത്തിനു മുൻപ് പണിതീർക്കണം എന്നതിനാൽ പരമാവധി നിർമാണസാമഗ്രികൾ (പഴയ ജനൽ, വാതിൽ, ഓട്)  ശേഖരിച്ചു വച്ചിരുന്നു. പഴയ വീട് പൊളിച്ച പൊട്ടിയ കട്ടകൊണ്ടാണ് മതിൽ കെട്ടിയത്.

ഓട്ടമില്ലാത്ത സമയത്ത് ഞാനും കയ്യാളായി പണിക്കാർക്കൊപ്പം കൂടി. അങ്ങനെ നാലര മാസം കൊണ്ട് 10 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. കടഭാരമില്ലാതെ ഇനി ചോരാത്ത വീട്ടിൽ താമസിക്കാം എന്നതാണ് വലിയ സന്തോഷം.

ADVERTISEMENT

Project facts

Location- Nedukunnam, Kottayam

Area- 950 Sq.ft

Owner- Jayakumar

Design- Costford Kottayam

email- design.costfordktym@gmail.com

Budget- 10 Lakh

English Summary- 10 Lakh House-Veedu Magazine Malayalam