ദീർഘകാലത്തെ രാജ്യസേവനത്തിനുശേഷം നാട്ടിൽ കുടുംബവുമൊത്ത് സന്തോഷകരമായ വിശ്രമജീവിതം നയിക്കാൻ ഒരുവീടിനായുള്ള അന്വേഷണത്തിലായിരുന്നു റിട്ട. കമഡോർ രാജീവ് ശ്രീധരൻ. കേരളത്തിന്റെ പരമ്പരാഗത തനിമയും വിശാലമായ പറമ്പുമൊക്കെയുള്ള തറവാടുകളോട്

ദീർഘകാലത്തെ രാജ്യസേവനത്തിനുശേഷം നാട്ടിൽ കുടുംബവുമൊത്ത് സന്തോഷകരമായ വിശ്രമജീവിതം നയിക്കാൻ ഒരുവീടിനായുള്ള അന്വേഷണത്തിലായിരുന്നു റിട്ട. കമഡോർ രാജീവ് ശ്രീധരൻ. കേരളത്തിന്റെ പരമ്പരാഗത തനിമയും വിശാലമായ പറമ്പുമൊക്കെയുള്ള തറവാടുകളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘകാലത്തെ രാജ്യസേവനത്തിനുശേഷം നാട്ടിൽ കുടുംബവുമൊത്ത് സന്തോഷകരമായ വിശ്രമജീവിതം നയിക്കാൻ ഒരുവീടിനായുള്ള അന്വേഷണത്തിലായിരുന്നു റിട്ട. കമഡോർ രാജീവ് ശ്രീധരൻ. കേരളത്തിന്റെ പരമ്പരാഗത തനിമയും വിശാലമായ പറമ്പുമൊക്കെയുള്ള തറവാടുകളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘകാലത്തെ രാജ്യസേവനത്തിനുശേഷം നാട്ടിൽ കുടുംബവുമൊത്ത് സന്തോഷകരമായ വിശ്രമജീവിതം നയിക്കാൻ ഒരുവീടിനായുള്ള അന്വേഷണത്തിലായിരുന്നു റിട്ട. കമഡോർ രാജീവ് ശ്രീധരൻ. കേരളത്തിന്റെ പരമ്പരാഗത തനിമയും വിശാലമായ പറമ്പുമൊക്കെയുള്ള തറവാടുകളോട് അദ്ദേഹത്തിന് ഇഷ്ടം കൂടുതലുണ്ട്. അങ്ങനെയുള്ള അന്വേഷണത്തിലാണ് പറവൂരിലുള്ള ഏതാണ്ട് 200 വർഷം പഴക്കമുള്ള തറവാട് ശ്രദ്ധയിൽപ്പെടുന്നത്.

കാലപ്പഴക്കത്തിന്റെ ജീർണതകളും കുറേകാലമായി അടച്ചിട്ടതുകൊണ്ടുള്ള പ്രശ്‍നങ്ങളും തറവാടിന് ഉണ്ടായിരുന്നതുകൊണ്ട് പലരും പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും രാജീവ് തന്റെ ആഗ്രഹവുമായി മുന്നോട്ടുപോയി. നിരവധി ട്രഡീഷണൽ ഭവനങ്ങൾ സംരക്ഷിച്ച് നവീകരിച്ച അനുഭവമുള്ള ആർക്കിടെക്ട് വിനോദ് കുമാർ കെട്ടിടം കണ്ട് നവീകരിച്ചെടുക്കുന്ന ദൗത്യം ഏറ്റെടുക്കാമെന്ന് സമ്മതിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. 

ADVERTISEMENT

ഏറ്റവും വെല്ലുവിളി ഉയർത്തിയത് മേൽക്കൂരയുടെ നവീകരണമാണ്. കാലപ്പഴക്കത്തിൽ കഴുക്കോലുകൾ ദ്രവിച്ച് മേൽക്കൂര ദുർബലമായിരുന്നു. അതുപോലെ പലയിടത്തും ഓടുകൾ പൊട്ടി, ചോർച്ചയുണ്ടായിരുന്നു. അതിനാൽ മേൽക്കൂര പൂർണമായും അഴിച്ചുമാറ്റേണ്ടിവന്നു. ശേഷം ദ്രവിച്ച ഭാഗങ്ങൾ ഓരോന്നായി മാറ്റി ബലപ്പെടുത്തിയശേഷം തിരിച്ചുപിടിപ്പിക്കുകയായിരുന്നു. ഇതിനായി ധാരാളം സമയവും അധ്വാനവും വേണ്ടിവന്നു.

അധികം കാറ്റും വെളിച്ചവും കടക്കാത്ത ചെറിയ കിടപ്പുമുറികളായിരുന്നു തറവാട്ടിലെ ഒരു ന്യൂനത. അറ്റാച്ഡ് ബാത്റൂമുകളുമില്ല. നവീകരണത്തിൽ ഏറ്റവും ശ്രദ്ധ ചെലുത്തിയത് കാലോചിതമായ സൗകര്യങ്ങളുള്ള കിടപ്പുമുറികൾ ഒരുക്കുന്നതിലായിരുന്നു. നിലവിലുള്ള തറവാട്ടിൽ അധികം പൊളിക്കലുകൾ വരുത്താതെ ഒരു 'ബെഡ്‌റൂം ബ്ലോക്ക്' പുതുതായി കൂട്ടിച്ചേർത്താണ് ഈ പ്രശ്നം പരിഹരിച്ചത്. താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ കൂട്ടിച്ചേർത്തു. അറ്റാച്ഡ് ബാത്റൂമുകൾ ഒരുക്കി.

പഴയ തറവാടിനോട് ഇഴുകിചേരുംവിധമാണ് പുതിയ കെട്ടിടം നിർമിച്ചത്. ഉയരത്തിൽ പോലും തറവാടുമായി അനുരൂപമാക്കാൻ ശ്രദ്ധിച്ചു. അതുകൊണ്ട് ഒറ്റനോട്ടത്തിൽ ഈ ഭാഗം പുതുതായി നിർമിച്ചതാണെന്ന് മനസിലാവുകയുമില്ല.

തറവാടിനോട് ചേർത്ത് പുതിയ ഇടങ്ങൾ കൂട്ടിച്ചേർത്തതിനൊപ്പം തറവാടിന്റെ അകത്തളങ്ങളിലെ ജീർണതകളും പരിഹരിച്ചു. പൂപ്പൽ പിടിച്ച തറ വാക്സ് പോളിഷ് ചെയ്തു. പൊളിഞ്ഞിളകിയ ഭിത്തികളിൽ കുമ്മായം തേച്ച് പഴയതുപോലെയാക്കി.

ADVERTISEMENT

നീളൻ പൂമുഖം,സ്വീകരണമുറി, ഊണുമുറി, അടുക്കള, ഒരുകിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനില നവീകരിച്ച് മൾട്ടിപർപസ് ഇടമാക്കി നിലനിർത്തി.

നല്ല ആന്റിക് ഫിനിഷുള്ള തടി ഫർണിച്ചറുകൾ ധാരാളമുണ്ടായിരുന്നു തറവാട്ടിൽ. ഇവ കേടുപാടുകൾ പരിഹരിച്ച് പോളിഷ് ചെയ്തെടുത്തതോടെ കളറായി. കൂടാതെ പുതുതായി കൂട്ടിച്ചേർത്ത ബ്ലോക്കിലേക്കും ആന്റിക് ഫിനിഷുള്ള ഫർണിച്ചറുകൾ വാങ്ങി. പഴയ കാവിനിലത്തിന്റെ സ്മരണയിൽ ഓക്സൈഡ് പൂശിയാണ് പുതിയ ബ്ലോക്ക് ഒരുക്കിയത്. കുറച്ചിടത്ത് ആത്തങ്കുടി ടൈലുകളും വിരിച്ചു ഭംഗിയാക്കി.

നല്ല രുചിയുള്ള മാമ്പഴം പ്രദാനംചെയ്യുന്ന മുത്തശ്ശി മാവുകൾ, പ്ലാവ്, തെങ്ങുകൾ തുടങ്ങി നിരവധി ഫലവൃക്ഷങ്ങൾ വിശാലമായ പറമ്പിലുണ്ട്. ഏറ്റവും വലിയ ഹൈലൈറ്റ് വിശാലമായ കുളമാണ്. ഇത് കാടുപിടിച്ച് വൃത്തികേടായി കിടക്കുകയായിരുന്നു. കുളം വൃത്തിയാക്കി പടവുകൾ കെട്ടിത്തിരിച്ചതോടെ സിനിമകളിൽ കാണുന്ന തറവാടുകൾക്കുള്ളപോലെ ഗൃഹാതുരതനിമ ചുറ്റുപാടുകൾക്ക് കൈവന്നു.

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ ഗൃഹാതുരത നിറയുന്ന അന്തരീക്ഷത്തിൽ വിശ്രമജീവിതം ഊർജസ്വലമായി ചെലവഴിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

ADVERTISEMENT

 

Project facts

Location- Paravur

Owner- Rajeev Sreedharan

Architect- M.M Vinod Kumar

DD Architects

English Summary- Traditional Old Tharavadu Renovated keeping Antique Values- Home Tour Malayalam